Connect with us

ഗ്രേറ്റ് ഫാദറിന്റെ കളക്ഷൻ റെക്കോർഡുകൾ തീവണ്ടി തകർക്കുമെന്നു നിർമാതാവ് ; ഓഗസ്റ് സിനിമാസ് നിർമിച്ചതിൽ ഏറ്റവും വലിയ വിജയമായേക്കും ..

Malayalam Breaking News

ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു വന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ തീവണ്ടി . വൈകിയെത്തിയെങ്കിലും കൂകി കുതിച്ച് പായുകയാണ് തീവണ്ടി. ഫെലിനി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ് സിനിമാസാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ അണിയറ പ്രവർത്തകരും അമ്പരപ്പിലാണ്.

ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയ്യേറ്ററുകളില്‍ ആളെ നിറച്ച ചിത്രം നേടിയത് തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിജയമാണെന്നും ബോക്‌സ് ഓഫീസ് കണക്ക് വെളിപ്പെടുത്താനില്ലെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറഞ്ഞു.

ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ വിജയമാവും തീവണ്ടി. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങള്‍ക്ക് നേടിത്തരും എന്നാണ് പ്രതീക്ഷയെന്നും ഷാജി നടേശന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ക്‌ളബ്ബ് ചിത്രം ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിച്ചത് ഓഗസ്ത് സിനിമയാണ്. ഓഗസ്ത് സിനിമയ്ക്ക് ഏറ്റവും വരുമാനം നേടിക്കൊടുത്ത ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. ഈ റെക്കോര്‍ഡ് തീവണ്ടി മറികടക്കുമെന്നാണ് ഷാജി നടേശന്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഷാജി നടേശന്റെ പ്രതികരണം.

theevandi movie become the largest hit of august cinemas

More in Malayalam Breaking News

Trending

Recent

To Top