Connect with us

‘റോബിനും ദിൽഷയും ടോപ്പ് ഫൈവിൽ ഇല്ല, ആദ്യ വെടിക്കെട്ട് പൊട്ടിച്ച് സുചിത്ര, അവസാനം എത്തുന്ന ആ 5 മത്സരാർത്ഥികൾ ഇവരാണ്; ഞെട്ടിച്ച് സുചിത്ര

TV Shows

‘റോബിനും ദിൽഷയും ടോപ്പ് ഫൈവിൽ ഇല്ല, ആദ്യ വെടിക്കെട്ട് പൊട്ടിച്ച് സുചിത്ര, അവസാനം എത്തുന്ന ആ 5 മത്സരാർത്ഥികൾ ഇവരാണ്; ഞെട്ടിച്ച് സുചിത്ര

‘റോബിനും ദിൽഷയും ടോപ്പ് ഫൈവിൽ ഇല്ല, ആദ്യ വെടിക്കെട്ട് പൊട്ടിച്ച് സുചിത്ര, അവസാനം എത്തുന്ന ആ 5 മത്സരാർത്ഥികൾ ഇവരാണ്; ഞെട്ടിച്ച് സുചിത്ര

കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും സുചിത്രയാണ് പുറത്ത് പോയത്. വീട്ടിലെത്തി ഒമ്പത് ആഴ്ചകൾ പിന്നിട്ട ശേഷമാണ് സുചിത്ര ആദ്യമായി നോമിനേഷനിൽ വന്നത്. അപ്രതീക്ഷിത വിട വാങ്ങൽ മത്സരാർത്ഥികളെ ഞെട്ടിച്ചിരുന്നു.

വീട്ടിൽ തുടരാൻ സാധിച്ചിരുന്നെങ്കിൽ ഈ ആഴ്ചയിലെ ക്യാപ്റ്റൻ സുചിത്രയായിരുന്നു. എവിക്ടായതിനാൽ‌ ക്യാപ്റ്റൻസി സുചിത്ര സൂരജിന് നൽകി. അടുത്ത സുഹൃത്തുക്കളായിരുന്നു സൂരജും അഖിലും സുചിത്രയുമെല്ലാം. അതിനാൽ തന്നെ സുചിത്ര പുറത്തായത് അഖിലിനേയും സൂരജിനേയും വിഷമത്തിലാക്കി. ഇരുവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുചിത്രയെ യാത്രയാക്കിയത്.

ഇപ്പോഴിതാ ടോപ്പ് ഫൈവിൽ ഇടം നേടാൻ സാധ്യതയുള്ളവർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര

സൂരജ്, അഖിൽ, ബ്ലെസ്ലി, വിനയ്, ധന്യ എന്നിവരാണ് ടോപ്പ് ഫൈവിൽ വരാൻ സാധ്യതയെന്നാണ് സുചിത്ര പറയുന്നത്. വേറൊരു ലോകത്താണ് ബ്ലെസ്ലി ജീവിക്കുന്നതെങ്കിലും നല്ലൊരു പയ്യനാണെന്നും സുചിത്ര പറഞ്ഞു. ‘എന്റെ ഒരു കാഴ്ചപ്പാടിൽ കുഴപ്പമില്ലാതെ ഇപ്പോൾ നിൽക്കുന്നത് അല്ലെങ്കിൽ നല്ല രീതിയിൽ മത്സരിക്കുന്ന കുറ‌ച്ചുപേരുണ്ട്. അവർ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ എന്നത് എനിക്കറിയില്ല.’ ‘നന്നായി ജെനുവിനായി നിന്ന് കളിക്കുന്നത് സൂരജ്, അഖിൽ, ബ്ലെസ്ലി, വിനയ്, ധന്യ എന്നിവരാണ്. ബ്ലെസ്ലി അവന്റേതായ ലോകത്താണെങ്കിൽ പോലും അവൻ ഭയങ്കര നല്ല പയ്യനാണ്.’

‘അവൻ ചിന്തിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ട് അവനുണ്ട്. വിനയ് ചേട്ടൻ വളരെ നല്ല ഹൃദയത്തിന് ഉടമയാണ്. സ്ട്രേറ്റ് ഫോർവേഡായിട്ടാണ് സംസാരിക്കാറുള്ളത്.’ ‘ഇവരൊക്കെയാണ് ഇപ്പോൾ ഉള്ളവരിൽ ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ളവരായി എനിക്ക് തോന്നിയിട്ടുള്ളത്’ സുചിത്ര പറഞ്ഞു. സുചിത്രയ്ക്ക് പുറമെ സൂരജ്, അഖിൽ, വിനയ് എന്നിവരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. തുടക്കം മുതൽ അമ്പത് ദിവസം പിന്നിടുന്നത് വരെ സേഫ് ​ഗെയിമായിരുന്നു സുചിത്രയുടേത്.

More in TV Shows

Trending

Recent

To Top