Connect with us

ഇതൊക്കെ സിംപിളല്ലേ; മൺചട്ടി ഉണ്ടാക്കാൻ പഠിക്കുന്ന ടോവിനോ..

Malayalam

ഇതൊക്കെ സിംപിളല്ലേ; മൺചട്ടി ഉണ്ടാക്കാൻ പഠിക്കുന്ന ടോവിനോ..

ഇതൊക്കെ സിംപിളല്ലേ; മൺചട്ടി ഉണ്ടാക്കാൻ പഠിക്കുന്ന ടോവിനോ..

യുവതാരനിരയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരമാണ് ടോവിനോ തോമസ്.ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ താരത്തിന് ലഭിക്കുന്നത് വലിയ പിന്തുണയാണ്.അത് കുറച്ചൊക്കെ ടോവിനോയുടെ സിപ്ലിസിറ്റി കൊണ്ടുകൂടിയാണ്. സിനിമയിലും പുറത്തും ആരാധകർക്ക് അദ്ദേഹം നായകൻ തന്നെയാണ്.ഇപ്പോൾ ഏറ്റവും പുതിയതായി ടോവിനോ പങ്കുവെച്ച ഒരു വിഡിയോയാണ് വയറലായിക്കൊണ്ടിരിക്കുന്നത്.തന്റെ കുടുബവുമൊത്ത് ടർക്കിയിൽ വിനോദയാത്ര പോയ ചിത്രങ്ങൾ ടോവിനോ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.എന്നാൽ ഇതിന് പിന്നാലെ താൻ മൺകുടം ഉണ്ടാക്കാൻ പഠിക്കുന്നതിന്റെ ഒരു വിഡിയോയാണ് എപ്പോൾ ടോവിനോ പങ്കുവെച്ചിരിക്കുന്നത്.ടർക്കിയിൽ വെച്ചുതന്നെയാണ് എടുത്തിരിക്കുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് ഭാര്യ ലിഡിയ ടോവിനോയും.വളരെ ക്ഷമയോടെ കേട്ട് മനസിലാക്കിയാണ് താരം മൺകുടം ഉണ്ടാക്കുന്നത്.ടോവിനോയുടെ ആരാധകർക്ക് ഇതൊരു പുതുമയായിരിക്കില്ല.വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യുന്നത് താരത്തിന് പതിവുള്ളതാണ്.

രണ്ടു ദിവസം മുൻപ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത് വിഡിയോക് നിരവധി ലൈക്കുകളും കമെന്റുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.ഏറെയും ടോവിനോയെ പ്രശംസിച്ചുകൊണ്ടുള്ളതാണ്. ഈ തിരിക്കിണത് ഇതുവരെ കഴിഞ്ഞില്ലേ ടോവിനേട്ടാ ,ഇച്ചായൻ,പുതിയ ബിസ്നസ് തുടങ്ങിയോ തുടങ്ങി കമെന്റുകളുടെ പെരുമഴയാണ് വിഡിയോയ്ക് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് .ഒരു സിനിമാനടൻ എന്നതിലുപരി നല്ലൊരു വെക്തിത്വത്തിനുടമയാണ് ടോവിനോ .അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് അദ്ധേഹത്തിന് വലിയയോരു ആരാധക നിരതന്നെ സ്വന്തകമാക്കാൻ കഴിഞ്ഞു.ടോവിനോയുടെ ചിത്രങ്ങൾക്കെല്ലാം വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അഭിനയിച്ച മിക്ക സിനിമകളും ഹിറ്റാവുകയും ചെയ്തു.

പ്രളയ സമയത്ത് കഴിഞ്ഞ തവണയും ഇത്തവണയും സജീവമായി പ്രവർത്തിച്ച നടനാണ് ടോവിനോ തോമസ്.
സ്നേഹ ഭൂമി പദ്ധതിയുടെ നടത്തിപ്പിനായി നടൻ ടോവിനോ തോമസ് 12.5 ലക്ഷം രൂപ നൽകിക്കൊണ്ട് മാതൃകയായി.സോഷ്യൽ മീഡിയ അന്ന് ടോവിനോ തോമസിന്റെ വിശേഷിപ്പിച്ചത് സൂപ്പർമാൻ എന്നാണ്. നല്ല ഒരു നടൻ മാത്രമല്ല നല്ല ഒരു മനുഷ്യൻ കൂടിയാണ് താൻ എന്ന് ടോവിനോ തോമസ് തെളിയിച്ചു. എന്നാൽ ഇതിന്റെ ഒന്നും ഒരു സ്പെഷ്യൽ ക്രഡിറ്റും തനിക്കു വേണ്ടെന്നും തന്നെക്കാൾ നൂറിരട്ടി കഷ്ടപ്പെട്ട ഒരുപാട് ആളുകൾ കേരളത്തിൽ ഉണ്ടെന്നും, പ്രളയ ബാധിതരെ സഹായിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും നഷ്ട്ടപെടുത്തിയവർക്കിടയിൽ തന്റെ സേവനം ഒന്നുമില്ലെന്നുമായിരുന്നു സോവിനോയുടെ പ്രതികരണം.

ആരാധകരോടുള്ള പെരുമാറ്റവും പ്രളയകാലത്തെ സഹായവുമൊക്കെയാണ് ടോവിണോയെ ജനപ്രിയനാക്കിയത്.പതിവിൽ നിന്നും വെത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ടോവിനോ തോമസ് ഇപ്പോൾ മുന്നേറുന്നത്.അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ടോവിനോ ആദ്യം അഭിനയിച്ചത്. പിന്നീട്‌ 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.എന്നാൽ താരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടത് എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലൂടെയാണ്.പിന്നങ്ങോട്ട് ഒരുപാട് നല്ല ചിത്രങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി.ഗപ്പി,മായാനദി,തീവണ്ടി തുടങ്ങി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളെല്ലാം വൻ വിജയമായി തീർന്നു.മായാനദിയിലെ മാത്തനെ മലയാളികൾ മറക്കില്ല.സിംപ്ലിസിറ്റി ജീവിതത്തിലും സിനിമയിലും ഒരുപോലെ കൊണ്ടുവരാൻ ശ്രമിക്കുന്നതുകൊണ്ട് താരം മലയാളികൾക് അവരുടെ സ്വന്തം ടോവിനോ ഇച്ചായനാണ്.

tovino seeking pottery lessons

Continue Reading
You may also like...

More in Malayalam

Trending

Recent

To Top