Connect with us

ജെയിംസ് വാറൻ ജോൺസ്: പിഞ്ചുകുഞ്ഞുങ്ങളടക്കം 918 പേരെ ആത്മബലിക്കിരയാക്കിയ ഒരു ആൾ ദൈവത്തിന്റെ കഥ !!

Articles

ജെയിംസ് വാറൻ ജോൺസ്: പിഞ്ചുകുഞ്ഞുങ്ങളടക്കം 918 പേരെ ആത്മബലിക്കിരയാക്കിയ ഒരു ആൾ ദൈവത്തിന്റെ കഥ !!

ജെയിംസ് വാറൻ ജോൺസ്: പിഞ്ചുകുഞ്ഞുങ്ങളടക്കം 918 പേരെ ആത്മബലിക്കിരയാക്കിയ ഒരു ആൾ ദൈവത്തിന്റെ കഥ !!

ജെയിംസ് വാറൻ ജോൺസ്: പിഞ്ചുകുഞ്ഞുങ്ങളടക്കം 918 പേരെ ആത്മബലിക്കിരയാക്കിയ ഒരു ആൾ ദൈവത്തിന്റെ കഥ !!

അസ്ഥികളെ പോലും നുറുക്കുന്ന നിശബ്ദത. ഹൃദയമിടിപ്പ് ഘടികാര സൂചികളായി മാറിയ നിമിഷങ്ങള്‍. ആ വലിയ ഹാളില്‍ വീശിയിരുന്ന കാറ്റ് പോലും തൊട്ടടുത്ത നിമിഷത്തില്‍ അവിടെ അരങ്ങേറാന്‍ പോകുന്ന ദുരന്തത്തിന് മൂക സാക്ഷിയായി വന്നതായിരുന്നൂ. ചോരയുടെ മണം അതിനകം തന്നെ ആ അന്തരീക്ഷത്തിനെ കീഴ്പ്പെടുത്തിയിരുന്നൂ. അചഞ്ചലമായ മനസ്സോടെ, കരിങ്കല്ലിനെ പോലും പിളര്‍ക്കുന്ന വിശ്വാസ പ്രതിജ്ഞയുമായി തങ്ങളുടെ ആത്മീയാചാര്യനായി പ്രാണബലി അര്‍പ്പിക്കാന്‍ തയ്യാറായി വന്നവരായിരുന്നൂ ആ ഹാളില്‍ കൂടിയ മനുഷ്യര്‍. മരണത്തെ സ്വീകരിക്കാന്‍ അത്രമേല്‍ തയ്യാറായി വന്നത് കൊണ്ട് തന്നെ സ്വജീവന്‍ എടുക്കാനായി കൈയ്യിലെ കോപ്പയില്‍ കരുതിയിരുന്ന സയനൈഡ് കലക്കിയ ജ്യൂസ് അവരില്‍ ഭയത്തിന്റെ ഒരു കണിക പോലും സൃഷ്ട്ടിക്കാന്‍ കഴിവുള്ളത് ആയിരുന്നില്ല.

സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ സയനൈഡിന്റെ ഭീകരത തുടിക്കുന്ന സൂചി കൈകളില്‍ ഏന്തിയപ്പോള്‍ പോലും അവരില്‍ ആരുടേയും കൈകള്‍ വിറച്ചില്ല. ജീവിതത്തിന് റെഡ് സൈറണ്‍ മുഴങ്ങിയ ആ നിമിഷം കൈയ്യിലേന്തിയ സൂചി അവരാദ്യം തങ്ങളുടെ കുഞ്ഞുങ്ങളുടെ കഴുത്തില്‍ കുത്തിയിറക്കി. പിന്നാലെ സയനൈഡ് കലക്കിയ മരണത്തിന്റെ സ്വാദ് അവര്‍ ഓരോരുത്തരും സ്വയമായി രുചിച്ചൂ. നിശബ്ദത തളം കെട്ടി നിന്ന ആ രണ്ട് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ഹാള്‍ മരണപ്പെട്ടവരുടെ ഒരു താഴ്‌വരയായി മാറി കഴിഞ്ഞിരുന്നൂ.. ഒന്നും രണ്ടുമല്ല ആയിരത്തോളം ആളുകള്‍ ഒരുമിച്ച് ജീവന്‍ വെടിഞ്ഞ ആരേയും ഭയപ്പെടുത്തുന്ന മരണത്തിന്റെ താഴ്‌വര..!!

