TV Shows
താന്‍ ഇവിടെ ഒറിജിനല്‍ ആയിട്ടാണ് നിൽക്കുന്നതെന്ന് അഖില്‍ മാരാര്‍! തൊട്ട് പിന്നാലെ സെറീനയെ മുണ്ട് പൊക്കി കാണിച്ചു; രംഗം മാറി മറിയുന്നു
താന്‍ ഇവിടെ ഒറിജിനല്‍ ആയിട്ടാണ് നിൽക്കുന്നതെന്ന് അഖില്‍ മാരാര്‍! തൊട്ട് പിന്നാലെ സെറീനയെ മുണ്ട് പൊക്കി കാണിച്ചു; രംഗം മാറി മറിയുന്നു
നാടകീയ രംഗങ്ങളാണ് ഇപ്പോൾ ബിഗ് ബോസ്സിൽ അരങ്ങേറുന്നത്. ഇത്തവണത്തെ ബിഗ് ബോസ്സിൽ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ടോപ് ഫൈവിലെത്തുമെന്ന് പ്രേക്ഷകരും സഹതാരങ്ങളും ഉറപ്പിച്ചു പറയുന്ന പേരാണ് അഖില്‍ മാരാരുടേത്. തുടക്കം മുതല്‍ക്കു തന്നെ അഖിലിന് കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അഖിലിന്റെ നിലപാടുകളും വാക്കുകളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അഖിലിന്റെ ഒരു പ്രവർത്തി ബിഗ് ബോസ്സ് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സഹതാരങ്ങളോട് ദേഷ്യപ്പെടുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന അഖില്‍ മാരാര്‍ ഇത്തവണ ഒരു പടി കൂടി കടന്നിരിക്കുകയാണ് എന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. നിയന്ത്രണം നഷ്ടമായ അഖില്‍ മുണ്ട് പൊക്കി കാണിച്ചതായാണ് പുതിയ പ്രൊമോ കാണിക്കുന്നത്.
സെറീനയെയാണ് അഖില്‍ മാരാര്‍ മുണ്ട് പൊക്കി കാണിക്കുന്നത് എന്നാണ് പ്രൊമോ വീഡിയോയില്‍ പറയുന്നത്. മുറ്റത്ത് എല്ലാവരും ചേര്‍ന്നിരുന്ന് നടക്കുന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ചര്‍ച്ച തര്‍ക്കത്തിലേക്ക് കടക്കുകയാണ്. താന്‍ ഇവിടെ ഒറിജിനല്‍ ആയിട്ടാണ് നിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. പിന്നാലെ താരം സെറീനയെ മുണ്ട് പൊക്കി കാണിക്കുകയാണ്. ഇതോടെ രംഗം മാറുന്നു. അഖില്‍ മാരാര്‍ ചെയ്തത് വൃത്തികെട്ട ഗെയിം ആണെന്ന് ജുനൈസ് പറയുന്നുണ്ട്.
ബോധപൂര്‍വ്വം ഒരാളെ തുണി പൊക്കി കാണിക്കുന്നത് മോശമാണെന്ന് നാദിറ പറയുന്നുണ്ട്. അവള്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് റിയാസ് പറയുമ്പോള്‍ ആണോ എന്ന് അഖില്‍ മാരാര്‍ ചോദിക്കുന്നു. താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് സെറീന മറുപടിയും നല്‍കുന്നു. പിന്നാലെ അടുക്കളിയിലെത്തുന്ന ജുനൈസ് ശോഭയോടും റിനോഷിനോടും അഖില്‍ മുണ്ടു പൊക്കി കാണിച്ചതായി പറയുന്നുണ്ട്. മറ്റുള്ളവര്‍ അത് കേട്ട് അമ്പരന്നു നില്‍ക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
ഇന്നലെ സെറീനയും അഖിലും തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് പ്രശ്നം എന്നാണ് കരുതപ്പെടുന്നത്. അഖില്‍ യഥാർത്ഥത്തില്‍ മുണ്ടു പൊക്കി കാണിച്ചിട്ടുണ്ടെങ്കില്‍ താരത്തിനെതിരെ നടപടിയുണ്ടാകുമോ എന്ന് കണ്ടറിയണം. ഇന്നലെ സെറീനയും മിഥുനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അഖില്‍ മാരാർ നടത്തിയ പരാമർശം വലിയ വഴക്കിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
പഴയ താരങ്ങളായ റിയാസും ഫിറോസും വന്നതോടെ കളറായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്. കോടതി ടാസ്കിന്റെ ഭാഗമായിട്ടാണ് ഇരുവരുമെത്തിയത്. ഇന്നലെ അഖിലിനെതിരെ സെറീനയും മറ്റും രംഗത്ത് വന്നതിലും ഫിറോസിന്റേയും റിയാസിന്റേയും ഇടപെടലുണ്ടായിരുന്നു.
