Connect with us

ഹോളിവുഡ് ചിത്രം ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി 3’ നെ പിന്നിലാക്കി ദ കേരള സ്‌റ്റേറി; ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നോ!

Bollywood

ഹോളിവുഡ് ചിത്രം ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി 3’ നെ പിന്നിലാക്കി ദ കേരള സ്‌റ്റേറി; ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നോ!

ഹോളിവുഡ് ചിത്രം ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി 3’ നെ പിന്നിലാക്കി ദ കേരള സ്‌റ്റേറി; ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നോ!

വിവാദങ്ങള്‍ക്കും ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും പിന്നാലെയാണ് ദ കേരള സ്റ്റോറി തിയേറ്ററുകളില്‍ എത്തിയത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍ വമ്പിച്ച പ്രേക്ഷക സ്വീകാര്യതയാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ദ കേരള സ്റ്റോറി ഹോളിവുഡ് ചിത്രം ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി 3’ ന്റെ ഓപ്പണിങ് കളക്ഷനെ പിന്നിലാക്കിയിരിക്കുകയാണ്. ഏഴ് കോടിയാണ് ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി 3 സ്വന്തമാക്കിയത്.

എന്നാല്‍ ദ കേരള സ്‌റ്റേറി ആദ്യ ദിനം തന്നെ 7.5 കോടി വരെ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘ബേഡിയ’, ‘സര്‍ക്കസ്’, ‘ഷെഹ്‌സാ’ദ തുടങ്ങിയ മുഖ്യധാരാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ മികച്ചതാണ്. വരും ദിവസങ്ങളില്‍ 60-70 ശതമാനം വര്‍ധനവാണ് കേരള സ്‌റ്റോറിയില്‍ വെയ്ക്കുന്ന പ്രതീക്ഷ. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്.

ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്‌റ്റോറി’ എന്നാണ് നടനും നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍ പറഞ്ഞത്. 33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. കേരള സ്‌റ്റോറി നല്ല സിനിമയാണെന്നും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.

More in Bollywood

Trending