Connect with us

ഇന്ത്യൻ സിനിമ ഇതുവരെയും സഞ്ചരിക്കാത്ത വ്യത്യസ്തമായ വഴിയിലൂടെ നീങ്ങുകയാണ് റസൂൽ പൂക്കുട്ടിയും ഒപ്പം പ്രസാദ് പ്രഭാകറും .150 – ഓളം തീയറ്ററുകളിൽ ഉടൻ എത്തുന്നു “ദി സൗണ്ട് സ്റ്റോറി “

Malayalam Articles

ഇന്ത്യൻ സിനിമ ഇതുവരെയും സഞ്ചരിക്കാത്ത വ്യത്യസ്തമായ വഴിയിലൂടെ നീങ്ങുകയാണ് റസൂൽ പൂക്കുട്ടിയും ഒപ്പം പ്രസാദ് പ്രഭാകറും .150 – ഓളം തീയറ്ററുകളിൽ ഉടൻ എത്തുന്നു “ദി സൗണ്ട് സ്റ്റോറി “

ഇന്ത്യൻ സിനിമ ഇതുവരെയും സഞ്ചരിക്കാത്ത വ്യത്യസ്തമായ വഴിയിലൂടെ നീങ്ങുകയാണ് റസൂൽ പൂക്കുട്ടിയും ഒപ്പം പ്രസാദ് പ്രഭാകറും .150 – ഓളം തീയറ്ററുകളിൽ ഉടൻ എത്തുന്നു “ദി സൗണ്ട് സ്റ്റോറി “

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. തൃശൂർ പൂരം ലൈവ് ആയി റെക്കോർഡ് ചെയ്താണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രത്തിന്റെ കാതൽ. . പാം സ്റ്റോൺ മൾട്ടി മീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച ചിത്രം വിതരണം ചെയ്തത് സോണി പിക്‌ചേഴ്‌സ് ആണ്.ഇപ്പോൾ ചിത്രം സ്ക്രീനിംഗ് ടെസ്റ്റ്
പൂർത്തിയാക്കിയിരിക്കുകയാണ്. അഭിപ്രായങ്ങൾ ഉൾക്കൊണ്ട് വേണ്ട മാറ്റങ്ങൾക്കു ശേഷം ചിത്രം ഉടൻ തീയറ്ററുകളിലേക്ക് എത്തും

.

വലിയ രീതിയിൽ ഒരുക്കിയ സാങ്കേതിക സജീകരണങ്ങളോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങിയത് .കൂടുതൽ ഉപകരണങ്ങളും ടെക്നീഷ്യന്മാരെയും ഉൾപ്പെടുത്തി ആണ് അദ്ദേഹം തന്റെ ഈ ശബ്‌ദ വിസ്മയം മുന്നിട്ടു നിൽക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാര്‍ഡിംഗ്. തൃശൂര്‍ നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് ഒരേസമയമാണു റിക്കാര്‍ഡു ചെയ്യുന്നത്. എട്ടും പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തിലാണു സജ്ജീകരിക്കുന്നത്. ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നത് എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത് .

ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും ഉള്‍പ്പെടുന്ന ചിത്രത്തിലെ ജ്യൂക്‌ബോക്‌സ് നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. പൂരത്തിന്റെ ചെറിയ ശബ്ദവ്യത്യാസങ്ങള്‍ പോലും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍ നിര്‍ത്തി ആണ് പ്രസാദ് പ്രഭാകർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം.

പലയിടങ്ങളില്‍നിന്നായി റിക്കാര്‍ഡു ചെയ്യുന്ന വീഡിയോകളും ശബ്ദങ്ങളും സമന്വയിപ്പിച്ചാണ് അണിയറ പ്രവർത്തകർ റസൂൽ പൂക്കുട്ടിയുടെ മേൽനോട്ടത്തോടെ ചിത്രം അണിയിച്ചൊരുക്കിയത്.അന്ധനായ ഒരാൾക്ക് പോലും തൃശൂർ പൂരം അതിന്റെ തനിമ നഷ്ടമാകാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് .അതിനകത്തു ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യകളും ആ തരത്തിൽ ഉള്ളവയാണ്.

ത്യശൂർ പൂരം റെക്കോർഡ് ചെയുക എന്നതാണ് തന്റെ അടുത്ത പ്ലാൻ എന്ന് ഓസ്കാർ പുരസ്‌കാര നിറവിൽ റസൂൽ പൂക്കുട്ടി പറഞ്ഞ വാക്കുകളാണ് ഈ ചിത്രത്തിന്റെ പിറവിക്കു കാരണമായത് .രാജീവ് പനക്കൽ ഇത് യാദൃശ്ചികമായി കാണുകയും അതിനു ഫണ്ട് നൽകാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു . എന്നാൽ എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നും ആദ്യമൊരു ഷോർട് ഫിലിമായും പിന്നീട് ഡോക്യുമെന്ററി ആയും പിന്നെ മനോഹരമായൊരു സിനിമയിലേക്കും എത്തുകയായിരുന്നു .

ശബ്‌ദ മിശ്രണത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു ഓക്‌സാർ അവാർഡ് കരസ്ഥമാക്കിയ ശബ്ദ മാന്ത്രികൻ ആണ് റസൂൽ പൂക്കുട്ടി .ശബ്ദ മിശ്രണത്തിൽ മാത്രമല്ല സിനിമയിൽ നായകൻ എന്ന നിലയിലും തിളങ്ങാൻ ഒരുങ്ങുകയാണ് റസൂൽ പൂക്കുട്ടി ..മികവേറിയ ദൃശ്യങ്ങൾ കൊണ്ടും ചടുലമായ ശബ്ദങ്ങൾ കൊണ്ട് റസൂൽ പൂക്കുട്ടിയും സംഘവും തൃശൂർ പൂരം കണ്മുന്നിൽ എത്തിച്ചു പ്രേക്ഷകരെ ഞെട്ടിച്ചു ഗംഭീര അഭിപ്രായം നേടി ആണ് സ്ക്രീനിംഗ് ടെസ്റ്റ് പൂർത്തിയാക്കിയത് .സ്ക്രീനിംഗ് ടെസ്റ്റ് പൂർത്തിയാക്കിയ ചിത്രം വേണ്ട മാറ്റങ്ങൾ വരുത്തി ഉടൻ തന്നെ 150 -ഓളം തീയറ്ററുകളിൽ പ്രദര്ശനം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത് .

വിഷുവിനൊപ്പം തൃശൂർ പൂരം ആഘോഷിക്കുന്ന മലയാളികൾക്ക് ഇരട്ടി മധുരവുമായാണ് റസൂൽ പൂക്കുട്ടിയുടെ ‘ദി സൗണ്ട് സ്റ്റോറി’യുടെ വരവ് ..

the sound story movie completed the screening test

More in Malayalam Articles

Trending

Recent

To Top