Connect with us

ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ, ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ലാ​ദം പങ്കുവെച്ച് റോബിൻ; ലൈവിൽ എത്തിയ ദിൽഷ പറഞ്ഞത് ഇങ്ങനെ

TV Shows

ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ, ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ലാ​ദം പങ്കുവെച്ച് റോബിൻ; ലൈവിൽ എത്തിയ ദിൽഷ പറഞ്ഞത് ഇങ്ങനെ

ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ, ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ലാ​ദം പങ്കുവെച്ച് റോബിൻ; ലൈവിൽ എത്തിയ ദിൽഷ പറഞ്ഞത് ഇങ്ങനെ

നൂറ് ദിവസവും ബിഗ് ബോസിനുള്ളില്‍ കഴിഞ്ഞ് ഗംഭീര പ്രകടനം കാഴ്ച വെച്ച ദില്‍ഷയാണ് ബിഗ് ബോസ്സിൽ ഇത്തവണ വിജയ കിരീടം ചൂടിയത്. ദില്‍ഷയുടെ വിജയ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയർന്നത്. ദില്‍ഷയെക്കാളും അര്‍ഹതയുള്ളവര്‍ക്ക് കിട്ടിയില്ലെന്നും ദില്‍ഷ മറ്റ് ഫാന്‍സിന്റെ വോട്ടിലാണ് വിജയിച്ചതെന്നും ആരോപണം വന്നു. എന്നാല്‍ അര്‍ഹതപ്പെട്ട വിജയം തന്നെയാണ് ദില്‍ഷയ്ക്കിപ്പോള്‍ കിട്ടിയതെന്നാണ് ആരാധകരുട അഭിപ്രായം.

ഫൈനൽ കഴിഞ്ഞ ശേഷം ബ്ലെസ്ലി അടക്കമുള്ള താരങ്ങൾ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. പക്ഷെ ദിൽഷ മാത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടില്ല. സോഷ്യൽമീഡിയയിലും മറ്റുമായി നിറയുന്ന ഡീ​​​​ഗ്രേഡിങ് കാരണമാണ് ദിൽഷ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാത്തതെന്നും ചിലർ കമന്റ് ചെയ്തു. റോബിൻ പുറത്ത് ചെയ്ത പ്രവൃത്തികൾ തിരിച്ചറിഞ്ഞതിനാലാണ് ദിൽഷയെ എവിടേയും ഒരു നന്ദി പ്രകടനത്തിന് പോലും വരാത്തത് എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്. ഇത്തരം എല്ലാ കമന്റുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ദിൽഷ ഇപ്പോൾ.

ഒപ്പം റോബിനോടൊപ്പം ട്രോഫിയുമേന്തി നിൽക്കുന്ന ചിത്രങ്ങളും ദിൽഷ പങ്കുവെച്ചു. ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ലാ​ദം പങ്കുവെച്ച ശേഷമാണ് റോബിനും മടങ്ങിയത്. ഇരുവരും ഒരുമിച്ച് നിന്ന് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ ദിൽറോബ് ഫാൻസ് ആഘോഷമാക്കുകയാണ്. ‘എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. എന്റെ നൂറ് ദിവസത്തെ അധ്വാനമാണ് ഈ ട്രോഫി.’ ‘കുറച്ച് വൈകിയാണ് നിങ്ങളോട് സന്തോഷം പങ്കുവെക്കാൻ ഞാൻ വന്നിരിക്കുന്നത്. ഫിനാലെ തിരക്കിലായിരുന്നു. കൂടാതെ ഫോണും നഷ്ടപ്പെട്ടു. ഒരുപാട് കമന്റ്സുകളും മറ്റും ഞാൻ കണ്ടു. എല്ലാം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ഡീ​ഗ്രേഡിങ് ഞാൻ പ്രതീക്ഷിച്ചിരുന്നു.’

ഇത്ര വലിയ ഷോയാകുമ്പോൾ ഇതെല്ലാം സാ​ധാരണമാണ്. ഞാൻ അതെല്ലാം അതിന്റേതായ രീതിയിൽ മാത്രമെ എടുത്തിട്ടുള്ളൂ. പലരും പറയുന്നത് കേട്ടു ഞാൻ ഈ വിജയം അർഹിക്കുന്നില്ലെന്ന്.’ ‘പക്ഷെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് ഈ വിജയം ഞാൻ അർഹിക്കുന്നതാണെന്ന്. ഞാൻ നൂറ് ദിവസവും എന്റെ നൂറ് ശതമാനവും കൊടുത്താണ് കളിച്ചത്.’ ‘എല്ലാവരുടെ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകാൻ ഉടൻ വരും. പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു’ എന്നാണ് വിജയിയായ ശേഷം ആദ്യമായി സോഷ്യൽമീഡ‍ിയയിൽ പങ്കുവെച്ച വീഡിയോയിൽ ദിൽഷ പറഞ്ഞത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top