ആധുനിക അമേരിക്കയുടെ നെഞ്ചില്‍ ചോര കൊണ്ട് എഴുതി ചേര്‍ത്ത ചരിത്രമാണ് ജോണ്‍സ് ടൗണ്‍ നരഹത്യയുടേത്. 9/11 എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കയെ പിടിച്ച് കുലുക്കിയ ഭീകരാക്രമണം നടക്കുന്നത് വരെ പ്രകൃതി ക്ഷോഭങ്ങളിലല്ലാതെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ഒരുസ്ഥലത്ത് മരണപ്പെട്ട സംഭവം എന്ന നിലയില്‍ കുപ്രസിദ്ധി ആര്‍ജിച്ചതായിരുന്നൂ ഗയാനയിലെ ജോണ്‍സ്ടൗണ്‍ എന്ന ഗ്രാമത്തില്‍ 1978 നവംബര്‍ 18ന് അരങ്ങേറിയ ആ കൂട്ടക്കൊലപാതകം. തങ്ങളുടെ ആത്മീയ ആചാര്യനായിരുന്ന ജെയിംസ് വാറന്‍ ജോണ്‍സ് എന്ന ജിം ജോണ്‍സിന്റെ നിര്‍ദ്ധേശ പ്രകാരം 918 പേരാണ് അന്ന് അവിടെ ജീവന്‍ വെടിഞ്ഞത്.

അധികാരികളോടുള്ള പ്രതിഷേധം കാരണം അസംഖ്യം പേര്‍ ഒരുമിച്ച് ജീവന്‍ വെടിഞ്ഞതിനാല്‍ വിപ്ലവ ആത്മഹത്യ എന്നായിരുന്നൂ ആത്മഹത്യ ചെയ്തവര്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ഒന്നും അറിയാത്ത ഇരുനൂറിന് മുകളില്‍ പിഞ്ച് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവരൊക്കെ സൃഷ്ട്ടിക്കുന്ന വിപ്ലവത്തിന്റെ നിലവാരം എത്രമാത്രം മോശമായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ..? ഒരാളുടെ ആത്മഹത്യ പോലും നിരവധി ആത്മ സംഘര്‍ഷങ്ങളുടെ അവസാന ഫലമാണെങ്കില്‍, തങ്ങളെ തനിയെ ബാധിക്കുന്ന കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും തന്നെ, സ്വന്തം കുഞ്ഞുങ്ങളെയടക്കം കൂടെ കൂട്ടി ജീവന്‍ വെടിഞ്ഞ ഇത്രയധികം പേരുടെ മനോനിലയുടെ സംഘടിത രൂപം എത്രത്തോളം ഭീകരമായിരിക്കും എന്ന് നിങ്ങള്‍ക്കറിയാമോ..? അത് മനസ്സിലാവണമെങ്കില്‍ ജിം ജോണ്‍സിനെ അറിയണം..!!

ജിം ജോണ്‍സിന്റെ നവോത്ഥാന നായകനായുള്ള ഉദയം :

