Connect with us

“കാഴ്ചയുള്ളവർ ആദ്യം കണ്ടതിനു ശേഷം അനുഭവിക്കുന്നു കാഴ്ചയില്ലാത്തവർ ആദ്യമേ അനുഭവിക്കുന്നു”; ദി സൗണ്ട് സ്റ്റോറിയുടെ റിവ്യൂ വായിക്കാം

Malayalam Breaking News

“കാഴ്ചയുള്ളവർ ആദ്യം കണ്ടതിനു ശേഷം അനുഭവിക്കുന്നു കാഴ്ചയില്ലാത്തവർ ആദ്യമേ അനുഭവിക്കുന്നു”; ദി സൗണ്ട് സ്റ്റോറിയുടെ റിവ്യൂ വായിക്കാം

“കാഴ്ചയുള്ളവർ ആദ്യം കണ്ടതിനു ശേഷം അനുഭവിക്കുന്നു കാഴ്ചയില്ലാത്തവർ ആദ്യമേ അനുഭവിക്കുന്നു”; ദി സൗണ്ട് സ്റ്റോറിയുടെ റിവ്യൂ വായിക്കാം

റസൂൽ പൂക്കുട്ടി നായകനായി പ്രസാദ് പ്രഭാകർ സംവിധാനം നിർവഹിച്ച ചിത്രം ദി സൗണ്ട് സ്റ്റോറിക്ക് മികച്ച പ്രതികരണം. ഡോക്യുമെന്ററി സിനിമയാണെന്ന് പ്രതീക്ഷിച്ചു പോയെങ്കിലും പക്കാ കൊമേർഷ്യൽ ചിത്രം പോലെയായിരുന്നു എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. തൃശൂർ പൂരം നേരിൽ കാണാനും കാതുകളിൽ ദൃശ്യ വിസ്മയം തീർക്കാനും ചിത്രത്തിന് സാധിച്ചു.

തൃശൂർ പൂരക്കാലമെടുക്കുമ്പോൾ ഇരിപ്പുറയ്ക്കാതെ നാട്ടിലേക്ക് പുറപ്പെട്ടു വരുന്ന വിദേശത്തുള്ള സ്വന്തം അപ്പനെ നാട്ടിലേക്ക് വരുത്താതിരിക്കാൻ തൃശൂർക്കാരനും ബിസിനനെസ്സുകാരനുമായ ജോർജേട്ടൻ തൃശൂർ പൂരം റെക്കോർഡ് ചെയ്യാൻ തീരുമാനിക്കുന്നയിടത്താണ് സിനിമ തുടങ്ങുന്നത്. ആ പ്രോജെക്ടിലേക്കു റസൂൽ പൂക്കുട്ടിയും ചേരുന്നതോടെ കഥയ്ക്ക് മുറുക്കം വരുകയാണ്. ചില്ലറ ഈഗോ ക്ലാഷുകളുടെയും ചില തെറ്റിധാരണകളുടെയും പേരിൽ ജോർജേട്ടനും റസൂലും തമ്മിൽ അകലുകയാണ്. പൂരം പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനൊരുങ്ങുന്ന റസൂൽ പൂക്കുട്ടി അന്ധനായ സംഗീത സംവിധായകൻ അഫ്സലിന്റെ സ്നേഹ നിർബന്ധത്തിനു വഴങ്ങി ഒരു കൂട്ടം അന്ധ സാഹിദരന്മാരുടെ കൂട്ടായ്മയിലേക്ക് എത്തിപ്പെടുകയാണ്. തുടർന്ന് കഥ പുരോഗമിക്കുകയാണ്.

ഒരു ശബ്ദലേഖകൻ്റെ ജീവിത യാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാഴചയില്ലാത്തവർക്കും തൃശൂർ പൂരം അതിന്റെ മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ കഴിയത്തക്ക വിധമാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. കഥയും ഈ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈറനണിയാതെ ഒരുമലയാളിക്കും തീയേറ്ററിൽ നിന്ന് ഇറങ്ങാൻ സാധിക്കില്ല.

ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ‘ഒരു കഥ സൊല്ലട്ടുമാ’ എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് എത്തുന്നത്. ചിത്രത്തിന്‍റേതായിറങ്ങിയ പോസ്റ്ററുകളും ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയമെന്നാണ് സൂചന.

പ്രസാദ് പ്രഭാകർ രചനയും സംവിധാനവും ചെയ്ത ചിത്രം ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണനാ പട്ടികയിലേക്ക് സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സ്വന്തം തൃശൂര്‍പ്പൂരത്തിന്‍റെ ശബ്ദവിന്ന്യാസങ്ങളും വര്‍ണ്ണഘോഷങ്ങളും ലോകത്തിനുമുന്നിലെത്തിക്കാനുള്ള ശ്രമമാണ് കൊല്ലം വിളക്കുപുര ജന്മദേശമായുള്ള റെസൂല്‍ പൂക്കുട്ടി ചിത്രത്തിലൂടെ നടത്തുന്നതെന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്. 

the sound story review

More in Malayalam Breaking News

Trending

Recent

To Top