Malayalam Breaking News
യുട്യൂബ് നോക്കി പ്രസവമെടുത്ത യുവതി മരിച്ചു ; ഭർത്താവ് അറസ്റ്റിൽ !!!
യുട്യൂബ് നോക്കി പ്രസവമെടുത്ത യുവതി മരിച്ചു ; ഭർത്താവ് അറസ്റ്റിൽ !!!
By
യുട്യൂബ് നോക്കി പ്രസവമെടുത്ത യുവതി മരിച്ചു ; ഭർത്താവ് അറസ്റ്റിൽ !!!
യുട്യൂബ് നോക്കി വിമാന യാത്രക്കിടയിലും റെയിൽവേ സ്റ്റേഷനുകളിലും പ്രസവമെടുത്ത വാർത്തകൾ കണ്ടിട്ടുണ്ട്. എന്നാൽ അവിടെയൊക്കെ മെഡിക്കൽ വിദ്യാർത്ഥികളുടെയോ മറ്റോ സഹായത്തിലുമാണ് പ്രസവം എടുക്കാറുള്ളത്. എന്നാൽ ഇത് അനുകരിച്ച് വീട്ടിൽ പ്രസവമെടുത്ത യുവതി മരിച്ചു .
ഭർത്താവ് അറസ്റ്റിലുമായി . സ്‌കൂള്‍ അധ്യാപികയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ കൃതിക(28) ആണ് മരിച്ചത്. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം പ്രകൃതി ചികിത്സ രീതിയാണ് കൃതികയും ഭര്‍ത്താവ് കാര്‍ത്തികേയനും പിന്തുടര്‍ന്നിരുന്നത്. പ്രസവത്തിന് ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ പ്രകൃതി ചികിത്സാ രീതി പിന്തുടരുന്നതാണെന്ന് സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചതോടെ പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന്‍ യൂട്യൂബില്‍ വീഡിയോയുടെ സഹായത്തോടെ കൃതികയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രസവമെടുക്കാന്‍ തുനിഞ്ഞത്. പിന്നീട് പ്രസവത്തിനിടെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
TN Woman Dies After Using YouTube Videos to Attempt Home Birth