അമേരിക്കയിലെ ഇന്‍ഡാന്യ സ്റ്റേറ്റില്‍ 1955 ന് ആയിരുന്നൂ യാഥാസ്ഥിക ക്രിസ്ത്യന്‍ ആശയങ്ങളില്‍ നവ പുരോഗമനത്തിന്റെ മേമ്പൊടി ചേര്‍ത്ത് ജിം ജോണ്‍സ് എന്നയാള്‍ ഉദയം ചെയ്തത്. സോഷ്യലിസം, മാനവീകത, വര്‍ണ വിവേചനത്തിന് എതിരെയുള്ള നിലപാട് എന്നിവയൊക്കെ കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ജോണ്‍സ് ജനസമ്മിതനായി, പ്രത്യേകിച്ചും അക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആഫ്രോ അമേരിക്കന്‍ ജന വിഭാഗങ്ങളില്‍ ജിം ജോണ്‍സിന്റെ ആശയങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നൂ. വൈകാതെ തന്നെ ഇന്‍ഡ്യാനയില്‍ തന്റെ അനുനായികള്‍ക്ക് കഴിയാനായി ജോണ്‍സിന്റെ ആദ്യത്തെ പീപ്പിള്‍സ് ടെമ്പിള്‍ സ്ഥാപിക്കപ്പെട്ടൂ.
വീടില്ലാത്തവരെ, തൊഴില്‍ ഇല്ലാത്തവരെ, വര്‍ണത്തിന്റേയും വര്‍ഗ്ഗത്തിന്റേയും പേരില്‍ സമൂഹം തിരസ്ക്കരിച്ചിരുന്നവരെ എല്ലാം ഏകോപിപ്പിച്ച് ഒരു ഗ്രാമം അതായിരുന്നൂ ഓരോ പീപ്പിള്‍സ് ടെമ്പിളും. കൃഷിയും അനുബദ്ധ തൊഴിലും നടത്തി ആയിരുന്നൂ ഇവര്‍ ഉപജീവനം നടത്തിയിരുന്നത്.
അമേരിക്കയില്‍ വര്‍ണ വിവേചനം കത്തി പടര്‍ന്നിരുന്ന നാളുകള്‍ ആയിരുന്നൂ അവ, അതിനാല്‍ തന്നെ തദ്ധേശീയരായ വെള്ളക്കാരുടേയും അധികൃതരുടേയും പാരമ്പര്യ ക്രിസ്ത്യാനികളുടേയും ഭാഗത്ത് നിന്ന് ജോണ്‍സ് നിരന്തരം വേട്ടയാടപ്പെട്ടൂ. ഇതിനെ തുടര്‍ന്ന് 60കളുടെ പകുതികളില്‍ ഇന്‍ഡ്യാനയില്‍ നിന്ന് തന്റെ ടെമ്പിള്‍ മാറ്റി സ്ഥാപിക്കാന്‍ ജോണ്‍സ് നിര്‍ബദ്ധിതനായി..

തുടര്‍ന്ന് കാലിഫോര്‍ണിയ സ്റ്റേറ്റിലേക്ക് തന്റെ പ്രവര്‍ത്തനം മാറ്റേണ്ടി വന്ന ജിം ജോണ്‍സും അനുനായികളും ശക്തമായി തിരിച്ച് വരുന്നത് 1970 ന്റെ തുടക്കത്തിലാണ്. കാലിഫോര്‍ണിയയില്‍ അതിനകം സ്ഥാപിച്ച ടെമ്പിള്‍ കൂടാതെ സന്‍ഫ്രാസിസ്ക്കോയിലും ലോസ് ആഞ്ചല്‍സിലും ജോണ്‍സിന്റേതായി വേറെയും ടെമ്പിളുകള്‍ സ്ഥാപിക്കപ്പെട്ടൂ..

നവോത്ഥാന ആശയങ്ങളോട് അനുകൂലമായും വര്‍ണ വിവേചനത്തിനെതിരെയായും അമേരിക്കന്‍ ജനത തങ്ങളുടെ നിലപാടുകള്‍ മാറ്റി കുറിച്ച കാലഘട്ടം ആയിരുന്നൂ 70 കളുടെ തുടക്കം. ഇത് മറയാക്കി തന്റെ ജനസമ്മിതി വര്‍ദ്ധിപ്പിക്കാന്‍ ജോണ്‍സിന് സാധിച്ചൂ. കൂടാതെ തന്റെ അനുനായികളെ സൂക്ഷ്മമായി രാഷ്ട്രീയത്തില്‍ ഉപയോഗിച്ചത് വഴി ജോണ്‍സ് ആ നാട്ടിലെ അനിഷേധ്യ നേതാവായി മാറിയ കാലഘട്ടം ആയിരുന്നൂ അത്.

1975ല്‍ സാന്‍ഫ്രാസിസ്കോ മേയര്‍ തിരഞ്ഞെടുപ്പില്‍ ജോണ്‍സ് പിന്തുണച്ച സ്ഥാനാര്‍ത്ഥി വിജയിച്ചൂ. വിജയാനന്തരം ചുമതലയേറ്റ മേയര്‍ ജിം ജോണ്‍സിനെ ഹൗസിംഗ് അതോറിറ്റി കമ്മീഷന്‍ ചെയര്‍മാനാക്കി പ്രത്യുപകാരവും ചെയ്തതോടെ ജോണ്‍സിന്റെ പട്ടാഭിഷേകം പൂര്‍ത്തിയായി. തുടര്‍ന്ന് അങ്ങോട്ട് ഒട്ടനവധി രാഷ്ട്രീയ പൗര പ്രമുഖന്മാര്‍ ജോണ്‍സിന്റെ അനുനായികളായി. തന്റെ ആശയങ്ങള്‍ക്ക് അവരിലൂടെ ജനപിന്തുണ നേടിയെടുത്ത് ജോണ്‍സ് ആരാലും ചോദ്യം ചെയ്യപ്പെടാത്ത മത നേതാവായി വളര്‍ന്നൂ.

ഗയാനയിലെ ടെമ്പിള്‍ രൂപീകരണം:

വിവാദങ്ങളും ആരോപണങ്ങളും ജിം ജോണ്‍സിന്റെ കൂടെ പിറപ്പായിരുന്നൂ എന്നും.. 1973ല്‍ ജിംജോണ്‍സിനെതിരെ അയാളുടെ ആശ്രമത്തില്‍ നിന്ന് വെളിയില്‍ വന്ന കുറച്ച് പേര്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നൂ.. ലൈംഗീക പീഡനവും സ്വത്ത് തട്ടിപ്പും അടക്കം ഗുരുതരമായ ആരോപണങ്ങള്‍ ആയിരുന്നൂ അവയെല്ലാം. തന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് അന്ന് അവയെയെല്ലാം അയാള്‍ അടിച്ചമര്‍ത്തി എങ്കിലും ഭാവിയില്‍ ഇങ്ങനെ ഒരാരോപണം വന്നാല്‍ തനിക്ക് സുരക്ഷിതമായ ഒരു താവളം ആവശ്യമാണ് എന്ന് അയാള്‍ക്ക് അറിയാമായിരുന്നൂ. അതിനായി അയാള്‍ ഉണ്ടാക്കിയതാണ് ഗയാനയിലെ ആശ്രമം. കരീബിയന്‍ നാടുകളിലേക്കും കാനഡയിലേക്കും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയും എന്നത് തന്നെയാണ് ഗയാനയെ അയാള്‍ക്ക് പ്രിയങ്കരമാക്കിയത്..!

മരണത്തിലേക്കുള്ള നാള്‍ വഴി:

1978 നവംബര്‍ 17, ജിം ജോണ്‍സിന് നേരെയുള്ള ആരോപണങ്ങള്‍ അന്യോഷിക്കാന്‍ പൊതു ജനങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്ന് വന്ന ആവശ്യ പ്രകാരം യുഎസ് കോണ്‍ഗ്രസ്സിലെ ലിയോ റയാന്‍ ജോണ്‍സിന്റെ പീപ്പിള്‍സ് ടെമ്പിളിള്‍ എത്തിയത് അന്നായിരുന്നൂ. ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരും റയാന്റെ കൂടെ ഉണ്ടായിരുന്നൂ. സാമ്പത്തിക കുറ്റകൃത്യം മുതല്‍ ലൈംഗീക പീഡനം, കുട്ടികളോടുള്ള മോശം പെരുമാറ്റം എന്നിവ ആയിരുന്നൂ റയാന് ലഭിച്ചിരുന്ന പരാതികള്‍. അന്യോഷണത്തിനായി ആശ്രമത്തിലെത്തിയ റയാന്റെ ആദ്യ ദിവസം കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ കടന്ന് പോയി. എന്നാല്‍ രണ്ടാമത്തെ ദിവസം അവിടെ ഒരു ചെറിയ കശപിശ ഉണ്ടായി. അതിനെ തുടര്‍ന്ന് ജോണ്‍സിന്റെ അനുനായികളില്‍ ഒരാള്‍ റയാനെ ആക്രമിച്ചൂ. എന്നിരുന്നാലും ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് വരാന്‍ റയാനും സംഘത്തിനും കഴിഞ്ഞൂ.

