Connect with us

കള്ളിയും പോലീസും തകർത്തു;വെറും ഒരൊറ്റ മാസത്തിൽ തൂവൽസ്പർശം ഞെട്ടിച്ചതിങ്ങനെ !

Malayalam

കള്ളിയും പോലീസും തകർത്തു;വെറും ഒരൊറ്റ മാസത്തിൽ തൂവൽസ്പർശം ഞെട്ടിച്ചതിങ്ങനെ !

കള്ളിയും പോലീസും തകർത്തു;വെറും ഒരൊറ്റ മാസത്തിൽ തൂവൽസ്പർശം ഞെട്ടിച്ചതിങ്ങനെ !

രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയായിട്ടാണ് ഏഷ്യാനെറ്റിൽ തൂവല്‍സ്പര്‍ശം എത്തിയത് . അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുന്ന രണ്ട് സഹോദരിമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ, പിന്നീട് നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു, ഇതിൽ തന്നെ മറ്റൊരു പേര് തുമ്പിഎന്നാണ് , നഗരത്തിലെ ഹൈടെക് മോഷ്ടാവായാട്ടാണ് മാറുന്നത്. ആദ്യം,ആയിട്ടാണ് കുടുംബപ്രേക്ഷകർക്ക് മുൻപിൽ ഒരു കള്ളനും പൊലിസും കളി .

ഒരു പരീക്ഷണം എന്ന പോലെയാകാം തൂവൽസ്പർശം ഒരുക്കിയത്. എന്നാൽ, ഇത്ര പെട്ടന്ന് റേറ്റിങ്ങിൽ ഇടം പിടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇതിലൂടെ ഒരു ലേഡി റോബിൻഹുഡിനെയാണ് മലയാളികൾക്ക് കിട്ടിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാമെന്നാണ് ആരാധകർ പറയുന്നത് . നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേസമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെ ആയിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞു.

അതിന്റെ വലിയൊരു തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഏഷ്യാനെറ്റ് സീരിയൽ റേറ്റിങ്. ആദ്യ അഞ്ചിൽ തന്നെ ഇടം നേടിയിരിക്കുകയാണ് തൂവൽസ്പർശം. എല്ലാ തലത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന പരമ്പര ആദ്യ ആഴ്ചതന്നെ ടി.ആര്‍.പി റേറ്റിംഗില്‍ നാലാംസ്ഥാനം നേടിയിരുന്നു.

തൂവൽസ്പർശത്തിലെ ഓണം എപ്പിസോഡുകളും ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു. അടിപൊളി ഡാൻസും പാട്ടുമൊക്കെ കോർത്തിണക്കി ആഘോഷമായിരുന്നു പരമ്പരയിൽ… ഇപ്പോൾ ശ്രേയയുടെ വിവാഹത്തെകുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട് . നേരായ വഴിയിലൂടെയല്ലാതെ ജീവിതം നയിക്കുന്ന അവിനാഷ് ശ്രേയയെ പ്രണയിച്ചിരുന്ന ആളാണ്. എന്നാല്‍ ശ്രേയയെ വിവാഹം കഴിക്കണം എന്നുപറഞ്ഞ് അവിനാഷ് നടക്കുന്നത്, പണത്തിന് വേണ്ടി മാത്രമാണ്. പണത്തിനുമീതെ മറ്റൊന്നുമില്ല എന്ന ചിന്താഗതിക്കാരനായ അവിനാഷിനെ, പ്രണയം നടിച്ച് പല കേസിനുമുള്ള സുപ്രധാന തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ശ്രേയയും ചെയ്യുന്നത്. പരസ്പരം പ്രണയം നടിച്ച് തട്ടിപ്പുകള്‍ക്ക് ശ്രമിക്കുന്ന ഇരുവര്‍ക്കും വലിയ കുരുക്ക് വീഴുന്നതായിരുന്നു പരമ്പരയിൽ കണ്ടത്.

ഇരുവരും കാണിക്കുന്ന പ്രണയം സത്യസന്ധമാണെന്ന ധാരണയില്‍ ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. പണം കിട്ടുമെന്ന അത്യാഗ്രഹത്തില്‍ അവിനാഷ് വിവാഹത്തിന് സമ്മതമെന്ന തരത്തിലാണ് മുന്നോട്ട് പോയത് . എന്നാല്‍ വിവാഹകാര്യമറിഞ്ഞ ശ്രേയ ആകെ ആശയക്കുഴപ്പത്തിലാകുന്നത് കാണിച്ചിരുന്നു.

പുത്തൻ പ്രൊമോയിൽ മാളുവിനെ തന്നെ മാളുവായി ശ്രേയയുടെ മുന്നിൽ അഭിനയിപ്പിക്കാൻ അവിനാഷും സഹദേവനും തയ്യാറെടുക്കുകയാണ്. അങ്ങനെ മാളുവിനെ ശ്രേയ കണ്ടെത്തുന്ന സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.

മോഡലിംഗില്‍ നിന്നും സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ ശ്രേയയെ അവതരിപ്പിക്കുന്നത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചേക്ലേറ്റ്, മക്കള്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് പരിചിതയായ സാന്ദ്രാ ബാബുവാണ് മാളുവായി സ്‌ക്രീനിലെത്തുന്നത്.

ലെന്‍സ് ആന്‍ഡ് ഷോട്ട് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലാല്‍ജിത്ത് നിര്‍മ്മിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീജിത്ത് പാലേരിയാണ്. ദീപന്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഓമന ഔസോപ്പ്, യവനിക, പ്രഭാശങ്കര്‍ തുടങ്ങി വലിയൊരു താരനിരയും പരമ്പരയിലുണ്ട്.

ജൂലൈ 12ന് ആരംഭിച്ച പരമ്പര തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് സംപ്രേക്ഷണം ചെയ്യുന്നത്. സീരിയൽ വിജയകലാരമായി പോകുന്നതിൽ ഈ സമയ ക്രമത്തിനും പങ്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. അതായത് പ്രേക്ഷക പ്രീതിയിൽ മുന്നിലുള്ള കൂടെവിടെ പരമ്പരയുടെ സമയം 8 .30 ആക്കണമെന്ന് ആവശ്യപ്പെടുന്ന ആരാധകരുണ്ട്.. കൂടെവിടെ 8 .30 ആയാൽ കാഴ്ചക്കാർ കൂടുമെന്നും റേറ്റിങ്ങിൽ മുന്നിലെത്തുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

about thoovalsparsham

More in Malayalam

Trending