News
4കെ 3ഡിയില്‍ ‘ടൈറ്റാനിക്’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍; പുതിയ ട്രെയ്ലര് പുറത്തിറങ്ങി
4കെ 3ഡിയില്‍ ‘ടൈറ്റാനിക്’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍; പുതിയ ട്രെയ്ലര് പുറത്തിറങ്ങി
Published on
തിയേറ്റര്‍ റിലീസിന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ടൈറ്റാനിക്’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍. ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം എത്തുന്നത്.
പുതിയ ട്രെയ്ലറും അണിയറക്കാര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1997ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഇപ്പോള്‍ തിയറ്ററുകളിലുള്ള ‘അവതാര്‍ ദ് വേ ഓഫ് വാട്ടറി’ന്റെ സംവിധായകന് ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ.
വാലെന്റൈന്‍സ് ഡേയ്ക്ക് മുന്‍പ് ഫെബ്രുവരി 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. 11 ഓസ്കര് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണിത്. റിലീസിന്റെ 25ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ‘ടൈറ്റാനിക്’.
നടി സപ്ന സിങ്ങിന്റെ മകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സാഗർ ഗ്യാങ്വാർ(14) ന്റെ മരണത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി....
പ്രശ്സത തെലുങ്ക് നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. മകൻ മഞ്ജു മനോജുമായി തർക്കങ്ങളും കേസുകളും നിലനിൽക്കെയാണ് നടൻ ആശുപത്രിയിലായിരിക്കുന്നത്. ബോധരഹിതനായി...
ആലുവ സ്വദേശിയായ നടിയുടെ ലൈം ഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയാണ്...
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം. പിന്നാലെ മോഷണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു....
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കാവ്യാ മലയാള സിനിമയുടെ...