Connect with us

തള്ളേ.. കലിപ്പ് തീരണില്ലല്ലോ ; സൂപ്പർ താരത്തെ തിയറ്ററിലിട്ട് ഓടിച്ചിട്ട് തല്ലി സ്ത്രീ; വിഡിയോ വൈറൽ

Actor

തള്ളേ.. കലിപ്പ് തീരണില്ലല്ലോ ; സൂപ്പർ താരത്തെ തിയറ്ററിലിട്ട് ഓടിച്ചിട്ട് തല്ലി സ്ത്രീ; വിഡിയോ വൈറൽ

തള്ളേ.. കലിപ്പ് തീരണില്ലല്ലോ ; സൂപ്പർ താരത്തെ തിയറ്ററിലിട്ട് ഓടിച്ചിട്ട് തല്ലി സ്ത്രീ; വിഡിയോ വൈറൽ

സിനിമയിൽ നായകനെ പോലെ തന്നെ വില്ലൻ കഥാപാത്രങ്ങളും പ്രധാനമാണ്. എന്നാൽ സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിനെ തുടർന്ന് ചില ആരാധകർ ജീവിതത്തിലും അവരെ ദേഷ്യത്തോടെയാണ് കാണുന്നത്.

ഇത്തരത്തിൽ പലരുടെയും പലരുടേയും ദേഷ്യത്തിന് ഇരയാകേണ്ടിവന്ന നടന്മാർ നിരവധിയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത് ഹൈദരാബാ​ദിൽ വച്ച് നടൻ എൻ ടി രാമസ്വാമിയ്ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമമാണ്.

കഴിഞ്ഞ ദിവസം നടന്ന ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പ്രേക്ഷകർക്കൊപ്പം സിനിമ കാണാനായി എത്തിയിരുന്നു.

എന്നാൽ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എൻ ടി രാമസ്വാമി എത്തിയത്. ഇതോടെയാണ് വില്ലൻ വേഷം ചെയ്ത നടനെതിരെ ആക്രമണമുണ്ടായത്.

സ്ക്രീനിനു മുന്നിലായി നിന്ന താരങ്ങൾക്ക് ഇടയിലേക്ക് ഓടിയെത്തിയ സ്ത്രീ നടന്റെ ഷർട്ടിൽ കയറിപ്പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് മറ്റ് താരങ്ങളും അണിയറ പ്രവർത്തകരുമാണ് ഇവരെ തടഞ്ഞെങ്കിലും ദേഷ്യപ്പെട്ട് നടനു നേരെ ഇവർ പാഞ്ഞടുക്കുന്നതും വിഡിയോയിൽ കാണാം.

Continue Reading
You may also like...

More in Actor

Trending