News
യുഎസില്‍ റെക്കോര്‍ഡ് കളക്ഷനുമായി അജിത്ത്; തുനിവിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
യുഎസില്‍ റെക്കോര്‍ഡ് കളക്ഷനുമായി അജിത്ത്; തുനിവിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
പൊങ്കല്‍ റിലീസായി എത്തിയ ചിത്രങ്ങളായിരുന്നു അജിത്തിന്റെ തുനിവും വിജയുടെ വാരിസും. ചിത്രങ്ങള്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രങ്ങള്‍ വിവിധ മാര്‍ക്കറ്റുകളില്‍ നേടിയ കളക്ഷന്‍ സംബന്ധിച്ച വേറിട്ട കണക്കുകളും ലഭ്യമാണ്. തുനിവ് യുഎസില്‍ നേടിയ കളക്ഷന്‍ വിവരങ്ങള്‍ ഇങ്ങനെയാണ്.
തുനിവ് അമേരിക്കയില്‍ നിന്ന് ആദ്യ അഞ്ച് ദിനങ്ങളില്‍ നേടിയത് 1 മില്യണ്‍ ഡോളര്‍ (8.17 കോടി രൂപ) ആണെന്ന് വിവിധ ട്രാക്കര്‍മാര്‍ ട്വീറ്റ് ചെയ്യുന്നു. യുഎസില്‍ ഒരു അജിത്ത് കുമാര്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അഞ്ച് ദിനങ്ങളില്‍ ചിത്രം നേടിയത് 100 കോടിക്ക് മുകളില്‍ ആയിരുന്നു.
തമിഴ്‌നാട്ടില്‍ ആദ്യ ദിനം ചിത്രം നേടിയത് 21 കോടി ആയിരുന്നു. അവിടെ അജിത്തിന്റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. വലിമൈയുടെ തമിഴ്‌നാട്ടിലെ ആദ്യദിന നേട്ടം 28.05 കോടി ആയിരുന്നു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം.
നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.