Malayalam Breaking News
ജനഹൃദയങ്ങളിലേക്ക് ഉയരേ ; ടൊവിനോയും മനു അശോകനും ഇന്ന് തിരുവന്തപുരം തീയേറ്ററുകളിലേക്ക് !!!
ജനഹൃദയങ്ങളിലേക്ക് ഉയരേ ; ടൊവിനോയും മനു അശോകനും ഇന്ന് തിരുവന്തപുരം തീയേറ്ററുകളിലേക്ക് !!!
മനു അശോകൻ സംവിധാനം നിർവഹിച്ച് പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ വളരെ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ടൊവിനോയും മനു അശോകനും ഇന്ന് തിരുവന്തപുരത്തെത്തി തീയേറ്റർ വിസിറ്റ് നടത്തും. ഉയരെ സിനിമ പ്രദർശിപ്പിക്കുന്ന മാൾ ഓഫ് ട്രാവൻകോറിലെ കാർണിവൽ സിനിമാസിൽ രാത്രി 8.30 യ്ക്കും ന്യൂ തീയേറ്ററിൽ 9.30യ്ക്കും തീയേറ്റർ വിസിറ്റിനെത്തും.
വളരെ മികച്ച പ്രകടനമാണ് ടോവിനോ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. പ്രേഷകരുടെ കയ്യടി നേടി
ഓരോ നിമിഷവും ആരാധകരുടെ പ്രിയ താരമായിമാറിയിരിക്കുകയാണ് ടൊവിനോ . വളരെ നല്ല കാസ്റ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രം ഇതിനോടകം പ്രേഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്.
അതിജീവനത്തിന്റെ കഥയാണ് ഉയരെ പറയുന്നത്. ആസിഡ് അക്രമണത്തിനിരിയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
tovino thomas and manu ashokam visit thiruvanthapuram theatres