Connect with us

ആരോടും എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടം തോന്നിയിട്ടില്ല, പലരും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്, അത്ര പെട്ടന്ന് ഒന്നും ഒരാളെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല; ആദ്യമായി ദിൽഷയുടെ വെളിപ്പെടുത്തൽ, ആദ്യത്തെ ക്രഷ് ആരാണ്; ഉത്തരം ഞെട്ടിച്ചു

Malayalam

ബിഗ് ബോസ്സിൽ ഇത്തവണ കിരീടം സ്വന്തമാക്കിയത് ദിൽഷ പ്രസന്നൻ ആയിരുന്നു. ബിഗ് ബോസ്സ് ചരിത്രത്തിലെ ആദ്യ ലേഡി ടൈറ്റിൽ വിന്നറാവുകയിരുന്നു ദിൽഷ. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ദിൽഷയാണ് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.

തന്റെ പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയ ദില്‍ഷയുടെ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. കട്ടന്‍ വിത്ത് ഇമ്മാട്ടി എന്ന ചാറ്റ് ഷോയില്‍ ആണ് ദില്‍ഷ തന്റെ പ്രണയത്തെ കുറിച്ച് പറയുന്നത്. ആദ്യത്തെ ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ സിനിമാ നടന്മാരുടെ പേര് നിരത്തി പറയുകയായിരുന്നു ദില്‍ഷ.

അതല്ലാതെ പ്രണയം ആരോടും തോന്നിയിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് ദില്‍ഷ വ്യക്തമാക്കി. ഞാന്‍ പ്രണയത്തിന് എതിര് അല്ല. എന്നാല്‍ ആരോടും എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നിയിട്ടില്ല, പലരും എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ ആ പ്രായത്തിലൊക്കെ എനിക്ക് പ്രേമിക്കാന്‍ പേടിയായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് ഒരാഷെ ഇഷ്ടമായാല്‍ അത് തുറന്ന് പറയാന്‍ പേടിയില്ല, എന്നാല്‍ അത്ര പെട്ടന്ന് ഒന്നും ഒരാളെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല എന്നാണ് ദില്‍ഷ പറഞ്ഞത്.

അതേസമയം റോബിന്റെയും ദില്‍ഷയുടെയും ബന്ധവും സോഷ്യൽ മീഡിയ മറുവശത്ത് ചർച്ച ചെയ്യുന്നുണ്ട്. ബിഗ്ഗ് ബോസ് ഹൗസില്‍ വച്ച് തന്നെ റോബിന്റെ തന്റെ പ്രണയം ദില്‍ഷയോട് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ അല്ലാതെ വിവാഹം ചെയ്യില്ല, അച്ഛനെയും അമ്മയെയും വേദനിപ്പിയ്ക്കാന്‍ കഴിയില്ല, പെട്ടന്ന് ഒരാളോട് പ്രണയം തോന്നില്ല എന്നൊക്കെയാണ് ദില്‍ഷ അപ്പോള്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി റോബിനുമായു ബ്ലെസ്ലിയുമായുമുള്ള സൗഹൃദം തന്നെ പന്താടുന്ന നിലയില്‍ എത്തിച്ചു എന്നും ഇനി അവര്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന ദില്‍ഷ പ്രഖ്യാപിച്ചിരുന്നു. തനിയ്ക്ക് കുടുംബത്തെ പരിഗണിക്കാതെ പെട്ടന്ന് ഒരു വിവാഹം ചെയ്യാന്‍ സാധിയ്ക്കില്ല, റോബിന് ആണെങ്കില്‍ പെട്ടന്ന് വിവാഹം വേണം, അതിന് പറ്റില്ല എന്നൊക്കെയാണ് ദില്‍ഷ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top