Connect with us

ഞാന്‍ ഒരാള്‍ക്കെതിരെ വിദ്വേഷം വച്ച് പെരുമാറിയിട്ടുണ്ട്, ഒരു നാര്‍സിസ്റ്റായ മറ്റുള്ളവരെ പ്രകോപിപ്പിച്ചു കൊണ്ടിരുന്ന, നിങ്ങളാരുമല്ലെന്ന് പറഞ്ഞ് മറ്റുള്ളവരെ താഴ്ത്തിക്കാണിച്ച് പ്രതികരണം നേടാന്‍ ശ്രമിച്ച ഒരാളോടായിരുന്നു വിദ്വേഷമുണ്ടായിരുന്നത്; ജാസ്മിൻ പറയുന്നു

TV Shows

കഴിഞ്ഞ് പോയ ബിഗ് ബോസ്സിലെ 2 കരുത്തുറ്റ മത്സരർത്ഥികളായിരുന്നു ജാസ്മിനും റോബിനും
ഷോയില്‍ വച്ച് തന്നെ ജാസ്മിനും റോബിനും നിരന്തരം വഴക്കിടുമായിരുന്നു. റോബിന്റെ ഗെയിമിനെതിരെ തുടക്കം മുതല്‍ ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട റോബിനെ തിരിച്ചെടുക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ജാസ്മിന്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോയത്

ബിഗ് ബോസിന് പുറത്ത് വന്ന ശേഷവും റോബിനും ജാസ്മിനും തമ്മിലുള്ള പോര് അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം റോബിന്‍ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്നതിനെ പരിഹസിച്ചും ജാസ്മിന്‍ എത്തിയിരുന്നു

ഇപ്പോഴിതാ താന്‍ എ്ന്തിനാണ് റോബിനോട് വിദ്വേഷം കാണിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ജാസ്മിന്‍ പ്രതികരിച്ചിരിക്കുന്നത്. റോബിന്‍ ഒരു നാര്‍സിസ്റ്റ് ആണെന്നാണ് ജാസ്മിന്‍ ആവര്‍ത്തിച്ചു പറയുന്നത്. നാര്‍സിസ്റ്റായ വ്യക്തികളുടെ സ്വാഭവം എങ്ങനെയായിരിക്കും എന്ന് സൂചിപ്പിക്കുന്ന സൂചിക പങ്കുവച്ചു കൊണ്ടായിരുന്നു ജാസ്മിന്റെ തന്റെ നിലപാട് അറിയിച്ചത്. ഇപ്പോള്‍ ന്യൂട്രല്‍ ഫാന്‍ എന്ന് വിളിക്കുന്ന ഒരു മുന്‍ പടയാളി ഞാന്‍ എങ്ങനെയാണ് വിദ്വേഷം വച്ച് പെരുമാറിയതെന്ന് പറയുന്നത് കാണുമ്പോള്‍. ഓര്‍ക്കുക ആരാണ് നന്മമരെന്ന് പറഞ്ഞത് ആരാണെന്ന്. അതെ, ഞാന്‍ ഒരാള്‍ക്കെതിരെ വിദ്വേഷം വച്ച് പെരുമാറിയിട്ടുണ്ട്. ഒരു നാര്‍സിസ്റ്റായ മറ്റുള്ളവരെ പ്രകോപിപ്പിച്ചു കൊണ്ടിരുന്ന, നിങ്ങളാരുമല്ലെന്ന് പറഞ്ഞ് മറ്റുള്ളവരെ താഴ്ത്തിക്കാണിച്ച് പ്രതികരണം നേടാന്‍ ശ്രമിച്ച ഒരാളോടായിരുന്നു വിദ്വേഷമുണ്ടായിരുന്നത്.

ഞാന്‍ എന്റെ ജീവിതത്തില്‍ വലിയൊരു പങ്ക് ജീവിച്ചത് ഒരു നാര്‍സിസ്റ്റിനൊപ്പമായിരുന്നു. നിങ്ങളൊക്കെ ആഗ്രഹിച്ചത് പോലെ ഞാന്‍ പെരുമാറിയില്ല. ഞാന്‍ വൈല്‍ഡ് ആയിരുന്നു. ഇപ്പോഴും അതില്‍ കുറ്റബോധമില്ല. പറ്റുന്നത് പോലൊക്കെ അവന്‍ ട്രിഗര്‍ ചെയ്തിട്ടുണ്ട്. അവന്‍ ആരെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. വിനയ് ഒച്ചയിട്ടപ്പോള്‍ ഞാനും ഒച്ചയിട്ടത് ഓര്‍ക്കുന്നില്ലേ. പക്ഷെ ഞാന്‍ വിദ്വേഷം സൂക്ഷിച്ചിട്ടില്ല. അതാണ് ഒരു നാര്‍സിസ്റ്റിനെയോ സ്‌ക്രീന്‍ ടൈം വേണ്ടവനെയോ ഞാന്‍ തിരിച്ചറിയുമ്പോഴുള്ള വ്യത്യാസം.

ഞാന്‍ എന്നെ ബുള്ളി ചെയ്യാന്‍ വന്നവനെ ബുള്ളി ചെയ്തു. എല്ലാം അങ്ങട് ക്ഷമിച്ചു, നന്മമരം ആവ്വ… എന്റെ നന്മ മരം സ്റ്റേജ് ഒരു അഞ്ച് കൊല്ലം മുമ്പ് കോഴിക്കോടുന്നുള്ള ട്രെയിന്‍ കയറിയ അന്ന് ഞാന്‍ വെട്ടി തീയിട്ടു. സീറോ ടോളറന്‍സു ടു ബുള്‍ഷിറ്റ് ആന്റ് സീറോ ഫക്ക്‌സ്. എന്നാണ് ജാസ്മിന്‍ പറയുന്നത്.

More in TV Shows

Trending