Connect with us

ദുല്‍ഖറിനു ശേഷം ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ടോവിനോ തോമസ്!!!

Malayalam Breaking News

ദുല്‍ഖറിനു ശേഷം ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ടോവിനോ തോമസ്!!!

ദുല്‍ഖറിനു ശേഷം ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ടോവിനോ തോമസ്!!!

ദുല്‍ഖറിനു ശേഷം ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ടോവിനോ തോമസ്!!!

മലയാള സിനിമയില്‍ വാഹനങ്ങളോടുള്ള പ്രിയത്തില്‍ മുന്‍പന്തിയിലാണ് യുവതാരങ്ങള്‍ക്കിടയില്‍ പൃഥ്വിരാജും ദുൽഖറും ടോവിനോയും. ദുല്‍ഖര്‍ നേരത്തേ ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ടോവിനോ തോമസും ബിഎംഡബ്ല്യു വാങ്ങിയിരിക്കുന്നു. ബൈക്ക് ഡെലിവറി നടത്തുന്നതിന്റെ വിഡിയോയും വാഹങ്ങളുടെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ടോവിനോ തോമസ് ഇന്ന് എറണാകുളം EVM ഓട്ടോക്രാഫ്റ്റിൽ നിന്ന് പുതിയ BMW വാഹനങ്ങൾ സ്വന്തമാക്കി. BMW 7 സീരിസിലെ കാർ ആണ് ടോവിനോ വാങ്ങിയത്. ഇത് മാത്രമല്ല BMW G310 GS അത്യാധുനിക ബൈക്കും അദ്ദേഹം സ്വന്തമാക്കി. BMW വിന്റെ എം സ്‌പോർട് എന്ന സീരിസിലെ വാഹനമാണ് ടോവിനോ സ്വന്തമാക്കിയത്.

മൂന്നര ലക്ഷം രൂപക്ക് അടുത്താണ് BMW G310 gs മോഡൽ ബൈക്കിന്റെ ഷോ റൂം പ്രൈസ്. 313 സി സി എൻജിൻ വാഹനത്തിനു കരുത്തു പകരുന്നു. അഡ്വെഞ്ചർ ബൈക്കിങ് സെക്ഷനിലെ പുതിയ BMW എൻട്രിയാണ് ബൈക്, 34 ps പവറും 34 nm ടോർഖുമാണ് ബൈക്കിനുള്ളത്. 143 കിലോമീറ്റര് സ്പീഡ് ആണ് മാക്സിമം. BMW 7 Series M Sport ആണ് കാര്‍.

കഴിഞ്ഞ ദിവസം ഹരീഷ് കണാരൻ 14.95 ലക്ഷം രൂപയുടെ കോമ്പസ് സ്പോർട്സ് കാർ മേടിച്ചതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

tovino brought new BMW car

More in Malayalam Breaking News

Trending