ഗോമതി പ്രിയയെ അപമാനിച്ച് പുറത്താക്കി; ലൊക്കേഷനിൽ അന്ന് സംഭവിച്ചത്; ചെമ്പനീർ പൂവിൽ നിന്നും ഗോമതി പ്രിയ പിൻമാറിയതിന് പിന്നിലെ കാരണം ഇതോ….

പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരമ്പരകളിൽ ഒന്നാണ് ഇപ്പോൾ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പനീർ പൂവ്. തമിഴ് സീരിയലായ സിറഗടിക്ക ആസൈയുടെ മലയാളം റീമേക്ക് ആയ ചെമ്പനീർ പൂവ് മലയാളത്തിലെത്തിയപ്പോൾ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ധാരളം ഫാൻസ് ചെമ്പനീർ പൂവ് കഥാപാത്രങ്ങൾക്ക് ഉണ്ട്. അരുൺ നായരും ഗോമതിപ്രിയയും ആണ് ഈ സീരിയലിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംപ്രേഷണം തുടങ്ങി മാസങ്ങളെ ആയിട്ടുള്ളുവെങ്കിലും സച്ചി രേവതി കോമ്പോ ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച് കഴിഞ്ഞു. എന്നാൽ ആരാധകരെ വേദനിപ്പിക്കുന്ന വാർത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നിറത്തെയും സൗന്ദര്യത്തേക്കാളും ഉപരി ഗോമതിപ്രിയ എന്ന നടിയുടെ അഭിനയവും കഴിവും തന്നെയാണ് രേവതി എന്ന വേഷത്തിന് മിനിസ്‌ക്രീനിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കാൻ കാരണം. ആര് കണ്ടാലും സാധാരണക്കാരിയായി തോന്നിക്കുന്ന രേവതിയെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

നടിയുടെ അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നിലെ കാരണങ്ങൾ തിരക്കുകയാണിപ്പോൾ ആരാധകർ. എന്നാൽ അവർക്ക് മുന്നിലേക്കെത്തിയ കാരണങ്ങൾ രണ്ടാണ്. അതിലൊന്ന് ഫാൻസ്‌ പേജുകളിൽ പ്രത്യക്ഷപ്പെട്ട കമ്മന്റുകളാണ്. ഒരേസമയം രണ്ട് സീരിയലുകളിൽ അഭിനയിക്കുന്നതിനാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ നടിയ്ക്ക് ഉണ്ടായെന്നും അതിനാലാണ് പരമ്പരയിൽ നിന്നും പിന്മാറിയതെന്നുമാണ്.

എന്നാൽ ഇപ്പോഴല്ല പരമ്പര തുടങ്ങിയ സമയം മുതൽക്കേ രണ്ട് സീരിയലുകളിൽ ഒരുമിച്ചഭിനയിച്ച് മുന്നോട്ട് പോകുകയായിരുന്നു ഗോമതിപ്രിയ. പിന്നെ ഇപ്പോൾ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ആരാധകർ തന്നെ ചൂണ്ടിക്കാട്ടുകയാണ്.

രണ്ടാമത്തെ കാരണം മറ്റൊന്നാണ്. ഗോമതിപ്രിയ മാറിയതല്ല രണ്ട് ദിവസത്തെ അവധി ചോദിച്ചു. പക്ഷെ അവർ കൊടുത്തില്ല പകരം പുതിയ ആളെ വെച്ച് ഷൂട്ടിങ് തുടങ്ങി. ഇതിന്റെ ആൾക്കാരും ഒപ്പം അഭിനയിക്കുന്നവർ പോലും ഇതൊന്നും അറിഞ്ഞില്ല. എന്നാൽ സഹതാരങ്ങൾ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പ്രിയ പോലും ഈ കാര്യം അറിഞ്ഞത്. ഇതിനെ പറ്റി ചോദിച്ചപ്പോൾ അപമാനിച്ച് വിടുകയാണ് ചെയ്തത് എന്നാണ് മറ്റൊരു ആരാധകൻ നൽകിയിരിക്കുന്ന കമ്മന്റ്.

പക്ഷെ നിങ്ങൾ ഒന്ന് ഓർക്കുക. അവൾ തിരിച്ച് വരും. ഞങ്ങൾ കൊണ്ടുവരും, ഇല്ലെങ്കിൽ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും എന്നാണ് ഒരു ആരാധകന്റെ കമന്റ്റ്. ഒരു നടിയ്ക്ക് ഇത്രത്തോളം പ്രക്ഷകസ്വീകാര്യത ഉണ്ടെന്നതും, ആരാധകർ ഇത്രയധികം സ്നേഹിച്ചിരുന്നുവെന്നും അണിയറപ്രവർത്തകർപോലും തിരിച്ചറിഞ്ഞ മണിക്കൂറുകളാണ് കടന്നുപോയത്.

അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് താരം. 1993 ഫെബ്രുവരി 8 ന് തമിഴ്‌നാട് മധുരക്കടുത്ത് ആരപ്പാളയം എന്ന സ്ഥലത്താണ് ഗോമതിപ്രിയ ജനിച്ചത്. 2018 ൽ കളേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഓവിയ എന്ന പരമ്പരയിലൂടെയാണ് നായികയായിട്ടായിരുന്നു പ്രിയയുടെ അരങ്ങേറ്റം.

തുടർന്ന് 2020 ൽ വേലയ്ക്കാരൻ എന്ന സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ട് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. അതേവർഷം തന്നെ തെലുങ്ക് സീരിയലായ ഹിറ്റ്ലർ ഗാരി പെല്ലാം എന്ന സീരിയലിലും അഭിനയിച്ചു. ശേഷമാണ് ചെമ്പനീർ പൂവിലെ രേവതിയായി എത്തിയത്. 30 കാരിയായ നടിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച പ്രക്ഷപ്രതികരണം നേടിയെടുക്കാൻ കഴിഞ്ഞ പരമ്പര കൂടിയായിരുന്നു ചെമ്പനീർ പൂവ്.

Athira A :