Connect with us

പ്രളയം കഴിഞ്ഞെങ്കിലും ടോവിനോ തന്റെ കടമ മറന്നില്ല !പ്രളയാനന്തര ദുരിതാശ്വാസത്തിനു 12 .5 ലക്ഷം രൂപ നൽകി ടോവിനോ തോമസ് !

Malayalam Breaking News

പ്രളയം കഴിഞ്ഞെങ്കിലും ടോവിനോ തന്റെ കടമ മറന്നില്ല !പ്രളയാനന്തര ദുരിതാശ്വാസത്തിനു 12 .5 ലക്ഷം രൂപ നൽകി ടോവിനോ തോമസ് !

പ്രളയം കഴിഞ്ഞെങ്കിലും ടോവിനോ തന്റെ കടമ മറന്നില്ല !പ്രളയാനന്തര ദുരിതാശ്വാസത്തിനു 12 .5 ലക്ഷം രൂപ നൽകി ടോവിനോ തോമസ് !

പ്രളയ ഭീതി ഒഴിഞ്ഞു ജീവിതത്തിലേക്ക് നടക്കുകയാണ് മലയാളികൾ. എല്ലാ പ്രതിസന്ധികളും ഒരുവിധം അതിജീവിച്ചു കഴിഞ്ഞു. ഇനി പ്രളയാനന്തര പ്രവർത്തനങ്ങളാണ് ആവശ്യം. പ്രളയ സമയത്ത് കഴിഞ്ഞ തവണയും ഇത്തവണയും സജീവമായി പ്രവർത്തിച്ച നടനാണ് ടോവിനോ തോമസ്.

പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനം എന്നവണ്ണം പ്രളയം തകർത്തെറിഞ്ഞ വയനാട്ടിലെ പത്തുമലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉൾപ്പെടെ സുരക്ഷിതമായ ഭൂമി വാങ്ങി നൽകുന്നതിനുള്ള പദ്ധതിയാണ് മാതൃഭൂമിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹ ഭൂമി പദ്ധതി. അപകടകരമായ സ്ഥലങ്ങളിൽ നിന്നും മാറി ജനങ്ങൾക്ക് ഭൂമി വാങ്ങി നൽകി അവിടെ സർക്കാർ യുദ്ധകാലടിസ്ഥാനത്തിൽ വീടുകൾ പണിതു നൽകും. സ്നേഹ ഭൂമി പദ്ധതിയുടെ നടത്തിപ്പിനായി നടൻ ടോവിനോ തോമസ് 12.5 ലക്ഷം രൂപ നൽകിക്കൊണ്ട് മാതൃകയായി.

ടോവിനോ തോമസ് നൽകിയ ഈ പണം ഉപയോഗിച്ച് അഞ്ച് വീടുകൾ പണിയാൻ സാധിക്കും. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ ടോവിനോ തോമസ് മാതൃഭൂമി ഡയറക്ടർക്ക് തുക സംഭാവന ചെയ്യുകയായിരുന്നു. പ്രളയം മുഖത്ത് ജനങ്ങളോടൊപ്പം അതിജീവനത്തിനായി കൂടെയുണ്ടായിരുന്ന ടോവിനോ തോമസ് പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയിരിക്കുകയാണ്.

നിരവധി സാമൂഹിക പ്രവർത്തകരാണ് സ്നേഹവും ഈ പദവിയിലേക്ക് പണം സംഭാവന ചെയ്തു കൊണ്ടിരിക്കുന്നത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീട് നഷ്ടമായവർക്ക് ഭൂമി വാങ്ങാനും ആ ഭൂമിയിൽ വീട് പണിത് നൽകാനുള്ള മാതൃകാപരമായ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പോലുള്ളവരുടെ കടന്നുവരവ് നല്ല രീതിയിൽ സ്വാധീനിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ദുരിതബാധിതർക്കായി ഉള്ള ഇത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ടോവിനോ തോമസ് പ്രതികരിച്ചു.

എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തുന്ന ഒരു പദ്ധതി ആണ് എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണമായിട്ട് എനിക്ക് തോന്നിയത്. അപ്പോൾ ഈ ഒരു പദ്ധതിയുടെ ഭാഗമായി മാതൃഭൂമിയോട് അസോസിയേറ്റ് ചെയ്യാൻ കഴിഞ്ഞതിലും വലിയ സന്തോഷം. കാര്യം പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവര് വീട് നഷ്ടപ്പെട്ടവര് ഒക്കെയുണ്ട് അവർക്ക് വീട് വെക്കാൻ ആവശ്യമായ ഭൂമി അതാണ് സ്നേഹ ഭൂമി എന്ന പദ്ധതി ഉദ്ദേശിക്കുന്നത്.ടോവിനോ പറയുന്നു.

കഴിഞ്ഞ വര്ഷം പ്രളയം തുടങ്ങിയ ദിവസം മുതൽ ഇരിങ്ങാലക്കുടക്കാരനായ ടോവിനോ ദിവസങ്ങളോളം ജനങ്ങൾക്കായി പ്രവർത്തിക്കുകയിരുന്നു. ജനങ്ങൾക്കായി തന്റെ വീടിന്റെ വാതിലുകൾ തുറന്നിട്ട അദ്ദേഹം അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പിൽ ജനങ്ങൾക്കൊപ്പം ആയിരുന്നു. അവർക്കു ഭക്ഷണവും വെള്ളവും എത്തിച്ചും, അവിടുത്തെ ഓരോ ജോലികൾ ചെയ്‌തും, അതുപോലെ തന്നെ യുവാക്കളെ തന്റെ വാക്കുകൾ കൊണ്ട് ഉത്തേജിപ്പിച്ചും ഈ യുവ താരം ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല കേരളത്തിന്റെ മുഴുവൻ ഹൃദയം കവർന്നു.

സോഷ്യൽ മീഡിയ അന്ന് ടോവിനോ തോമസിന്റെ വിശേഷിപ്പിക്കുന്നത് സൂപ്പർമാൻ എന്നാണ്. നല്ല ഒരു നടൻ മാത്രമല്ല നല്ല ഒരു മനുഷ്യൻ കൂടിയാണ് താൻ എന്ന് ടോവിനോ തോമസ് തെളിയിച്ചു. എന്നാൽ ഇതിന്റെ ഒന്നും ഒരു സ്പെഷ്യൽ ക്രഡിറ്റും തനിക്കു വേണ്ടെന്നും തന്നെക്കാൾ നൂറിരട്ടി കഷ്ടപ്പെട്ട ഒരുപാട് ആളുകൾ കേരളത്തിൽ ഉണ്ടെന്നും, പ്രളയ ബാധിതരെ സഹായിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും നഷ്ട്ടപെടുത്തിയവർക്കിടയിൽ തന്റെ സേവനം ഒന്നുമില്ലെന്നും ടോവിനോ പറഞ്ഞു. സഹായം ചെറുതോ വലുതോ എന്ന് നോക്കി ആളുകളെ അളക്കാതെ അവർ സഹായം ചെയ്യാൻ കാണിക്കുന്ന ആ വലിയ മനസ്സ് കാണുകയാണ് നമ്മൾ വേണ്ടതെന്നും ടോവിനോ തോമസ് പറയുന്നു. ഇത്തവണയും ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാൻ തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് ടോവിനോ തോമസ് ഇപ്പോൾ ഏവരുടെയും സ്നേഹവും ബഹുമാനവും കയ്യടിയും നേടിയെടുക്കുകയാണ്.

tovino thomas helping hands

More in Malayalam Breaking News

Trending

Recent

To Top