Connect with us

ഇഷ്ടം തുറന്ന് പറഞ്ഞതിന് പിന്നാലെ ജയിലിനകത്ത് ഒരുമിച്ച്; തമിഴ് പാട്ടിനൊത്ത് ആടിപ്പാടി ഏയ്ഞ്ചലീനയും റിനോഷും

TV Shows

ഇഷ്ടം തുറന്ന് പറഞ്ഞതിന് പിന്നാലെ ജയിലിനകത്ത് ഒരുമിച്ച്; തമിഴ് പാട്ടിനൊത്ത് ആടിപ്പാടി ഏയ്ഞ്ചലീനയും റിനോഷും

ഇഷ്ടം തുറന്ന് പറഞ്ഞതിന് പിന്നാലെ ജയിലിനകത്ത് ഒരുമിച്ച്; തമിഴ് പാട്ടിനൊത്ത് ആടിപ്പാടി ഏയ്ഞ്ചലീനയും റിനോഷും

ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ആദ്യ ജയിൽ വാസം ലഭിച്ചിരിക്കുന്നത് ഏയ്ഞ്ചലീനയ്ക്കും റിനോഷിനും ആണ്. ക്യാപ്റ്റനായ അഖിൽ മാരാർ ആണ് ഏയ്ഞ്ചലീനയെയും റിനോഷിനെയും ജയിലിന് ഉള്ളിലാക്കി ലോക്ക് ചെയ്തത്. ഒപ്പം മറ്റ് മത്സരാർത്ഥികളും ഉണ്ടായിരുന്നു. ആദ്യമായി ജയിലിനകത്ത് എത്തിയ ഇരുവരും ആടിപ്പാടി രസിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ബി​ഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഏയ്ഞ്ചലീനയുടെ തമിഴ് പാട്ടിനൊത്ത് റിനോഷും ചുവടുവച്ചു.

വന്‍മതില്‍ എന്നായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്. മറ്റെല്ലാ മത്സരാര്‍ഥികളും ടാസ്ക് നിര്‍ദേശപ്രകാരമുള്ള കട്ടകള്‍ സ്വന്തമാക്കാന്‍ ആഞ്ഞ് പരിശ്രമിച്ചിരുന്ന സമയത്ത് റിനോഷ് അതിലൊന്നും ഉള്‍പ്പെടാതെ മാറി നില്‍ക്കുകയായിരുന്നു. റിനോഷിന്‍റെ മനോഭാവം കണ്ട് ബിഗ് ബോസ് തന്നെ ഇടയ്ക്ക് താക്കീതും നൽകിയിരുന്നു. പിന്നീട് റിനോഷ് മത്സരത്തിലേക്ക് എത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഇതിൽ ആക്ടീവ് അല്ലാതായിരുന്നവരെ ഓരോ മത്സരാർത്ഥികളും നോമിനേറ്റ് ചെയ്തിരുന്നു. വോട്ടിംഗ് പ്രകാരം റിനോഷും ഏയ്ഞ്ചലിനും ജയിലിലേക്ക് പോകേണ്ടി വന്നു. ഓരോ ആഴ്ചയിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലേക്ക് പേകേണ്ടവരെ തെരഞ്ഞെടുക്കുന്നത്. വീക്കിലി ടാസ്കുകളിലും മറ്റ് ആക്ടിവിറ്റികളിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ, മത്സരാർത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുക്കും. അവരാണ് ആ ആഴ്ചയിൽ ജയിലിലേക്ക് പോകുക.

അതേസമയം പുതിയ സീസണിലും ലവ് ട്രാക്ക് കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആദ്യ ദിവസം തന്നെ അത്തരമൊരു സമീപനവുമായിട്ടാണ് എയ്ഞ്ചലീന്‍ എത്തിയത്. സഹമത്സരാര്‍ഥിയായ അനിയന്‍ മിഥുനോട് തനിക്ക് തോന്നിയ ക്രഷിനെ പറ്റി എയ്ഞ്ചലീന്‍ മരിയ പറഞ്ഞിരുന്നു

പിന്നീട് വീണ്ടും അത്തരമൊരു സമീപനം ഉണ്ടായി. റിനോഷിനോടാണ് ഏയ്ഞ്ചലിൻ ഇഷ്ടം പറഞ്ഞത്. രാത്രിയിൽ മനീഷ, സാഗർ സൂര്യ, എന്നിവർക്കൊപ്പം പാട്ടും മറ്റും പാടിയിരിക്കെ അതിനിടയിലാണ് ഏയ്ഞ്ചലിൻ റിനോഷിനെ ഇഷമാണെന്ന് പറഞ്ഞത്. റിനോഷിനെ നോക്കിയിരിക്കാറുണ്ടെന്നും കമ്മിറ്റഡ് ആയിരുന്നില്ലെങ്കിൽ പ്രപ്പോസ് ചെയ്തേനെ എന്നുമാണ് ഏയ്ഞ്ചലിൻ പറഞ്ഞത്

‘ഞാൻ കാര്യമായിട്ട് പറയുകയാണ്. ഓപ്പൺ മൈൻഡഡ്‌ ആയി സംസാരിക്കുകയാണ്. ഞാൻ ഇടക്കിടക്ക് റിനോഷേട്ടനെ നോക്കിക്കൊണ്ട് ഇരിക്കും. ഭയങ്കര രസമാണ് കാണാൻ. ഞാൻ ഇടക്കൊക്കെ വെറുതെ നോക്കിക്കൊണ്ട് ഇരിക്കും.ഇത്രയും ഭംഗി, കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക്. വിഷ്ണുവേട്ടനും മിഥുനേട്ടനും ഒക്കെ നല്ല ബോഡി ഉണ്ടെങ്കിലും ആ ഒരു ഇത് എനിക്ക് തോന്നിയത് റിനോഷേട്ടനിലാണ്,’

‘ചെക്കൻ കേൾക്കുമോ എന്തോ, ഞാൻ കമ്മിറ്റഡ് അല്ലായിരുന്നെങ്കിൽ തീർച്ചയായും പ്രൊപ്പോസ് ചെയ്തേനെ. എനിക്ക് ആരും ഇല്ലാതെ നടക്കുക ആയിരുന്നെങ്കിൽ എന്തായാലും പ്രപ്പോസ് ചെയ്തേനെ. എന്തോ എനിക്കൊരു കണക്ഷൻ കിട്ടുന്നുണ്ട് ആളായിട്ട്,’ എന്നായിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്.

എന്നാൽ ഏയ്‌ഞ്ചലിന്റെ വാക്കുകളെ, വിഷയം, സീൻ, അടിപൊളി എന്നൊക്കെ പറഞ്ഞ് ചുമ കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു റിനോഷ്. കണ്ണെടുക്കാൻ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാ സംവിധായകരും ഇത് കേൾക്കണം എന്നൊക്കെ റിനോഷ് പറയുന്നുണ്ട്. താൻ ഇനിയും വസ്ത്രങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. അതൊക്കെ ഇടാമെന്നും തമാശ എന്ന പോലെ റിനോഷ് പറയുന്നുണ്ട്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top