Connect with us

നടിയെ സിക്കിമിലെ പ്രളയത്തില്‍ കാണാതായി

Actress

നടിയെ സിക്കിമിലെ പ്രളയത്തില്‍ കാണാതായി

നടിയെ സിക്കിമിലെ പ്രളയത്തില്‍ കാണാതായി

സിക്കിമിലെ പ്രളയത്തില്‍ പ്രശസ്ത തെലുങ്ക് നടിസരള കുമാരിയെ കാണാതായതായി റിപ്പോര്‍ട്ട്. നടിയുടെ മകള്‍ നബിതയാണ് അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. കണ്ടെത്താന്‍ സഹായിക്കണമെന്നും തെലങ്കാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ഹൈദരാബാദില്‍ താമസിക്കുന്ന നടി ഒക്ടോബര്‍ 2ന് സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയിരുന്നു. യാത്രയെ കുറിച്ച് അമേരിക്കയിലുള്ള മകളെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 3ന് ആണ് അമ്മയുമായി അവസാനമായി സംസാരിച്ചത്. പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

വാര്‍ത്തകളിലൂടെയാണ് സിക്കിമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് അറിഞ്ഞതെന്നും തുടര്‍ന്ന് അമ്മയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും മകള്‍ നബിത പറഞ്ഞു. സിക്കിമിലെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഹൈദരാബാദിലെ ഹൈടെക് സിറ്റി ഏരിയയിലെ ഹോട്ടലിലായിരുന്ന സരള കുമാരി താമസിച്ചിരുന്നത്. 1983ല്‍ മിസ് ആന്ധ്രയായി തിരഞ്ഞെടുത്ത സരള കുമാരി നിരവധി തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍ടിആറിന്റെ ‘ദാന വീര ശൂര കര്‍ണ’, ‘സംഘര്‍ഷണ’ എന്നീ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സരള.

More in Actress

Trending