Connect with us

ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമ രഘുരാജ്; ദിൽഷയും ഡോക്ടർ റോബിനും ബിഗ് ബോസിനൊപ്പം എടുത്ത ചിത്രം വൈറൽ

TV Shows

ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമ രഘുരാജ്; ദിൽഷയും ഡോക്ടർ റോബിനും ബിഗ് ബോസിനൊപ്പം എടുത്ത ചിത്രം വൈറൽ

ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമ രഘുരാജ്; ദിൽഷയും ഡോക്ടർ റോബിനും ബിഗ് ബോസിനൊപ്പം എടുത്ത ചിത്രം വൈറൽ

പ്രേക്ഷകർ നെഞ്ചോട് ചേർത്ത് ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. ബിഗ് ബോസ് ഒന്ന് രണ്ട് മൂന്ന് നാല് അങ്ങനെ നാല് സീസണുകൾ കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായിരിക്കുകയാണ്. ഇതിനോടകം തന്നെ നാല് സീസണുകളിലെയും പല മത്സരാർത്ഥികളും ജനഹൃദയങ്ങൾ കീഴടക്കുകയും ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. പലപ്പോഴും ബിഗ് ബോസ് മത്സരാർത്ഥികളും അവരുടെ ഗെയിം എല്ലാം ആൾക്കാർക്കിടയിൽ വലിയ ചർച്ചാവിഷയം ആവുകയും പലർക്കും ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള ഫാൻസ് കിട്ടുകയും ചെയ്തു.

പലരും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും ഇഷ്ടവും സ്നേഹവും എല്ലാം നേടിയെടുക്കുകയും ചെയ്തു. മത്സരാർത്ഥികൾ ഓരോ സീസണിലും വന്ന് മാറുമ്പോഴും എന്നും ഒരേപോലെ നിൽക്കുന്ന ഒരു ഘടകമാണ് ബിഗ് ബോശൂന്റെ ശബ്ദം. ഈ നാല് സീസണുകളിലും ബിഗ് ബോസ് എന്നത് ഒരു അശരീരി പോലെയുള്ള ശബ്ദത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒരു വ്യക്തി ആയിട്ടാണ് പലരുടെയും മനസ്സിലുള്ളത്.ഘനഗാംഭീര്യമുള്ള ശബ്ദവും മത്സരാർത്ഥികൾക്ക് നിർദേശങ്ങൾ കൊടുക്കുന്ന രീതിയും കൊണ്ട് ബിഗ് ബോസ് എന്ന ശബ്ദം പ്രേക്ഷകർക്ക് സുപരിചിതമാണ്.

എവിടെ നിന്ന് കേട്ടാലും ബിഗ് ബോസിന്റെ ശബ്ദം തിരിച്ചറിയാൻ മലയാളികൾക്ക് കഴിയുമെന്നതും യാഥാർത്ഥ്യമായ കാര്യമാണ്. ആരാണ് ബിഗ് ബോസ് എന്ന ശബ്ദത്തിന് ഉടമ. പ്രേക്ഷകർ ഒന്നടങ്കം അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ആരാണ് ബിഗ് ബോസ്? ഇത്രയും മനോഹരവും കാഠിന്യമുള്ള ആ ശബ്ദത്തിന് ഉടമ ആരാണ് എന്നറിയണ്ടേ? അതാണ് ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി. രഘുരാജ് എന്ന് പറയുന്ന വ്യക്തിയാണ് ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമ.

നാലു സീസണുകളിലായി ബിഗ് ബോസ് ജനപ്രിയ പരിപാടിക്ക് ജീവൻ നൽകുന്നത് ഇദ്ദേഹത്തിന്റെ ശബ്ദമാണ് . കഴിഞ്ഞദിവസം ബിഗ്ബോസ് സീസൺ ഫോറിന്റെ ഫിനാലെ ആയിരുന്നു. ഇതിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. ദിൽഷയും ഡോക്ടർ റോബിനും ബിഗ് ബോസിനൊപ്പം എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതാണ് പ്രേക്ഷകരുടെ സ്വന്തം ബിഗ് ബോസ്.

More in TV Shows

Trending

Recent

To Top