Malayalam Breaking News
ബിഗ് ബോസ് ഷോയ്ക്ക് എതിരെ ഭീഷണി !!
ബിഗ് ബോസ് ഷോയ്ക്ക് എതിരെ ഭീഷണി !!
By
ബിഗ് ബോസ് ഷോയ്ക്ക് എതിരെ ഭീഷണി !!
ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് ഷോ. വലിയ പിന്തുണയോടെ മലയാളത്തിലും ഷോ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഹിന്ദിയിൽ പന്ത്രണ്ടാമത്തെ സീസണാണ് നടക്കുന്നത്. സൽമാൻ ഖാനാണ് പരിപാടിയുടെ അവതാരകൻ .
ഇപ്പോൾ ബിഗ് ബോസ്സ് ഹിന്ദി ഷോയ്‌ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. നടന്‍ നാനാ പടേക്കറിനെതിരെയും സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെയും പീഡന പരാതി ഉന്നയിച്ച തനുശ്രീ ദത്തയെ പരിപാടിയില്‍ പങ്കെടുപ്പിച്ചാല്‍ ആക്രമണം നേരിടേണ്ടി വരുമെന്നാണ് എംഎന്‍എസിന്റെ ഭീഷണി. കളേഴ്‌സ് ചാനലിനോടും വിയാകോം 18നോടുമാണ് എംഎന്‍എസിന്റെ ഭീഷണി.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ബോസിലെത്താന്‍ തനുശ്രീ ശ്രമിക്കുന്നതായി നടി രാഖി സാവന്ത് ആക്ഷേപിച്ചിരുന്നു. ഇതിനെ പിന്‍പറ്റിയാണ് എംഎന്‍എസിന്റെ പ്രതികരണം. മറാത്തി നടന്‍മാരെയും പാര്‍ട്ടിയെയും അപമാനിക്കാന്‍ തനുശ്രീ ശ്രമിക്കുന്നുവെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് എംഎന്‍സിന്റെ ഭീഷണി.
threat against big boss show