Connect with us

തൃശൂർ പൂരം ഇനി സ്‌ക്രീനിൽ കാണാം ;ദി സൗണ്ട് സ്റ്റോറി ഇന്ന് പ്രദർശനത്തിനെത്തും !!!

Malayalam Breaking News

തൃശൂർ പൂരം ഇനി സ്‌ക്രീനിൽ കാണാം ;ദി സൗണ്ട് സ്റ്റോറി ഇന്ന് പ്രദർശനത്തിനെത്തും !!!

തൃശൂർ പൂരം ഇനി സ്‌ക്രീനിൽ കാണാം ;ദി സൗണ്ട് സ്റ്റോറി ഇന്ന് പ്രദർശനത്തിനെത്തും !!!

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി നായകനാവുന്ന ‘ദി സൗണ്ട് സ്റ്റോറി’ ഇന്ന് പ്രദർശനത്തിനെത്തും. ലോകത്തെവിടെനിന്നും എപ്പോൾ വേണമെങ്കിലും ഇനി തൃശൂർ പൂരം ആസ്വദിക്കാം. തൃശൂർ പൂരം ലൈവ് ആയി റെക്കോർഡ് ചെയ്താണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത്.

ചെന്നൈ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടന്ന ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി’. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വർഷം തോറും നടക്കാറുള്ള പൂരത്തിന്റെ ശബ്ദത്തിനു ലഭിക്കുന്ന സമ്പൂർണ്ണ ഡോക്യൂമെന്റഷൻ എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

പ്രസാദ് പ്രഭാകർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രാജീവ് പനക്കൽ. ഇതിലെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂൽ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ഏപ്രിൽ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. 100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവർക്കും കൂടിയുള്ളതാണ്. പൂരത്തിനെഴുന്നള്ളിക്കുന്ന പ്രധാന ആനയ്ക്ക് കാഴ്ച ശക്തി ഇല്ലെന്ന വസ്തുത മനസ്സിലാക്കിയാണ് പൂരത്തിന്റെ ശബ്ദത്തിന് ഇത്രയേറെ പ്രാധാന്യം നൽകി ചിത്രം സംവിധാനം ചെയ്തത്.

ഓസ്കാർ വിജയത്തിന് ശേഷം, സൗണ്ട് ഡിസൈനിംഗിന്റെ അവസാന വാക്കായ മോഷൻ പിക്ചർ സൗണ്ട് എഡിറ്റർസ് ഗിൽഡിന്റെ ബോർഡ് അംഗങ്ങളിൽ ഒരാളായി ഈ വർഷം റസൂൽ തിരഞ്ഞെടുക്കപ്പെട്ടിരിന്നു. ഒൻപതു പേരടങ്ങുന്ന ഗിൽഡിലെ ഒരേയൊരിന്ത്യാക്കാരനാണ് റസൂൽ. പുത്തൻ ശബ്ദ സങ്കേതമായ സിങ്ക് സറൗണ്ടിങ് സൗണ്ട് അടുത്തിടെ പുറത്തിറങ്ങിയ പ്രാണയിൽ റസൂൽ പരീക്ഷിച്ചിരുന്നു.

the sound release today

More in Malayalam Breaking News

Trending

Recent

To Top