Connect with us

റോബിനെ പുറത്താക്കിയത് താന്‍ അല്ല! ഒളിഞ്ഞിരിക്കുന്ന ആ ക്രൂര മുഖം! നടുക്കുന്ന രഹസ്യം പുറത്ത് ഭയന്ന് വിറയ്ക്കുന്നു നിമിഷയോട് ആ സത്യം വെട്ടിത്തുറന്ന് റിയാസ്

TV Shows

റോബിനെ പുറത്താക്കിയത് താന്‍ അല്ല! ഒളിഞ്ഞിരിക്കുന്ന ആ ക്രൂര മുഖം! നടുക്കുന്ന രഹസ്യം പുറത്ത് ഭയന്ന് വിറയ്ക്കുന്നു നിമിഷയോട് ആ സത്യം വെട്ടിത്തുറന്ന് റിയാസ്

റോബിനെ പുറത്താക്കിയത് താന്‍ അല്ല! ഒളിഞ്ഞിരിക്കുന്ന ആ ക്രൂര മുഖം! നടുക്കുന്ന രഹസ്യം പുറത്ത് ഭയന്ന് വിറയ്ക്കുന്നു നിമിഷയോട് ആ സത്യം വെട്ടിത്തുറന്ന് റിയാസ്

ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും ജനശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു റോബിൻ. വിധി റോബിനെ കാത്തുവെച്ചത് മറ്റൊന്നായിരുന്നു. അപ്രതീക്ഷിതമായി റോബിന് ഷോയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.

ബിഗ് ബോസ് സീസണ്‍ 4 ഷോയെ തന്നെ മാറ്റി മറി സംഭവമായിരുന്നു റിയാസിന്റേയും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റേയും ഫൈറ്റ്. ഡോക്ടറെ ഷോയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ തന്നെ മത്സരം ക്വിറ്റ് ചെയ്ത ജാസ്മിന്‍ പോവുകയായിരുന്നു. ജാസ്മിന്‍ പടി കടന്നിന് പിന്നാലെ ഡോക്ടറിനേയും ഷോയില്‍ നിന്ന് പുറത്താക്കി. ഇതോട് കൂടി സീസണ്‍4ന്റെ ഗ്രാഫ് തന്നെ മാറുകയായിരുന്നു.

മുന്‍ മത്സരാര്‍ത്ഥികള്‍ ഹൗസിനുളളിലേയ്ക്ക് കടന്നു വരുമ്പോള്‍ വീണ്ടും പഴയ വിഷയങ്ങള്‍ വീടിനുള്ളില്‍ ചര്‍ച്ചയാവുകയാണ്. നിമിഷയാണ് ഇതിനെ കുറിച്ച് റിയാസിനോട് ചോദിക്കുന്നത്. ഡോക്ടര്‍ ചെയ്തത് ശരിയായില്ലെന്നും അതിനെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നുമാണ് നിമിഷ റിയാസിനോട് പറയുന്നത്. കൂടാതെ ഇപ്പോള്‍ ബിഗ് ബോസ് ഷോയിലുള്ളതില്‍ ഏറ്റവും മികച്ചതും ഗെയമിന് ചേരുന്നതുമായ മത്സരാര്‍ത്ഥി റിയാസ് ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.

പുറത്തെ അവസ്ഥയെ കുറിച്ച് നിമഷ പറയുമ്പോള്‍ അന്ന് സംഭവിച്ചതിനെ കുറിച്ച് റിയാസും പറയുന്നുണ്ട്. നിമിഷ പോയതിന് ശേഷമായിരുന്നു ഫൈറ്റ് നടന്നത്. ‘റോബിനെ മാറ്റിയതിന് ശേഷം ബിഗ് ബോസിനോട് താന്‍ പറഞ്ഞിരുന്നു, കാരണം ഞാന്‍ സ്‌നേഹിക്കുന്നത് പോലെ തന്നെ ഈ ഷോയേ റോബിനും ഇഷ്ടപ്പെടുന്നുണ്ട്. ഡോക്ടര്‍ ഫേക്കായിട്ടാണ് ഈ വീട്ടില്‍ നിന്നത്. അത് എനിക്ക് ഇഷ്ടമല്ലെങ്കിലും ഈ ഷോയെ ഇഷ്ടപ്പെടുന്ന ഒരാള്‍ ഞാനും കൂടി ഉള്‍പ്പെട്ട സംഭവത്തില്‍ പുറത്ത് പോയതില്‍ എനിക്ക് നല്ല കുറ്റബോധം തോന്നി.

