Connect with us

പ്രായം വെച്ച് നോക്കുമ്പോള്‍ ദുല്‍ഖര്‍ വലിയ സിനിമാക്കാരന്‍ എന്നൊന്നും പറയാനാകില്ല, പക്ഷേ മറ്റൊരു വലിയ ഗുണം ദുല്‍ഖറിലുണ്ട്: മരിക്കും മുമ്പ് ദുല്‍ഖറെ കുറിച്ചുള്ള തിലകന്റെ വാക്കുകള്‍

Malayalam Breaking News

പ്രായം വെച്ച് നോക്കുമ്പോള്‍ ദുല്‍ഖര്‍ വലിയ സിനിമാക്കാരന്‍ എന്നൊന്നും പറയാനാകില്ലെന്ന അഭിപ്രായമായിരുന്നു തിലകന്. 2012ല്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടല്‍ ആയിരുന്നു തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ഖരീം എന്ന തിലകന്റെ കഥാപാത്രത്തിന്റെ ചെറുമകന്റെ വേഷമായിരുന്നു ദുല്‍ഖറിന്. ഉസ്താദ് ഹോട്ടലിലൂടെയാണ് ദുല്‍ഖറും തിലകനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതും..

ഉസ്താദ് ഹോട്ടലില്‍ പ്രധാന വേഷം അവതരിപ്പിച്ച ദുല്‍ഖറുടെ പ്രായം വെച്ച് നോക്കുമ്പോള്‍ അത്ര വലിയ സിനിമാക്കാരന്‍ എന്നൊന്നും പറയാറായിട്ടില്ലെന്നും പക്ഷേ അതൊരു വലിയ ഗുണമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും തിലകന്‍ പറഞ്ഞിരുന്നു. ‘പുള്ളി എന്റടുത്ത് അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ് ചെയ്തത്. അതാണ് ഒരു നടന് വേണ്ടത്….അത് ദുല്‍ഖര്‍ സ്വായത്തമാക്കിയിട്ടുണ്ട്… ദുല്‍ഖര്‍ തീര്‍ച്ചയായും ഒരു പ്രോമിസുമാണ്… കാരണം ഞാന്‍ ഒരു ഒബ്‌സര്‍വ്വ് ചെയ്യുന്ന നടന്‍ കൂടിയാണ്.’- ഇതാണ് ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറുമൊന്നിച്ച് അഭിനയിച്ച ശേഷം ദുല്‍ഖറെ കുറിച്ചുള്ള തിലകന്റെ കാഴ്ച്ചപ്പാട്.

കൂടതല്‍ അഭിനയിച്ച് ശീലിച്ചവരും സിനിമ ഇത്രയേ ഉള്ളു എന്ന് കരുതുന്നവരും അല്ല ഉസ്താദ് ഹോട്ടലില്‍ തനിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. അങ്ങനെയുള്ള ചിത്രങ്ങള്‍ വളരെ ചുരുക്കമെയുള്ളൂവെന്നും അതാണ് ഈ ചിത്രം തന്നെ ഇഷ്ടപ്പെടുത്തിയതെന്നും തിലകന്‍ പറഞ്ഞിരുന്നു. ‘ഉസ്താദ് ഹോട്ടലിലെ ഖരീം എന്ന കഥാപാത്രം തനിക്ക് മാത്രമെ ചെയ്യാന്‍ പറ്റുള്ളുവെന്ന് തോന്നിയിട്ടില്ല. സ്‌ക്രീന്‍ പ്ലേ വായിച്ചപ്പോള്‍ വലിയ ചലഞ്ചായും തോന്നി. കാരണം മുസ്ലീം സംസ്‌കാരമാണ് കൂടുതലും… പല ആളുകളെ കാണുന്ന ഹോട്ടല്‍ ഉടമ ആയത് കൊണ്ട് ഭാഷയുടെ കാര്യത്തില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യേണ്ടതില്ലെന്ന് സംവിധായകനും പറഞ്ഞിരുന്നു.’ ഇതൊക്കെയായിരുന്നു തിലകനെ ഉസ്താദ് ഹോട്ടലിലെ ഖരീം ആക്കിയതും. ചിത്രത്തില്‍ താന്‍ അഭിനയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിഹാവ് ചെയ്യാനാണ് ശ്രമിച്ചതെന്നും അടുത്ത കാലത്ത് ഞാന്‍ അഭിനയിച്ച എല്ലാ സിനിമയിലും താന്‍ ബിഹാവ് ചെയ്യുകയാണ് ചെയ്തതെന്നും തിലകന്‍ പറഞ്ഞിരുന്നു.

Thilakan about Dulquer Salmaan

More in Malayalam Breaking News

Trending

Recent

To Top