Tamil
മേക്കപ്പ് ഇല്ലാത്ത തൃഷയുടെ ഫോട്ടോ വൈറൽ; വൈറലായത് മേക്കപ്പ് ഇല്ലാത്തത് കൊണ്ട് മാത്രമല്ല!
മേക്കപ്പ് ഇല്ലാത്ത തൃഷയുടെ ഫോട്ടോ വൈറൽ; വൈറലായത് മേക്കപ്പ് ഇല്ലാത്തത് കൊണ്ട് മാത്രമല്ല!
By
മലയാളത്തിലും തമിഴിലും ആരാധകർ ഉള്ള നടിയാണ് തൃഷ കൃഷ്ണ .പകരം വെക്കാനില്ലാത്ത നടി . എന്നും നിത്യ കൗമാരക്കാരിയാണ് സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന വിശേഷണമുള്ള തൃഷ കൃഷ്ണ. ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷമാണ് തൃഷയുടെ സൗന്ദര്യത്തെ കുറിച്ച് കേരളക്കരയും നിര്‍ത്താതെ സംസാരിക്കാന്‍ തുടങ്ങിയത്. 96 വളരെ വലിയ സ്ഥാനമാണ് തൃഷയ്ക്ക് സിനിമ ലോകത്തും ആരാധക ഹൃദയങ്ങളിലും നേടിയെടുത്തത് .
ഇന്നും തമിഴ് സിനിമാ ലോകത്ത് നമ്പര്‍ വണ്‍ നായികയായി തുടരുന്ന തൃഷയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മേക്കപ്പ് ഒട്ടും ഇടാതെയുള്ള ഒരു ഫോട്ടോ തൃഷ തന്നെയാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വളരെ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിയ്ക്കുന്നത്. ഫോട്ടോ വൈറലാകാന്‍ മറ്റൊരു കാരണം, ചിത്രത്തിന് കന്നട റേഡിയോജോക്കിയും ടെലിവിഷന്‍ അവതാരകനും നടനുമായ ഡാനിഷ് സെന്റ് കമന്റിട്ടതോടെയാണ്.
വരലക്ഷ്മിയോട് തൃഷയെ പരിചയപ്പെടുത്തി തരാന്‍ ഒരുപാട് കാലമായി പറയുകയാണെന്നും തനിക്ക് കടുത്ത ആരാധന തോന്നിയ നടിമാരില്‍ ഒരാളാണ് തൃഷ എന്നും ഡാനിഷ് പറയുന്നു. ദീപിക പദുക്കോണാണ് തൃഷ കഴിഞ്ഞാല്‍ ഇഷ്ടമുള്ള മറ്റൊരു നടി. ദീപികയെ രണ്‍വീര്‍ കെട്ടിക്കൊണ്ടുപോയെന്നും, തൃഷയുടെ കാര്യത്തില്‍ വൈകിക്കേണ്ട എന്നും ആരാധകര്‍ പറഞ്ഞപ്പോള്‍ അത്രയ്ക്ക് വലിയ പ്രതീക്ഷയൊന്നും തനിക്കില്ല എന്നായിരുന്നു ഡാനിഷിന്റെ പ്രതികരണം. ഒന്ന് കണ്ട് ഹായ് പറഞ്ഞ്, ഷേക്ക് ഹാന്റ് കൊടുക്കണം. അത്രമാത്ര മതിയത്രെ.
Trisha Krishnan’s latest PIC from her Maldives vacation sporting a no makeup look is winning hearts