തുടര്‍ന്നാണ് സംഭവം ജോണ്‍സ് അറിയുന്നത്. രക്ഷപ്പെട്ട് പുറത്ത് എത്തിയവരെയെല്ലാം പിന്തുടര്‍ന്ന് കൊല്ലാനായിരുന്നൂ ജോണ്‍സിന്റെ കല്‍പന. തുടര്‍ന്ന് ‘കൈതുമ’ എയര്‍ബേസിനടുത്ത് വെച്ച് റയാനും കൂടെ ഉണ്ടായിരുന്ന നാല് പേരും ആയുധ ധാരികളായ ജോണ്‍സിന്റെ അനുനായികളാല്‍ ആക്രമിക്കപ്പെട്ടൂ. വെടിയേറ്റ് റയാനും കൂടെ ഉണ്ടായിരുന്ന നാല് പേരും തല്‍ക്ഷണം കൊല്ലപ്പെട്ടൂ.. എന്നാല്‍ തന്റേത് വെറുമൊരു എടുത്ത് ചാട്ടം മാത്രമായിരുന്നൂ എന്നും കൊല്ലപ്പെട്ടത് തനിക്കെതിരെ അന്യോഷണം നടത്താന്‍ വന്ന അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഉന്നത അംഗമായിരുന്നെന്നും ഉള്ള തിരിച്ചറിവ് ജോണ്‍സിനെ അധികം വൈകാതെ തന്നെ പരിഭ്രാന്തനാക്കി. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ആത്മഹത്യ എന്ന തനിക്ക് മുന്നിലുണ്ടായിരുന്ന അവസാന മാര്‍ഗം തിരഞ്ഞെടുത്തൂ. പക്ഷെ തനിയെ പോകാന്‍ അയാള്‍ തയ്യാറല്ലായിരുന്നൂ, അതല്ലെങ്കില്‍ ചരിത്രം തന്നെ എന്നും ഓര്‍ത്തിരിക്കണം എന്ന പിടിവാശിയും ആയിരിക്കാം..!!

മരണാനന്തര ജീവിത പ്രതീക്ഷ:

ക്രൈസ്തവ ആശയങ്ങളോട് സാമ്യം ഉണ്ടായിരുന്നൂ എങ്കിലും തന്റെ ആശയങ്ങളുടെ വ്യതസ്തത ജോണ്‍സ് എന്നും ഉറപ്പ് വരുത്തിയിരുന്നൂ. സെമിറ്റിക് മതങ്ങളിലെ എല്ലാം തന്നെ പോലെ മരണാനന്തര ജീവിതത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള ആശയം ആയിരുന്നൂ ജോണ്‍സിന്റേതും. ഈ ലോകത്തിലെ ജീവിതം നശ്വരമാണെന്നും മരണാനന്തരം മറ്റൊരു ജീവിതം നമുക്കായി കാത്തിരിക്കുന്നുണ്ടെന്നും അയാള്‍ തന്റെ അനുനായികളോട് പറയാറുണ്ടായിരുന്നൂ. ഈ ലോകത്തിന് ഇനി അധികം ആയുസ്സില്ലെന്നും ലോകാവസാനത്തിന് ശേഷം പീപ്പിള്‍സ് ടെമ്പിളിലെ അന്തേവാസികളെ മാത്രം ഒരു പേടകം വന്ന് ദൈവത്തിങ്കലേക്ക് കൂട്ടികൊണ്ട് പോകുമന്നും അതിനായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് താനെന്നും അയാള്‍ തന്റെ അനുനായികളെ വിശ്വാസിപ്പിച്ചിരുന്നൂ..

