Connect with us

ജംഷീർ എന്ന യുവാവ് അഞ്‌ജലി അമീർ ആയ കഥ !!

Malayalam Articles

ജംഷീർ എന്ന യുവാവ് അഞ്‌ജലി അമീർ ആയ കഥ !!

ജംഷീർ എന്ന യുവാവ് അഞ്‌ജലി അമീർ ആയ കഥ !!

ജംഷീർ എന്ന യുവാവ് അഞ്‌ജലി അമീർ ആയ കഥ !!

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ജംഷീർ എന്ന യുവാവ് എങ്ങനെ അഞ്‌ജലി അമീർ ആയി ?! ബിഗ്‌ബോസിലൂടെ വീണ്ടും വാർത്തകളിൽ നിറയുന്ന അഞ്‌ജലി അമീർ എന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ നായികയുടെ കഥ.

1995 ലായിരുന്നു ആഞ്ജലിയുടെ ജനനം. അന്ന് പക്ഷെ പേര് ജംഷീർ എന്നായിരുന്നു. എട്ടു മാസം മാത്രം പ്രായമുള്ളപ്പോൾ ഒരു അപകടത്തിന്റെ രൂപത്തിൽ ദൈവം അമ്മയെ ആ കുട്ടിയിൽ നിന്ന് തട്ടിയെടുത്തു. പറക്കമുറ്റാത്ത പ്രായത്തിൽ സ്വന്തം അമ്മയെ നഷ്ടപെടുന്ന കുഞ്ഞുങ്ങളുടെ ഗതി നമുക്കാലോചിക്കാവുന്നതാണല്ലോ.

പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ ജംഷീർ താമസം അമ്മയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് മറ്റുള്ളവരിൽ നിന്ന് തനിക്കുള്ള ചില വ്യത്യാസങ്ങളെ പറ്റി ജംഷീർ ബോധവാനാകുന്നത്. ആ സമയത്ത് പുറത്തിറങ്ങിയ ‘ചാന്തുപൊട്ട്’ എന്ന ദിലീപ് സിനിമയിലെ കഥാപാത്രത്തിനെ പോലെ തനിക്കും സ്‌ത്രൈണത ഉള്ളതിനാൽ പലരും കളിയാക്കിയിരുന്നുവെന്ന് അഭിമുഖങ്ങളിളെല്ലാം തന്നെ അഞ്‌ജലി പറയാറുണ്ട്. ഈയൊരു പ്രശ്നം കാരണം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുന്ന ഒരു കുട്ടിയായി അവൻ മാറി.

സ്‌കൂൾ കാലഘട്ടത്തിൽ പെൺകുട്ടികളായിരുന്നു ജംഷീറിന് കൂട്ടായുണ്ടായിരുന്നത്. ആൺകുട്ടികളിൽ നിന്നെല്ലാം ക്രൂരമായ കളിയാക്കലുകളായിരുന്നു അവനു ലഭിച്ചിരുന്നത്. അങ്ങനെ സ്വന്തം വീട്ടുകാരോട് തന്നെയാണ് ഈ പ്രശ്‌നം ആദ്യമായി അവൻ പങ്കുവെച്ചത്. പിന്നീട് നൃത്തം അഭ്യസിക്കാൻ പോയ അഞ്‌ജലി അവിടെ നിന്നാണ് ഒരു പെണ്ണായി മാറാനുള്ള ശസ്‌ത്രക്രിയ ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നും, ചെന്നൈയിൽ അതിനുള്ള സൗകര്യമുണ്ടെന്നും തിരിച്ചറിഞ്ഞത്.

ചെന്നൈയിൽ പോകാൻ തയ്യാറെടുത്ത ജംഷീർ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ വലിയ എതിർപ്പുകളായിരുന്നു അവരിൽ നിന്നും ഉണ്ടായത്. അവരുടെ സമ്മതമില്ലാതെ തന്നെ അവൻ ചെന്നൈയിൽ പോയി ഒരു പെണ്ണായി മാറാൻ തീരുമാനിച്ചു. ഒരുപാട് കഷ്ടപ്പെട്ട് ഈ ഉദ്യമത്തിൽ വിജയിച്ചുവെങ്കിലും നാട്ടിൽ വന്നതോടെ സുഹൃത്തുക്കളൊക്കെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അഞ്ജലി അമീറെന്ന പേര് സ്വീകരിച്ച ജംഷീർ മോഡലിംഗ് എന്ന ലക്ഷ്യവുമായി കോയമ്പത്തൂരിലേക്ക് ട്രെയിൻ കയറി.

കോയമ്പത്തൂരിൽ നിന്ന് പഠനം പൂർത്തിയാക്കിയ അഞ്‌ജലി നിരവധി ജോലികളും ആ സമയത്ത് ചെയ്‌തിരുന്നു. മോഡലിങ്ങിൽ അവസരങ്ങൾ തേടി പൂനെയിലേക്ക് തിരിച്ച അഞ്ജലിക്ക് പരസ്യങ്ങളിലും റാമ്പിലും കൈനിറയെ അവസരങ്ങളായിരുന്നു അവിടെ നിന്നും കിട്ടിയത്. മോഡലിങ്ങിൽ നിന്ന് സീരിയലിലേക്ക് അവസരം ലഭിച്ച അഞ്ജലി ഒരു ഭിന്നലിംഗക്കാരിയാണെന്ന് അറിഞ്ഞതോടെ നിർമ്മാതാവ് പറഞ്ഞു വിട്ട ഒരു മോശം അനുഭവവും അതിനിടെ ഉണ്ടായി.

ഇങ്ങനെ താൻ അനുഭവിച്ച ചില കാര്യങ്ങൾ ഒരു ചാനലിലെ ഷോയിൽ തുറന്നു പറഞ്ഞ അഞ്ജലിയുടെ അഭിമുഖം കാണാനിടയായ മമ്മൂട്ടിയാണ് പേരൻപിലെ ആ വേഷത്തിലേക്ക് അഞ്ജലിയെ നിർദ്ദേശിച്ചത്. അതോടെ ഇന്ത്യൻ സിനിമയിൽ തന്നെ നായികയായി അഭിനയിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ ആയി അഞ്‌ജലി മാറുകയായിരുന്നു.

മമ്മൂട്ടിയുടെ നായികയായി പേരൻപ് എന്ന സിനിമയിൽ അഭിനയിച്ച അജ്ഞലിക്ക് മോഡലിംഗിലും സിനിമയിലുമായി നിരവധി അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

വീട്ടിലൊരു അതിഥി വരുമ്പോൾ കട്ടിലിടയിൽ ഒളിച്ചു നിന്നിരുന്ന ആ കുട്ടിയിൽ നിന്ന് അഞ്ജലി ആമീറെന്ന ചുണക്കുട്ടിയിലേക്കുള്ള വളർച്ചയായിരുന്നു പിന്നീട് നാം ദർശിച്ചത്. ഇപ്പോഴും ആ വളർച്ചക്ക് നാം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

The biography of Anjali Ameer

More in Malayalam Articles

Trending

Recent

To Top