Connect with us

തുടക്കം ഒന്നിച്ച്! പക്ഷേ ആ സിനിമ ദിലീപിന്റെ വലയത്തിലായി; അന്ന് സംഭവിച്ചത്? ദിലീപിനെ ഞെട്ടിച്ച് നടി തെസ്‌നിഖാൻ

Actor

തുടക്കം ഒന്നിച്ച്! പക്ഷേ ആ സിനിമ ദിലീപിന്റെ വലയത്തിലായി; അന്ന് സംഭവിച്ചത്? ദിലീപിനെ ഞെട്ടിച്ച് നടി തെസ്‌നിഖാൻ

തുടക്കം ഒന്നിച്ച്! പക്ഷേ ആ സിനിമ ദിലീപിന്റെ വലയത്തിലായി; അന്ന് സംഭവിച്ചത്? ദിലീപിനെ ഞെട്ടിച്ച് നടി തെസ്‌നിഖാൻ

മലയാള സിനിമയിലേക്ക് തനിക്കൊപ്പവും ശേഷവും വന്നവരെല്ലാം സിനിമയില്‍ പിന്നീട് സൂപ്പര്‍താരങ്ങളായി മാറി എന്ന് നടി തെസ്‌നി ഖാന്‍. ദിലീപേട്ടന്‍ അടക്കമുള്ളവര്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും തന്നെ ആരും വിളിച്ചിരുന്നില്ല.

സിനിമയില്‍ നില്‍ക്കാന്‍ കഴിവ് മാത്രം പോരെന്നും ഭാഗ്യം, റെക്കമെന്റേഷന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ ഉണ്ട് എന്ന് മനസിലായെന്നും തെസ്‌നി ഖാന്‍ പറയുന്നു.

അതേസമയം സ്റ്റേജ് ഷോയിൽ വർക്ക് ചെയ്തപ്പോൾ കൂടെ ഉണ്ടായ നാദിര്‍ഷ നല്ലൊരു ഡയറക്ടറായി. എന്നോടിഷ്ടം കൂടാമോ എന്ന സിനിമ ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായി ക്ലാപ്പടിക്കാന്‍ നില്‍ക്കുന്ന ആളായിരുന്നെന്നും പിന്നീട് ചെറിയ റോളുകള്‍ ചെയ്യുന്ന തങ്ങളുടെ കൂടെ നിന്ന ആളായിട്ട് പിന്നീട് സൂപ്പര്‍സ്റ്റാറായെന്നും നടി കൂട്ടിച്ചേർത്തു.

എന്നാൽ താൻ അപ്പോഴും സിനിമയിലുണ്ട്. ഒരുപാട് ദിലീപേട്ടന്റെ പടങ്ങള്‍ അന്ന് കണ്ടിട്ടുണ്ടായിരുന്നു. ദിലീപേട്ടന്റെ ഒരു കേന്ദ്രവലയത്തില്‍ തന്നെയായിരുന്നു സിനിമ അന്നെന്നും പക്ഷേ തനിക്കാരും സിനിമ തന്നൊന്നുമില്ലെന്നും നടി വെളിപ്പെടുത്തുന്നു.

എന്നോടിഷ്ടം കൂടാമോ എന്ന പടത്തിന് ശേഷം ദിലീപേട്ടനോടൊപ്പം കാര്യസ്ഥനിലാണ് വര്‍ക്ക് ചെയ്യുന്നത്. ദിലീപേട്ടന്റെ 100-ാമത്തെ സിനിമയായിരുന്നു കാര്യസ്ഥനെന്നും എങ്കിലും തന്നെ വിളിച്ചത് സിബി കെ തോമസ്-ഉദയകൃഷ്ണയാണെന്നും തെസ്‌നി ഖാന്‍ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending