Connect with us

മമ്മൂക്കയുടെ ഫൈറ്റ് കാണാന്‍ ലൊക്കേഷനിലെത്തി ഫഹദ് ഫാസിലും; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

Malayalam

മമ്മൂക്കയുടെ ഫൈറ്റ് കാണാന്‍ ലൊക്കേഷനിലെത്തി ഫഹദ് ഫാസിലും; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മമ്മൂക്കയുടെ ഫൈറ്റ് കാണാന്‍ ലൊക്കേഷനിലെത്തി ഫഹദ് ഫാസിലും; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടിയുടേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ടര്‍ബോ. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത് മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തന്നെയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓരോ തവണ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവിടുമ്പോഴും പ്രേക്ഷകര്‍ നല്‍കുന്ന സ്വീകാര്യതയും വളരെ വലുതാണ്.

ഇപ്പോഴിതാ ടര്‍ബോയുടെ ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടിക്കമ്പനി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള ഫൈറ്റിന്റെ ചിത്രീകരണം കാണാന്‍ നടന്‍ ഫഹദ് ഫാസിലും ലൊക്കേഷനിലെത്തിയിരുന്നു. ചിത്രീകരണത്തിനിടെ മമ്മൂട്ടി തെറിച്ചു വീഴുന്നതും സെറ്റിലുള്ളവര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.

വൈശാഖ് മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. മമ്മൂട്ടിക്കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തിയപ്പോള്‍ വെട്രിവേല്‍ ഷണ്‍മുഖ സുന്ദരം എന്ന വില്ലനായി രാജ് ബി ഷെട്ടിയുമെത്തി.

അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, കബീര്‍ ദുഹാന്‍ സിങ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് സിനിമ പ്രേക്ഷകര്‍ തുടങ്ങിക്കഴിഞ്ഞു.

ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

അതേസമയം ലോകേഷ് കനകരാജിനൊപ്പം കൂലിയാണ് രജിനികാന്തിന്റെ ചിത്രീകരണത്തിനായി തയ്യാറെടുക്കുന്ന ചിത്രം. ഈ മാസം 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. സത്യരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Continue Reading
You may also like...

More in Malayalam

Trending