Bollywood
ദുപ്പട്ടയിൽ നിന്നും പ്രൈസ് ടാഗ് മാറ്റിയില്ല;ട്രോളി കൊന്ന് ആരാധകർ!
ദുപ്പട്ടയിൽ നിന്നും പ്രൈസ് ടാഗ് മാറ്റിയില്ല;ട്രോളി കൊന്ന് ആരാധകർ!
By
ബോളിവുഡ് സുന്ദരി ജാന്‍വി കപൂറിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.നടി നടന്നു വരുന്ന വിഡിയോയിൽ മഞ്ഞ ചുരിദാറിനൊപ്പം ധരിച്ചിരുന്ന ദുപ്പട്ടയിലുണ്ടായിരുന്നു പ്രൈസ് ടാഗ് മാറ്റാന്‍ മറന്ന് പോയതാണ് സംഭവം.ജിമ്മിൽ നിന്നിറങ്ങിവരുകയായിരുന്നു ജാൻവി.ഇതോടെ താരത്തെ ട്രോളാനായി മത്സരം. പാവം തിരക്കിനിടെ മറന്ന് പോയാതാകും എന്ന് ഒരാരാധകന്‍. ഇത് പുതിയ ഫാഷനാകും എന്നായി മറ്റൊരു കമന്റ്.
എന്നാല്‍ ഇതൊന്നുമല്ല ദുപ്പട്ടയിലെ ടാഗ് പൊട്ടിച്ച് കളഞ്ഞാല്‍ മിന്ത്ര തിരിച്ചെടുക്കില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കമന്റ്. ഏതായാലും ജാന്‍വിയും പ്രൈസ് ടാഗും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
താരപുത്രികളില്‍ പ്രധാനികളിലൊരാളായ ജാന്‍വി കപൂറിന്റെ രണ്ടാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ധടക്കിലൂടെയായിരുന്നു ജാന്‍വി തുടക്കം കുറിച്ചത്. അമ്മയ്ക്ക് പിന്നാലെയായാണ് മകളും സിനിമയിലേക്കെത്തിയത്. മകളുടെ ആദ്യ സിനിമ കാണുകയെന്ന സ്വപ്‌നം ബാക്കിവെച്ചാണ് ശ്രീദേവി യാത്രയായത്. ധടക്കിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തെലുങ്ക് ചിത്രവുമായി താരപുത്രി എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
troll about jhanvi kapoor outfit
