Connect with us

അന്ന് ലാലിസം, പിന്നീട് ലാൽസലാം, ഇന്ന് ബിഗ്‌ബോസ് – മോഹൻലാലിന്റെ ഈ മൂന്ന് മെഗാ ഷോ പരിപാടികൾ താരതമ്യം ചെയ്യുമ്പോൾ മോഹൻലാലിനെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ..

Malayalam Articles

അന്ന് ലാലിസം, പിന്നീട് ലാൽസലാം, ഇന്ന് ബിഗ്‌ബോസ് – മോഹൻലാലിന്റെ ഈ മൂന്ന് മെഗാ ഷോ പരിപാടികൾ താരതമ്യം ചെയ്യുമ്പോൾ മോഹൻലാലിനെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ..

അന്ന് ലാലിസം, പിന്നീട് ലാൽസലാം, ഇന്ന് ബിഗ്‌ബോസ് – മോഹൻലാലിന്റെ ഈ മൂന്ന് മെഗാ ഷോ പരിപാടികൾ താരതമ്യം ചെയ്യുമ്പോൾ മോഹൻലാലിനെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ..

അന്ന് ലാലിസം, പിന്നീട് ലാൽസലാം, ഇന്ന് ബിഗ്‌ബോസ് – മോഹൻലാലിന്റെ ഈ മൂന്ന് മെഗാ ഷോ പരിപാടികൾ താരതമ്യം ചെയ്യുമ്പോൾ മോഹൻലാലിനെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ…

മോഹൻലാൽ, മലയാള സിനിമക്ക് എന്നും അഭിമാനിക്കാനുള്ള വക മാത്രം നൽകിയിട്ടുള്ള ഒരു പേരാണത്. തന്റെ അഭിനയപ്രാവണ്യം കൊണ്ട്, നിലപാടുകൾ കൊണ്ട്, ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച മഹാനടൻ. ഹോളിവുഡിലെ ക്ലാസ് നടന്മാർക്കൊപ്പം നിൽക്കുന്ന ഇന്ത്യയിൽ നിന്നുള്ള വളരെ ചുരുക്കം താരങ്ങളിലൊരാളാണദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ മേഖല ഹോളിവുഡ് ആയിരുന്നെങ്കിൽ ഒരു തവണ പോലും വേറൊരാൾക്ക് ഓസ്‌കാർ സ്വപ്നം കാണാൻ പോലും കഴിയില്ലെന്ന് പലരും പറയാറുമുണ്ട്.

സ്വാഭാവികാഭിനയത്തിന് പുതിയ മാനങ്ങൾ സൃഷ്ടിച്ച, മലയാള സിനിമാലോകത്തിന്റെ ഈ കിരീടം വെക്കാത്ത ചക്രവർത്തിക്ക് മിനിസ്‌ക്രീനിൽ ചുവടുപിഴക്കുകയാണോ ?! നമുക്ക് പരിശോധിക്കാം…

ലാലിസത്തിൽ സംഭവിച്ചത്…

അഭിനയജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കെ 2015ലാണ് ആദ്യമായി മോഹൻലാലിന് അടിതെറ്റുന്നത്. ആരാധകർക്ക് ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന ലാലിസം എന്ന മെഗാഷോ ആദ്യ സ്റ്റേജിൽ തന്നെ തകർന്നടിയുന്ന കാഴ്ച്ചയാണ് നാം കണ്ടത്. നാഷണൽ ഗെയിംസ് വേദിയിൽ ലൈവ് എന്നവകാശപെട്ടു നടത്തിയ ഷോ റെക്കോർഡ് ചെയ്‌തുള്ള ചുണ്ടനക്കൽ മാത്രമാണെന്ന് തെളിഞ്ഞതോടെ മാപ്പും പറഞ്ഞ് പ്രതിഫലമായി വാങ്ങിയ 2 കോടി രൂപ തിരിച്ചും കൊടുത്ത് തടിയൂരുകയാണ് മോഹൻലാൽ ചെയ്‌തത്‌.

അമൃത ടി.വിയിലെ ലാൽസലാം തകർന്നടിഞ്ഞു…

അമൃത ടി.വി യിലെ ‘ലാൽസലാം’ എന്ന പരിപാടിയിലാണ് മോഹൻലാൽ ആദ്യമായി അവതാരകനായെത്തുന്നത്. പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്നു മാത്രമല്ല, ആ ഷോ ഒരു വൻ പരാജയവുമായിരുന്നു. ചാനലിന്റെ പോരായ്മയാണ് ഇതിന് കാരണം എന്നായിരുന്നു അന്നത്തെ ആരോപണം. കുറെ ആളുകളെ വിളിച്ചു വരുത്തി താരത്തെ പുകഴ്‌ത്താൻ വേണ്ടി മാത്രം സൃഷ്ടിച്ച പ്രോഗ്രാം ആണെന്ന് വരെ വിമർശനമുയർന്നു.

കോടികൾ മുടക്കിയ ബിഗ്‌ബോസിനും രക്ഷയില്ല…

പിന്നീടാണ് ഏഷ്യാനെറ്റുമായി അദ്ദേഹം കരാറിലെത്തുന്നത്. ലോകമെമ്പാടും ഹിറ്റായ ‘ബിഗ് ബോസ്’ എന്ന പ്രോഗ്രാമിന്റെ അവതാരകനായി മോഹന്ലാലെത്തുന്നു എന്ന വാർത്ത കേട്ടപ്പോൾ ആരാധകരെല്ലാം ആവേശത്തിലായിരുന്നു. ഏകദേശം 12 കോടിയോളം രൂപയാണ് ബിഗ്‌ബോസിനായി മോഹൻലാൽ കൈപ്പറ്റിയത് എന്നും വാർത്തകൾ വന്നിരുന്നു.

ഇത്ര വലിയ ബഡ്‌ജറ്റിൽ, മലയാളത്തിലെ നമ്പർ വൺ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാം പക്ഷെ പ്രതീക്ഷിച്ച റേറ്റിംഗ് ഒന്നും തന്നെ സ്വന്തമാക്കിയില്ല. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ വൻ വിജയമായിരുന്ന ബിഗ്‌ബോസിന്റെ മലയാളം പതിപ്പിന്റെ റേറ്റിംഗ് പക്ഷെ കണ്ണീർ സീരിയലുകളെക്കാളും വളരെ പിറകിലാണ്. പ്രൈം ടൈമിന്റെ മികച്ച സമയം പ്രോഗ്രാമിനായി നീക്കി വെച്ചിട്ടും ഇങ്ങനെ ഒരവസ്ഥ വന്നത് എന്താണെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് അണിയറപ്രവർത്തകർ.

കൂടുതൽ വായിക്കാൻ

അവാർഡ് കിട്ടാൻ മാത്രമൊന്നും ആ സിനിമയിൽ ഞാൻ ചെയ്‌തിട്ടില്ല !! വിചിത്രവാദം ഉന്നയിച്ച് ദേശീയ അവാർഡ് നിരസിച്ച നടൻ

Comparing three mega shows of mohanlal

More in Malayalam Articles

Trending