Connect with us

തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമില്ല; ടിവിയിൽ വരുന്നത് സന്തോഷം

Malayalam

തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമില്ല; ടിവിയിൽ വരുന്നത് സന്തോഷം

തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമില്ല; ടിവിയിൽ വരുന്നത് സന്തോഷം

ജിയോ ബേബിയുടെ സംവിധാനത്തിൽ ടൊവീനോ തോമസ് നായകനായെത്തുന്ന കിലോമീറ്റേഴ്സ്ആൻഡ് കിലോമീറ്റേഴ്സ്ഓണം റിലീസായി എത്തുകയാണ്. ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. ഇപ്പോഴിതാ റിലീസിനെക്കുറിച്ച് സംവിധായകൻ മനസ്സുതുറന്നിരിക്കുകയാണ്

കൊവിഡിന്‍റെ ഈയൊരു സാഹചര്യത്തിൽ തീയേറ്ററിൽ പോയി എന്‍റര്‍ടൈയ്ൻ ചെയ്യാൻ സാധ്യതയില്ലാത്തതുകൊണ്ട് ഈ അവസരത്തിൽ ടിവിയിൽ വരുന്നത് സന്തോഷമാണ്. തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമൊന്നുമില്ല. എല്ലാവരും തീയേറ്റര്‍ റിലീസ് സ്വപ്നം കണ്ടാണ് ജോലി ചെയ്തത്.
ദു:ഖിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്, ഒരു ഫിലിം മേക്കറെ സംബന്ധിച്ച് തീയേറ്ററിൽ സിനിമ കളിക്കുന്നതാണ് അവര്‍ക്കിഷ്ടം, പക്ഷേ തീയേറ്ററുകള്‍ അടഞ്ഞ് കിടക്കുന്നു, ചെയ്തുവെച്ചിരിക്കുന്ന സിനിമകള്‍ ആളുകള്‍ കാണണം, പ്രൊഡ്യൂസര്‍മാരുടെ സാമ്പത്തിക സ്ഥിതി, അതിനാൽ ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്നെടുത്ത തീരുമാനമാണ് ടിവി റിലീസ്. സമയം മലയാളവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top