Connect with us

അന്ന് അവൾ എന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചില്ല ;അതുകൊണ്ടു നടൻ ആകാൻ പറ്റി – അനുഭവം തുറന്നു പറഞ്ഞു തെറിയിലെ വില്ലന്‍

Movies

അന്ന് അവൾ എന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചില്ല ;അതുകൊണ്ടു നടൻ ആകാൻ പറ്റി – അനുഭവം തുറന്നു പറഞ്ഞു തെറിയിലെ വില്ലന്‍

അന്ന് അവൾ എന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചില്ല ;അതുകൊണ്ടു നടൻ ആകാൻ പറ്റി – അനുഭവം തുറന്നു പറഞ്ഞു തെറിയിലെ വില്ലന്‍

സിനിമ എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .ഇവിടെ വരെ എത്താൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് .സിനിമയിൽ എത്തിയ കഥ പറയുമ്പോൾ അനുഭവിച്ച ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും കഥയാണ് പലർക്കും പറയാൻ ഉണ്ടാകുക .എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു രസകരമായ കഥയാണ്. തെറി, തിമിരു, പുടിച്ചവന്‍, വട ചെന്നൈ എന്നീ സിനിമകളില്‍ വില്ലനായി കസറിയ സയ് ദീനാണ് തന്റെ വ്യത്യസ്തമായ അനുഭവം പങ്കുവെയ്ക്കുന്നത്.

ഒരു പ്രണയാഭ്യര്‍ഥന പരാജയപ്പെട്ടതോടെ താന്‍ സിനിമ നടനായെന്നാണ് സയ് ദീന്‍‌ പറയുന്നത്. സയ് ദീനിന്റെ ഫ്ലോപ്പായി പോയ പ്രണയകഥ ഇങ്ങനെ.. കൗമാരത്തില്‍ വീടിനു അടുത്തുളള ഒരു പെണ്‍കുട്ടിയോട് തനിയ്ക്ക് പ്രണയം തോന്നി. കൂട്ടുകാരുടെ നിര്‍ബന്ധത്തില്‍ വഴങ്ങി തന്റെ ഇഷ്ടം പെണ്‍കുട്ടിയോട് പറയുകയും ചെയ്തു. എന്നാല്‍ അവള്‍ നിരസ്സിക്കുകയായിരുന്നു. താന്‍ മെലിഞ്ഞിരിക്കുന്നതുകൊണ്ടാണ് അവര്‍ പ്രണയം നിരസിച്ചതെന്ന് കുട്ടുകാര്‍ എന്നോട് പറഞ്ഞു. തന്നെ അത് വല്ലാതെ വിഷമിപ്പിച്ചു. അന്നത്തെ ആ വാക്കുകള്‍ തന്നെ തളര്‍ത്തിയില്ല. പകരം പ്രചോദനമാകുകയായിരുന്നു. ഭാവിയില്‍ സിനിമ നടന്‍ ആകുമെന്ന് മനസ്സില്‍ കരുതി കൊണ്ട് കൃത്യമായി ജിമ്മില്‍ പോയി. കൃത്യമായ ഭക്ഷണവും ചിട്ടകളും തന്നെ ആരോഗ്യവാനാക്കി.

ജിമ്മില്‍ നിന്ന് സിനിമ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അന്നത്തെ പരിചയങ്ങളിലൂടെ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ താന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു. തുടക്കത്തില്‍ അവസരങ്ങള്‍ ഒന്നും കനിഞ്ഞില്ല. പിന്നീട് ആക്ഷന്‍ രംഗങ്ങളില്‍ ‍ഡ്യൂപ്പായി.

വിജയ് സാറിന്റെ തെറി എന്ന സിനിമയിൽ ഒരു ശ്രദ്ധിക്കപ്പെട്ട വേഷം കിട്ടിയതോടെയാണ് പിന്നെ ഒരുപാട് അവസരങ്ങൾ സിനിമയിൽ ലഭിച്ചത് എന്നാണ് സായ് ദീൻ പറയുന്നത് .

theri film villian about his story

Continue Reading
You may also like...

More in Movies

Trending