Connect with us

ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തു ; നിയമനടപടിയുമായി മുന്നോട്ട് പോകും ; ടോവിനോ തോമസ്

Malayalam

ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തു ; നിയമനടപടിയുമായി മുന്നോട്ട് പോകും ; ടോവിനോ തോമസ്

ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തു ; നിയമനടപടിയുമായി മുന്നോട്ട് പോകും ; ടോവിനോ തോമസ്

മിന്നൽ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചതിൽ പ്രതിഷേധവുമായി സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് എത്തുന്നത് . ഈ വശ്യത്തിൽ പ്രതികരിച്ച് നായകൻ ടൊവിനോ തോമസ്.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു.

ടൊവിനോയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണ് , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണി നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും , ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണ് ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തത്. അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണ് ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌..

ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. #MinnalMurali

More in Malayalam

Trending

Recent

To Top