Malayalam
ഇരുട്ടില്‍ കാവ്യമാധവനെയും സംയുക്തവര്‍മ്മയെയും ആരോ കയറിപ്പിടിച്ചു; അടുത്ത് നിന്നത് ദിലീപ്; തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ചത്
ഇരുട്ടില്‍ കാവ്യമാധവനെയും സംയുക്തവര്‍മ്മയെയും ആരോ കയറിപ്പിടിച്ചു; അടുത്ത് നിന്നത് ദിലീപ്; തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ചത്
സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, കാവ്യ മാധവന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് തെങ്കാശിപ്പട്ടണം. 2000ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മ്മിച്ചത് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ തന്നെയായിരുന്നു. ലാല്‍ റിലീസായിരുന്നു ചിത്രം വിതരണത്തിനെത്തിച്ചത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് റാഫി മെക്കാര്‍ട്ടിനാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. മലയാളികള്‍ കണക്കില്ലാതെ കണ്ടിട്ടുള്ള ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് സുരേഷ് പീറ്റേഴ്‌സ് ആണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രാത്രിയില്‍ തെങ്കാശിപ്പട്ടണം സിനിമയുടെ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സെറ്റില്‍ കറണ്ടുപോയി. ഇരുട്ടില്‍ കാവ്യമാധവനെയും സംയുക്തവര്‍മ്മയെയും ആരോ കയറിപ്പിടിച്ചു. സെറ്റില്‍ ആകെ ബഹളമായി.
പക്ഷേ കറണ്ടു വന്നപ്പോള്‍ അടുത്ത് നിന്ന ദിലീപിനെയായിരുന്നു കാവ്യയും സംയുക്തയും സംശയിച്ചത്. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചപ്പോള്‍ ദിലീപിന് വിഷമമായി. തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങള്‍ ഡാന്‍സ് മാസ്റ്ററുടെ അടുത്തായിരുന്നുവെന്ന് പറഞ്ഞു.
സുരേഷ് ഗോപിയും ലാലും ഡാന്‍സ് മാസ്റ്ററിന്റെ അടുത്തായിരുന്നു എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് വീണ്ടും ദിലീപ് സംശയത്തിന്റെ നിഴലിലായ്. താന്‍ അല്ലെന്ന് ദിലീപും ആണെന്ന് നടിമാരും പറഞ്ഞു. ഒടുവില്‍ പ്രശ്‌നം പരിഹരിച്ച് വിണ്ടും ഷൂട്ടിംഗ് തുടങ്ങി. റാഫിയുടെ നേതൃത്വത്തില്‍ പ്രശനം പരിഹരിച്ചു വീണ്ടും ഷൂട്ടിംഗ് നടക്കുന്നതിന്റെ ഇടക്ക് കറന്റ് പോയി. കുറച്ച് കഴിഞ്ഞ് വീണ്ടും കറണ്ട് പോയി. പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു.
ഇത്തവണ കറന്റ് പോയപ്പോള്‍ ആരെയോ അടിക്കുന്ന ഒരു ശബ്ദമാണ് സൈറ്റില്‍ ഉള്ളവര്‍ എല്ലാം കേട്ടത്. തന്നെ കയറി പിടിച്ച ആളിന്റെ കരണത്ത് സംയുക്ത വര്‍മ്മ പൊട്ടിച്ചതായിരുന്നു അത്. പെട്ടന്ന് കറന്റ് വന്നപ്പോള്‍ സംയുക്തയുടെ അടുത്ത് കവിളും വീര്‍പ്പിച്ചു കരയുന്ന ഗീതു മോഹന്‍ദാസിനെ ആണ് എല്ലാവരും കണ്ടത്. ആദ്യത്തെ തവണ പിടിച്ചത് പോലെ വീണ്ടും പിടിക്കാന്‍ വന്നപ്പോള്‍ സംയുകതയുടെ കയ്യില്‍ നിന്നും കിട്ടിയത് ഒരു ചൂടന്‍ അടിയും.
രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോഴും സംയുക്തയേയും കാവ്യയേയും കയറിപ്പിടിച്ചത് ഗീതു ആയിരുന്നു. ഏതായാലും സെറ്റിലുള്ളവര്‍ക്കെല്ലാം ചിരിക്കാനുള്ള ഒരു വകയായിരുന്നു അതെന്നാണ് വൈറലാകുന്ന കഥയിലുള്ളത്. സിനിമ ഇറങ്ങി കഴിഞ്ഞു ഇത്രയും വര്‍ഷമായിട്ടും ഈകാര്യങ്ങള്‍ ഇപ്പോളും ചിരി പടര്‍ത്തുകയാണ്.
ഹിറ്റ്‌മേക്കറായ റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ സിനിമയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, കാവ്യ മാധവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാല്‍ റിലീസാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് റാഫി മെക്കാര്‍ട്ടിന്‍ ആണ്.
അതേസമയം, ദിലീപിന്റെ തിരിച്ചുവരവിനായി ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. അതിലൊന്നാണ് വോയിസ് ഓഫ് സത്യനാഥന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം റാഫിദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത് രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരു തമന്നയാണ് ചിത്രത്തിലെ നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഡോണായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്നും സൂചനയുണ്ട്.