Malayalam
പ്രഭാസിന്റെ സാഹോയിലെ കിടിലന്‍ പാട്ട് പുറത്ത് !
പ്രഭാസിന്റെ സാഹോയിലെ കിടിലന്‍ പാട്ട് പുറത്ത് !
By
ലോകമെമ്പാടും ആരാധകരുള്ള നാടാണ് പ്രഭാസ് . പ്രഭാസ്ന്റെ ബാഹുബലിക്ക് ശേഷമുളള ചിത്രം സാഹോ റിലീസിങ്ങിനൊരുങ്ങുകയാണ്. ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സൈക്കോ സൈയ്യാന്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ ഫുള്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്
.
പാട്ടിന്റെ ഹിന്ദി,മലയാളം,തമിഴ് പതിപ്പുകളും റിലീസ് ചെയ്തിരുന്നു. പ്രഭാസും ശ്രദ്ധയും തന്നെയാണ് ഗാനരംഗത്ത് തിളങ്ങിനില്‍ക്കുന്നത്. സൈക്കോ സൈയ്യാന്റെ മലയാളം വേര്‍ഷന്‍ ധ്വനി ബനുശാലി, യാസിന്‍ നിസാര്‍, തനിഷ്‌ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന സാഹോ സുജിത്ത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്
300 കോടി ബഡ്ജറ്റിലാണ് പ്രഭാസിന്റെ സാഹോ അണിയിച്ചൊരുക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബാഹുബലിയുടെ അവസാന ഭാഗത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് തെലുങ്ക് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്.
“The Psycho Saiyaan”song from the upcoming movie Saaho
