Connect with us

‘ആരെക്കെ അവസരവാദി എന്ന് നിങ്ങളെവിളിച്ചാലും നിങ്ങളുടെ നയം വ്യക്തമാക്കാന്‍ നിങ്ങള്‍ കാണിച്ച ചങ്കുറ്റം’; വിവാദങ്ങള്‍ക്കിടെ ഉണ്ണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം

Malayalam

‘ആരെക്കെ അവസരവാദി എന്ന് നിങ്ങളെവിളിച്ചാലും നിങ്ങളുടെ നയം വ്യക്തമാക്കാന്‍ നിങ്ങള്‍ കാണിച്ച ചങ്കുറ്റം’; വിവാദങ്ങള്‍ക്കിടെ ഉണ്ണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം

‘ആരെക്കെ അവസരവാദി എന്ന് നിങ്ങളെവിളിച്ചാലും നിങ്ങളുടെ നയം വ്യക്തമാക്കാന്‍ നിങ്ങള്‍ കാണിച്ച ചങ്കുറ്റം’; വിവാദങ്ങള്‍ക്കിടെ ഉണ്ണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെ നടന്‍ ടിനി ടോമും ഉണ്ണി മുകുന്ദനും തമ്മിലുള്ള ചിത്രവും ഇപ്പോള്‍ വൈറലാകുകയാണ്. ഒരു അവാര്‍ഡ് ചടങ്ങില്‍ ഉണ്ണി മുകുന്ദനൊപ്പം ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ടിനി ടോം പങ്കുവച്ചത്.

ആരെക്കെ അവസരവാദി എന്ന് നിങ്ങളെവിളിച്ചാലും നിങ്ങളുടെ നയം വ്യക്തമാക്കാന്‍ നിങ്ങള്‍കാണിച്ച ചങ്കുറ്റം എന്നതടക്കം ടിനിയെ പിന്തുണയ്ക്കുന്ന കമന്റുകള്‍ ചിത്രത്തിന് ഉണ്ട്. ടിനി കാരണം സോഷ്യല്‍ മീഡിയയില്‍ താരം അയ ആളാണ് ബാല എന്നതാണ് മറ്റൊരു ആരാധകന്‍ കമന്റ് ഇട്ടത്.

മുന്‍പ് ഒരു ടെലിവിഷന്‍ ചാനലില്‍ ബാലയെ ടിനി ടോം അനുകരിച്ചത് ഏറെ വൈറലായിരുന്നു. അന്ന് ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ടിനി ടോം ബാല എന്നിവര്‍ തമ്മില്‍ കാണുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ടെലിവിഷന്‍ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു.

എന്നാല്‍ ‘ഷഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കം വിവാദമായപ്പോള്‍ അതില്‍ ഉണ്ണി മുകുന്ദന് പിന്തുണ നല്‍കുന്നു എന്ന സൂചനയാണ് ടിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ആരാധകരുടെ പക്ഷം. കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്കിടെ ബാലയുടെ പഴയൊരു വീഡിയോ ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ചത് എന്ത് കൊണ്ടാണ് എന്ന് ബാല വെളിപ്പെടുത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ബാലയ്ക്ക് എല്ലാ ആശംസകളും എന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നടന്‍ നന്ദി പറയുകയും ചെയ്യുന്നു. ഉണ്ണി ഒരു നായകനായതു കൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് താന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നതെന്ന് ബാല പറയുന്നു. ‘നിങ്ങളെപ്പോലുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചുവരണം.’ എന്ന് ഉണ്ണി പറഞ്ഞുവെന്നും അങ്ങനെ പറയാനുള്ള നല്ല മനസ് സിനിമ ഇന്‍ഡസ്ട്രിയില്‍ കുറച്ച് പേര്‍ക്കേ ഉള്ളൂവെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്.

More in Malayalam

Trending

Recent

To Top