മരണത്തിന്റെ സൈറണ്‍ മുഴങ്ങുമ്പോള്‍:

ആ ഹാളില്‍ അപ്പോള്‍ മുഴങ്ങി കേട്ടിരുന്നത് ജോണ്‍സിന്റെ ശബ്ദം മാത്രമായിരുന്നൂ. സമചിത്തത കൈവിട്ടതും എന്നാല്‍ ഉറച്ചതുമായ അയാളുടെ സ്വരം അന്തേവാസികള്‍ക്ക് വരാന്‍ പോകുന്ന അവരുടെ വിധിയെ കുറിച്ചുള്ള അറിയിപ്പ് ആയിരുന്നൂ. റയാനെ നമുക്ക് കൊല്ലേണ്ടി വന്നുവെന്നും ഇനി നമ്മളെല്ലാവരേയും കാത്ത് മരണമല്ലാതെ മറ്റൊരു വിധിയില്ല എന്നും പറഞ്ഞ് ഭയം എന്ന വികാരം ജോണ്‍സ് അന്തേവാസികളില്‍ കുത്തിവെച്ചൂ. കുഞ്ഞുങ്ങളടക്കം നമ്മള്‍ എല്ലാവരേയും വധിക്കാന്‍ ഏത് നിമിഷവും അമേരിക്കന്‍ പട്ടാളം ഇവിടെ എത്തി ചേരാമെന്നും ജീവന് വേണ്ടി അവര്‍ക്ക് മുന്നില്‍ കേഴുന്നതിനേക്കാള്‍ അഭിമാനം കൈയ്യില്‍ പിടിച്ച് കൊണ്ടുള്ള ആത്മഹത്യയാണ് നല്ലതെന്നും അയാള്‍ അവരെ പറഞ്ഞ് വിശ്വാസിപ്പിച്ചൂ. സ്വര്‍ഗ്ഗത്തിനായുള്ള നിങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചെന്നും മരണത്തിനപ്പുറമുള്ള ലോകത്ത് നമ്മുടെ മരണം വിപ്ലവ ആത്മഹത്യ ആയിരിക്കുമെന്ന് പറഞ്ഞ് ജോണ്‍സ് തൊട്ടടുത്ത നിമിഷത്തിലെ മരണത്തെ ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കി.

വികാരഭരിതമായ ജോണ്‍സിന്റെ പ്രസംഗത്തിന് ശേഷം ആ ആശ്രമത്തിലുള്ള ഓരോ അന്തേവാസിയും ജോണ്‍സിനോടുള്ള അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് മരണത്തിലും അയാളെ പിന്തുടരും എന്ന് പ്രതിജ്ഞ ചെയ്തൂ. തങ്ങളുടെ വിശ്വാസം തങ്ങളുടെ ജീവനും ജീവിതത്തിനും മുകളില്‍ പ്രതിഷ്ഠിച്ചവരായിരുന്നൂ അവര്‍. ശേഷം മരണത്തിന്റെ കാഹളം അവിടെ മുഴക്കപ്പെട്ടൂ. തുടര്‍ന്ന് തങ്ങള്‍ക്ക് അനിവാര്യമായത് എന്ന് അവര്‍ വിശ്വാസിച്ചിരുന്ന മരണത്തിലേക്ക് അവര്‍ ഓരോരുത്തരും നടന്ന് കയറി.
ഒരു സംസ്ക്കാരം ഇല്ലാതാക്കപ്പെടുന്നത് കൊലപാതകം കൊണ്ടാവില്ല ആത്മഹത്യകള്‍ കൊണ്ടാവുമെന്ന് ചരിത്രം മാറ്റി കുറിച്ച നാള്‍ ആയിരുന്നൂ അത്. നാം അറിയാതെ പോകുന്ന ഓരോ ആത്മഹത്യയും ചിലരുടെ ഒരു നിമിഷത്തെ ചാപല്ല്യമോ വൈകാരികതയുടെ അസന്തുലിതാവസ്ഥയോ ആകാം, പക്ഷെ അജ്ഞാതമായ ഒരു വിശ്വാസത്തിന്റെ പുറത്ത് ഇത്രയധികം പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തത് നിഗൂഡമായൊരു അസംബദ്ധമായി ഇന്നും നിലനില്‍ക്കുന്നൂ.

The story of James Warren Jones

More in Articles

Trending

Recent

To Top