Connect with us

ഷോക്കടിപ്പിച്ച് കറണ്ട് ബില്ല്; കണ്ണ് തള്ളി നടി താപ്സി

Bollywood

ഷോക്കടിപ്പിച്ച് കറണ്ട് ബില്ല്; കണ്ണ് തള്ളി നടി താപ്സി

ഷോക്കടിപ്പിച്ച് കറണ്ട് ബില്ല്; കണ്ണ് തള്ളി നടി താപ്സി

ലോക്ക് ഡൗണിലെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളി നടി താപ്‌സി പന്നു. സാധാരണ വരുന്ന വൈദ്യുതി ബില്ലിനെക്കാൾ ഇരട്ടിയാണ് ഈ മാസം വന്നതെന്ന് തപ്‌സി പറയുന്നു

ഇത്തരത്തില്‍ ഭ്രാന്തമായ ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ല എന്ന് താപ്‌സി ട്വീറ്റ് ചെയ്തു.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ല് പങ്കുവച്ചാണ് താപ്‌സിയുടെ ട്വീറ്റ്. ഏപ്രിലില്‍ 4390 ആയിരുന്നു ബില്ല്, മെയില്‍ 3850. 36,000 രൂപയാണ് താപ്സി പാനുവിന്റെ ജൂൺ മാസത്തെ ബിൽ. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും താപ്‌സി ചോദിക്കുന്നു.

‘മൂന്ന് മാസത്തെ ലോക്ഡൗൺ, എന്റെ വൈദ്യുതി ബില്ലിൽ ഇത്രയും വലിയ ഉയർച്ചയുണ്ടായത് കഴിഞ്ഞ മാസം മാത്രമാണ്. ഞാൻ അപ്പാർട്ട്മെന്റിൽ പുതുതായി ഉപയോഗിച്ചതോ വാങ്ങിയതോ ആയ ഉപകരണങ്ങളാണ് ഇതിന് കാരണം’.– ഈ അപാര്‍ട്‌മെന്റില്‍ ആരും താമസിക്കുന്നില്ലെന്നും വൃത്തിയാക്കാനായി ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളുവെന്നും താപ്‌സി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. തങ്ങളുടെ അപാര്‍ട്‌മെന്റില്‍ വേറെ ആരോ കഴിയുന്നുണ്ടെന്നും യാഥാര്‍ഥ്യം കണ്ടെത്താന്‍ സഹായിക്കണമെന്നും താപ്‌സി ട്വീറ്റ് ചെയ്തു.

പരാതികൾ അറിയിക്കുന്നതിനായി ഒരു ലിങ്കാണ് വൈദ്യുതി കമ്പനി നൽകിയത്. എന്നാൽ പരാതി നൽകാൻ ശ്രമിച്ചപ്പോൾ ആ വെബ്സൈറ്റിൽ കയറാൻ പറ്റുന്നില്ലെന്നും താപ്സി വ്യക്തമാക്കി.

More in Bollywood

Trending

Recent

To Top