ഞാന്‍ കാരണമാണ് ഡോക്ടര്‍ പുറത്ത് പോയതെന്ന് എല്ലാവരും നിരവധി തവണ പറഞ്ഞു. അത് എനിക്കെതിര ആയുധമായി പ്രയോഗിക്കുകയും ചെയ്തു. നിലപാടി ഉറച്ച് നില്‍ക്കൂ എന്നാണ് ബിഗ് ബോസും മോഹന്‍ലാലും എന്നോട് പറഞ്ഞത്’. കൂടാതെ റോബിനെ തിരികെ കൊണ്ട് വരണോ വേണ്ടയോ എന്ന് ബിഗ് ബോസും എന്നോട് ചോദിച്ചില്ല. അവര്‍ എടുത്ത തീരുമാനമായിരുന്നു ഇത്. അതില്‍ എന്റെ ഭാഗത്ത് യാതൊരുവിധത്തിലുള്ള തെറ്റുമില്ലെന്നും, റോബിനെ പുറത്താക്കിയ സംഭവത്തെ കുറിച്ച് റിയാസ് പറഞ്ഞു.

ഷോയില്‍ മടങ്ങി എത്തിയതിന് ശേഷം ഡോക്ടര്‍ റിയാസിനോട് നേരില്‍ സംസാരിച്ചിരുന്നു. ഗെയിമിനെ ഗെയിമായി എടുക്കാനും താന്‍ ഹാപ്പിയാണെന്നു ഡോക്ടര്‍ പറഞ്ഞു.

പരാമവധി പ്രൊവോക്ക് ചെയ്യുന്നതാണ് ഈ ഷോയുടെ സ്വഭാവം എന്നെനിക്ക് അറിയാം. പക്ഷെ ആ സമയം എന്റെ കൈയ്യില്‍ നിന്നും പോയി. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍ എന്റെ തെറ്റ് ഞാന്‍ അംഗീകരിക്കുന്നു. നീയിത് ഒരു ഗെയിമായിട്ട് കാണുന്നത് പോലെ ഞാനും ഇത് ഗെയിമായിട്ടേ കാണുന്നുള്ളൂ. എന്‍ഡ് ഓഫ് ദ ഡേ നമ്മള്‍ എല്ലാവരും സുഹൃത്തുക്കളാണെന്നായിരുന്നു റോബിന്റെ പ്രതികരണം.

ഞാന്‍ സന്തോഷിക്കുന്നുണ്ട്. ഞാന്‍ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. നീ ഫൈനലിലെത്തിയതിലും ഞാന്‍ സന്തോഷിക്കുന്നുണ്ട്. നീ ഗെയിം മനസിലാക്കി കളിക്കുന്നുണ്ട്. നീ വന്നപ്പോഴാണ് എനിക്ക് ഗെയിം കളിക്കാന്‍ ഒരാളെ കിട്ടിയത്. ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ആ മൂന്ന് ആഴ്ച വെടിക്കെട്ടായിരുന്നു. എന്ത് സംഭവിച്ചാലും എന്റെ ജീവിതത്തില്‍ ഇത് നെഗറ്റീവല്ല, പോസ്റ്റീവല്ലെന്നും റോബിന്‍ പറഞ്ഞു. ആള്‍മാറാട്ടം ടാസ്‌കില്‍ നീ പൊളിച്ചടുക്കി. ഞാന്‍ ചിരിച്ചു മരിച്ച്. നിന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. നിന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. എനിക്കും നിന്നെ ഇഷ്ടമാണ്.

നീ പുറത്ത് വന്ന ശേഷം ഞാന്‍ നിന്നെ പറ്റി എന്താണ് പറഞ്ഞതെന്ന് നീ കാണണം. അപ്പോള്‍ നിനക്ക് മനസിലാകും. നിന്റെ മാതാപിതാക്കള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. എല്ലാവരും നിന്നെ സ്‌നേഹിക്കുന്നുണ്ട്. അവര്‍ നിന്റെ കൂടെയുണ്ട്. നീ നല്ല ഗെയിമറാണ്. ഞാനും ജാസ്മിനും പോയ ശേഷം ഈ സെക്കന്റ് വരെ ഈ ഷോ കൊണ്ടു പോകുന്നത് നീയാണ്. നീയില്ലെങ്കില്‍ എല്ലാവരും ഒരു മൂലയ്ക്ക് ഇരിക്കുമായിരുന്നു. നീ ഈ ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും നീ വിന്നറാണ്. ഇഷ്ടപ്പെടാതിരുന്നവരുടെ മനസില്‍ പോലും ഇഷ്ടം വരുത്താന്‍ സാധിച്ചാല്‍ നമ്മള്‍ വിജയിച്ചു. നീയത് ചെയ്യുന്നുണ്ട്. നീ ആദ്യമേ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. എല്ലാവരും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

More in TV Shows

Trending

Recent

To Top