Connect with us

അഞ്ച് ഭാഷകളില്‍ മിന്നല്‍മുരളി ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ടോവിനോ തോമസ്

Malayalam

അഞ്ച് ഭാഷകളില്‍ മിന്നല്‍മുരളി ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ടോവിനോ തോമസ്

അഞ്ച് ഭാഷകളില്‍ മിന്നല്‍മുരളി ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ടോവിനോ തോമസ്

മിന്നൽമുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത് ടോവിനോ തോമസ് തന്നെയാണ് പോസ്റ്ററുകൾ പുറത്തിറക്കിയത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലുള്ള അഞ്ച് പോസ്റ്ററുകളാണ് പുറത്തുവിട്ടിട്ടുള്ളത്. അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ. നടൻ ഗുരു സോമസുന്ദരവും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അരുൺ, ജസ്റ്റിൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തിരുവോണദിവസം ടീസറും പുറത്തുവിടും.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽമുരളി. അതെ സമയം

ചിത്രത്തിന്റെ സെറ്റുകളിലൊന്ന് പൊളിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആലുവ ക്ഷേത്രപരിസരത്ത് ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയിൽ പണിത സെറ്റ് രാഷ്ട്രീയ ബജ് രംഗ് ദൾ പ്രവർത്തകർ വന്ന് തകർക്കുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് നിർമിച്ചതായിരുന്നു സെറ്റ്. നിബന്ധനകളോടെയായിരുന്നു ഷൂട്ടിങ് അനുമതി.

More in Malayalam

Trending

Recent

To Top