പാട്ട് പാടി ലോ കോളേജിനെ കൈയിലെടുത്ത് വിനീതും അപർണ്ണയും!
പാട്ട് പാടി ലോ കോളേജിനെ കൈയിലെടുത്ത് വിനീതും അപർണ്ണയും!
തങ്കം സിനിമയുടെ പ്രമോഷന് വേണ്ടി വിനീത് ശ്രീനിവാസനും അപർണ്ണ ബാലമുരളിയും ബിജിബാലുമായിരുന്നു എറണാകുളം ലോകോളേജിൽ എത്തിച്ചേർന്നത്. അവർ സിനിമ വിശേഷങ്ങൾ പങ്ക് വെച്ചു. ഒപ്പം പാട്ട് പാടി കോളേജിനെ മൊത്തം കയ്യിലെടുത്തു.
ജോജിക്കു ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.
ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഭാവന സ്റുഡിയോസിന്റെ ബാനറിൽ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം .ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.