Connect with us

ബിഗ്‌ബോസിൽ വെച്ച് ലാലേട്ടനോട് പറഞ്ഞത് പോലെ സംഭവിച്ചു, കൈവിട്ട് പോയ ആ വാക്ക്.. മരണത്തിൽ നിന്ന് തലനാരിഴക്ക് റോബിൻ രക്ഷപെട്ടപ്പോൾ പറഞ്ഞത് ഇങ്ങനെ

Malayalam

ബിഗ്‌ബോസിൽ വെച്ച് ലാലേട്ടനോട് പറഞ്ഞത് പോലെ സംഭവിച്ചു, കൈവിട്ട് പോയ ആ വാക്ക്.. മരണത്തിൽ നിന്ന് തലനാരിഴക്ക് റോബിൻ രക്ഷപെട്ടപ്പോൾ പറഞ്ഞത് ഇങ്ങനെ

ബിഗ്‌ബോസിൽ വെച്ച് ലാലേട്ടനോട് പറഞ്ഞത് പോലെ സംഭവിച്ചു, കൈവിട്ട് പോയ ആ വാക്ക്.. മരണത്തിൽ നിന്ന് തലനാരിഴക്ക് റോബിൻ രക്ഷപെട്ടപ്പോൾ പറഞ്ഞത് ഇങ്ങനെ

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞി തേക്കുങ്കൽ വളവിലെ അപകടത്തിൽ നിന്ന് കൊക്കയിൽ വീഴാതെ അത്ഭുതകരമായാണ് റോബിൻ രക്ഷപെട്ടത്

‘ചെറിയൊരു കല്ലിനുപോലും അതിന്റേതായ വിലയുണ്ട് സാർ” നാളുകൾക്ക് മുമ്പ് ‘ബിഗ്‌ബോസിൽ ‘ താൻ പറഞ്ഞ വലിയ കാര്യത്തിന്റെ നേർ സാക്ഷ്യമായി ജീവൻ തിരികെ പിടിച്ചിരിക്കുകയാണ് റോബിൻ. ”ബിഗ്‌ബോസ്” വീട്ടിൽ മോഹൻലാലിനോടും പ്രേക്ഷകരോടുമായി സംസാരിക്കവെയാണ് ചെറിയൊരു കല്ലിന്റെ മൂല്യത്തെക്കുറിച്ച് പോലും ഡോ. റോബിൻ രാധാകൃഷ്ണൻ വാചാലനായത്.

ഇന്നലെ തേക്കുങ്കൽ വളവിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടപ്പോൾ കൊക്കയിലേക്ക് മറിയാതെ തങ്ങിനിന്നതും ചെറിയൊരു ഉണ്ടക്കല്ലിൽത്തന്നെ! ആ കല്ലിൽ തങ്ങിനിന്നില്ലായിരുന്നെങ്കിൽ ഇരുപതടിയോളം താഴ്ചയിലേക്ക് ഡോ. റോബിന്റെ കാർ കൂപ്പുകുത്തിയേനെ. തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

അപകടം അൽപ്പം ഗുരുതരമായിരുന്നുവെങ്കിലും പരിക്കുകൾ ഒന്നുമില്ലാതെ റോബിൻ രക്ഷപ്പെടുകയിരുന്നു. അപകടത്തെ കുറിച്ച് ഉദ്ഘാടന വേദിയിൽ റോബിൻ പറഞ്ഞതിങ്ങനെയായിരുന്നു

എന്റെ വണ്ടി അപകടത്തിൽപ്പെട്ടു. ഞാൻ ഒരു കൊക്കയിൽ വീഴേണ്ടിയിരുന്നതായിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഒരു കല്ലിൽ തട്ടി നിന്നതു കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്. ഇടയ്ക്ക് കാർ അപകടത്തിൽപ്പെട്ടതിന്റെ ഫോട്ടോയും റോബിൻ തന്റെ ഫോണിലൂടെ ആരാധകരെ ഉയർത്തിക്കാട്ടി.

കുറിഞ്ഞി തേക്കുങ്കൽ വളവ് സ്ഥിരം അപകട മേഖലയാണ്. കഴിഞ്ഞ പത്തു മാസത്തിനിടെ ആറ് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 17നുണ്ടായ അപകടത്തി റോഡിൽ നിന്ന് തെറിച്ചുവീണ കാർ തേക്കുങ്കൽ സലിയുടെ വീടിന്റെ ബാത്ത് റൂം പാടെ തകർത്തു. വീടിന് അന്ന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇത്തവണയും സലിയുടെ പുരയിടത്തിലേക്കാണ് കാർ ചെരിഞ്ഞു നിന്നത്.

ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് ശേഷം ഉദ്ഘാടനങ്ങളുടെ തിരക്കുകളിലാണ് റോബിൻ. അതിനിടെ റോബിൻ നായകനായെത്തുന്ന സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. ‘ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ’,എന്നാണ് സന്തോഷ് ടി കുരുവിള പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്.

More in Malayalam

Trending

Recent

To Top