Connect with us

‘പുഷ്പ 2’വിൻ്റെ ക്ലെെമാക്സ് ചോർന്നു, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; നടപടിയെടുക്കണമെന്ന് ആവശ്യം

Movies

‘പുഷ്പ 2’വിൻ്റെ ക്ലെെമാക്സ് ചോർന്നു, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; നടപടിയെടുക്കണമെന്ന് ആവശ്യം

‘പുഷ്പ 2’വിൻ്റെ ക്ലെെമാക്സ് ചോർന്നു, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; നടപടിയെടുക്കണമെന്ന് ആവശ്യം

അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു ‘പുഷ്പ: ദ റൈസ്’. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെവളരപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ ‘പുഷ്പ 2’വിൻ്റെ ക്ലെെമാക്സ് ദൃശ്യങ്ങൾ ചോർന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിലാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സെക്കൻ്റുകൾ മാത്രം ദെെർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

ഒരുകൂട്ടം അണിയറപ്രവർത്തകർ ചേർന്ന് ഒരാളെ വലിച്ചുപൊക്കുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാൽ വീഡിയോയയിൽ താരങ്ങളുടെ മുഖം വ്യക്തമല്ല. പിന്നാലെ ആരാധകരും രം​ഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ നടപടി വേണമെന്നാണ് അല്ലു അർജുൻ ആരാധകർ ആവശ്യപ്പടുന്നത്.

ഇതിന് മുമ്പും ‘പുഷ്പ 2’വിൻ്റെ ലൊക്കേഷൻ ദൃശ്യങ്ങൾ എന്ന പേരിൽ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഏകദേശം രണ്ടര വർഷത്തോളമായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട്. ഇതുവരെ ആയിട്ടും ഷൂട്ടിം​ഗ് പൂർത്തിയായിട്ടില്ല. പല തരം കാരണങ്ങളാൽ ഷൂട്ടിം​ഗ് നീണ്ടു പോവുകയാണ്.

എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുന്നത് അല്ലു അർജുനും പുഷ്പയുടെ സംവിധായകനായ സുകുമാറും തമ്മിലുള്ള പിണക്കമാണ് എന്നാണ് ചില റിപ്പോർട്ടുകൾ. റിലീസ് വൈകുന്നതിലെ അഭിപ്രായ വ്യത്യാസം കാരണം അല്ലു അർജുൻ രോഷാകുലനായി എന്നൊക്കെയാണ് പറയുന്നത്. എന്നാൽ ഇക്കാര്യങ്ങൾ പുഷ്പ 2 ടീം നിഷേധിച്ചിട്ടുണ്ട്.

സംവിധായകനും നായകനും തമ്മിൽ പ്രശ്‌നമൊന്നുമില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. അല്ലു അർജുന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത്.

രശ്മിക മന്ദാനയാണ് നായിക. ജ​ഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാ​​ഗവും ഡിസംബറിലായിരുന്നു റിലീസ് ചെയ്തത്.

More in Movies

Trending