News
ഡേവിഡ് ഒ സെല്‍സ്‌നിക്ക് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടി ടോം ക്രൂസ്
ഡേവിഡ് ഒ സെല്‍സ്‌നിക്ക് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടി ടോം ക്രൂസ്
Published on
2023ലെ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അവാര്‍ഡ്‌സില്‍ ഡേവിഡ് ഒ സെല്‍സ്‌നിക്ക് അച്ചീവ്‌മെന്റ് അവാര്‍ഡ് നടന്‍ ടോം ക്രൂസിന്. ഒരു സിനിമ മേഖലയിലെ ഉജ്വലമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്.
ടോം അവാര്‍ഡ് വാങ്ങാന്‍ വേദിയിലേക്ക് കേറിയപ്പോള്‍ സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈ അടിച്ചു നടനെ ബഹുമാനിക്കുകയിരുന്നു. നാല് തവണ ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ച നടനാണ് ടോം ക്രൂസ്.
‘ഡേവിഡ് ഒ സെല്‍സ്‌നിക്ക് അവാര്‍ഡ്’ ഹോളിവുഡ് ഇന്‍ഡസ്ട്രിയില്‍ വളരെ അഭിമാനകരമായി കണക്കാക്കപ്പെടുന്ന അവാര്‍ഡാണ്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗും ബാര്‍ബറ ബ്രോക്കോളിയും ഉള്‍പ്പെടെയുള്ളവര്‍ മുന്‍കാല പുരസ്‌കാര ജേതാക്കളായിരുന്നു.
Continue Reading
You may also like...
Related Topics:Actor
