Connect with us

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ആസ്വദിച്ച അഭിമുഖം ഇതാണ്, എന്തെങ്കിലും പുരസ്‌കാരം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തരാമായിരുന്നു, പ്രത്യേകിച്ചും ഈ കുട്ടിക്കെന്ന് റോബിൻ, പറഞ്ഞത് കേട്ടോ? പ്രണയം പൂത്തുലയുമോയെന്ന് ആരാധകർ, സംഭവം കൈവിട്ട് പോയോ

Malayalam

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ആസ്വദിച്ച അഭിമുഖം ഇതാണ്, എന്തെങ്കിലും പുരസ്‌കാരം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തരാമായിരുന്നു, പ്രത്യേകിച്ചും ഈ കുട്ടിക്കെന്ന് റോബിൻ, പറഞ്ഞത് കേട്ടോ? പ്രണയം പൂത്തുലയുമോയെന്ന് ആരാധകർ, സംഭവം കൈവിട്ട് പോയോ

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ആസ്വദിച്ച അഭിമുഖം ഇതാണ്, എന്തെങ്കിലും പുരസ്‌കാരം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തരാമായിരുന്നു, പ്രത്യേകിച്ചും ഈ കുട്ടിക്കെന്ന് റോബിൻ, പറഞ്ഞത് കേട്ടോ? പ്രണയം പൂത്തുലയുമോയെന്ന് ആരാധകർ, സംഭവം കൈവിട്ട് പോയോ

ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അഭിമുഖങ്ങളും, ഉദ്‌ഘാടനവുമായി തിരക്കിലാണ് റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം റോബിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

മാറ്റിനി ചാനലിന് വേണ്ടി റോബിന്‍ നല്‍കിയ അഭിമുഖം എടുത്തത് നടി ആരതി പൊഡിയും സംവിധായകന്‍ ടോം ഇട്ടിയും (ഒരു മെക്‌സിക്കന്‍ അപാരത) ചേര്‍ന്ന് ആണ്. അവതാരക റോബിനെ നോക്കിയ നോട്ടം വൈറലായതോടെ ഇന്റര്‍വ്യു ട്രോളന്‍മാര്‍ ഏറ്റെടുത്ത് ഹിറ്റ് ആക്കുകയായിരുന്നു. ഇപ്പോഴിതാ ആ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വന്നിരിക്കുകയാണ്

ബിഗ്ഗ് ബോസ് ഷോയില്‍ ഉണ്ടായിരുന്നവരുടെ പേരുകള്‍ എഴുതിയ കടലാസ് റോബിന്‍ തിരഞ്ഞെടുക്കുകയും, അവരെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്നതായിരുന്നു രണ്ടാം ഭാഗത്തിലെ സെഗ്മെന്റ്. എന്നാല്‍ അതില്‍ ചോദ്യങ്ങള്‍ പലതും ഉദ്ദേശിക്കുന്നത് ഇതാണോ എന്ന് റോബിന്‍ തന്നെ ചോദിച്ച് ഉത്തരം പറയുന്ന അവസ്ഥയായിരുന്നു.

ഇടയില്‍ ആരതി ഒരു ചോദ്യം ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും, ദേ കുട്ടി വാ തുറന്നു എന്ന് പറഞ്ഞ് റോബിന്‍ കളിയാക്കുകയായിരുന്നു. സത്യത്തില്‍ ടോമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി വന്നതാണത്രെ ആരതി. ടോമും ആരതിയും ഫ്രണ്ട്‌സ് ആണ് എന്ന് പറഞ്ഞപ്പോള്‍, എന്റെ ബിഗ്ഗ് ബ്രദര്‍ എന്ന് പറഞ്ഞ് ആരതി ഒന്നുകൂടെ റോബിനെ നോക്കി. അപ്പോള്‍ റോബിന്റെ ആക്കിയ ചിരി ഒന്ന് കാണണമായിരുന്നു.

പിന്നീട് ടോം ഇട്ടിമാണി ആരതിയെ കുറിച്ച് റോബിനോട് വളരെ വിശാലമായി പറഞ്ഞുകൊടുത്തു. നല്ല കുട്ടിയാണ്, ചെറിയ വയസ്സില്‍ തന്നെ ബിസിനസ്സ് ആരംഭിച്ച് അതില്‍ വിജയം നേടുന്ന ആളാണ്, എനിക്ക് ഭയങ്കര ബഹുമാനം ആണ് എന്നൊക്കെ പറഞ്ഞപ്പോള്‍, ‘ങേ ഇതെങ്ങോട്ടാണ് പോകുന്നത്, നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്’ എന്ന നിലയിലായിരുന്നു റോബിന്റെ പ്രതികരണം.

നടിയും ഡിസൈനറും ഓണ്ട്രപ്രൊണറും ഒക്കെയായ ആരതി റോബിന്റെ കടുത്ത ആരാധികയാണ്. ഇത്തവണത്തെ ബിഗ്ഗ് ബോസ് ഷോയില്‍ റോബിന്റെ ഭാഗങ്ങള്‍ മാത്രം കണ്ട ആളാണെന്നും കഴിഞ്ഞ എപ്പിസോഡില്‍ ആരതി പറഞ്ഞിരുന്നു. റോബിനെ അഭിമുഖം ചെയ്യാന്‍ തന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ വരണം എന്ന് പറഞ്ഞപ്പോള്‍ ആരതി തുള്ളിച്ചാടി വരികയായിരുന്നു എന്നാണ് കേള്‍ക്കുന്നത്.

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ആസ്വദിച്ച അഭിമുഖം ഇതാണെന്നാണ് റോബിന്‍ പറയുന്നത്. എന്തെങ്കിലും പുരസ്‌കാരം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തരാമായിരുന്നു, പ്രത്യേകിച്ചും ഈ കുട്ടിയ്ക്ക്. സാധാരണ ഗതിയിലുള്ള അഭിമുഖമേ അല്ല ഇത് എന്ന് റോബിന്‍ പറയുന്നു

റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന് താരമായി മാറിയ ആരതി ചില്ലറക്കാരിയല്ല. അഭിമുഖത്തിന് ശേഷം റോബിന്‍ അവതാരകയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആ ചിത്രവും സോഷ്യല്‍ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.

കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. ഇതിന് പുറമെ സംരംഭക കൂടിയാണ് ആരതി. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്നുണ്ട് ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ആരതി. അങ്ങനെ, ഡിസൈനര്‍, അവതാരക, സംരംഭക, മോഡല്‍, നടി എന്നിങ്ങനെ പലമേഖലകളില്‍ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ആരതി.

More in Malayalam

Trending

Recent

To Top