News
വിജയുടെ വീടിനോട് ചേര്‍ന്ന് 35 കോടിയുടെ വീട് സ്വന്തമാക്കി തൃഷ; നടന്റെ വിവാഹമോചന വാര്‍ത്തകളുമായി ബന്ധപ്പെടുത്തി കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയ
വിജയുടെ വീടിനോട് ചേര്‍ന്ന് 35 കോടിയുടെ വീട് സ്വന്തമാക്കി തൃഷ; നടന്റെ വിവാഹമോചന വാര്‍ത്തകളുമായി ബന്ധപ്പെടുത്തി കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തൃഷ. മണിരത്‌നം ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ലെ തൃഷയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പ്രകടനം മാത്രമല്ല, ആ സൗന്ദര്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലോകസുന്ദരി ഐശ്വര്യ റായിയെ പോലും ഒന്നു പിന്നിലാക്കി എന്നാണ് പല ആരാധകരും പറഞ്ഞിരുന്നത്.
ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. ഇതിനിടെ ഇളയദളപതി വിജയുടെ വീടിനോട് ചേര്‍ന്ന് തൃഷ പുതിയ വീട് വാങ്ങിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. 35 കോടി രൂപയ്ക്ക് ആണേ്രത തൃഷ വീട് വാങ്ങിച്ചിരിക്കുന്നത്. വിജയും തൃഷയും തമിഴ് സിനിമാസ്വാദകരുടെ പ്രിയ ജോഡികളായിരുന്നു.
ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നതിനാല്‍ ഭാഗ്യ ജോഡികളായാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇവര്‍ ഒന്നിച്ചെത്തുകയാണ്. ഈ സന്തോഷത്തിലിരിക്കെയാണ് പുതിയ വിവരം പുറത്തെത്തിയത്. എന്നാല്‍ ചിലരാകട്ടെ, ഇതില്‍ മറ്റൊരു അര്‍ത്ഥവും കാണുന്നുണ്ട്.
അടുത്തിടെയായി വിജയ്‌യും ഭാര്യ സംഗീതയും വേര്‍പിരിയുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപെട്ടു പല നടിമാരുടെ പേരും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ വിജയ്‌യുടെ വീടിന് സമീപം തൃഷ വീട് വാങ്ങിയതോടെ ഇതിനെ ചുറ്റിപ്പറ്റിയാണ് പലരും കഥകള്‍ മെനയുന്നത്.
വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ലാണ് തൃഷ എത്തുന്നത്. വിജയയുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. 2008ല്‍ പുറത്തിറങ്ങിയ ‘കുരുവി’യിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത്. ‘ഗില്ലി’, ‘തിരുപ്പാച്ചി’, ‘ആദി’ എന്നീ സിനിമകളും വമ്പന്‍ ഹിറ്റുകളായിരുന്നു.
