Connect with us

അവിവാഹിതനായി തുടരുന്നതിന് പിന്നിലെ ആ കാരണം വെളിപ്പെടുത്തി തങ്കച്ചൻ വിതുര !

Movies

അവിവാഹിതനായി തുടരുന്നതിന് പിന്നിലെ ആ കാരണം വെളിപ്പെടുത്തി തങ്കച്ചൻ വിതുര !

അവിവാഹിതനായി തുടരുന്നതിന് പിന്നിലെ ആ കാരണം വെളിപ്പെടുത്തി തങ്കച്ചൻ വിതുര !

ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍ വിതുര പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും ചിരിയും ചിന്തയും വർധിപ്പിക്കുന്നതാണ്. സ്റ്റാർ മാജിക് പരിപാടിയിൽ തമാശ കാണിച്ചെത്തിയ തങ്കച്ചന് ഇപ്പോൾ ഫാൻസ് അസോസിയേഷൻ പോലുമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. വിദേശത്ത് നിന്നും പ്രവാസികൾ വരെ തങ്കുവിനെ സ്‌നേഹിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

തന്റെ ജന്മദിനത്തിന് ഒരാഴ്ച മുൻപേ ആഘോഷങ്ങളൊക്കെ തുടങ്ങിയെന്നാണ് താരം പറയുന്നത്. അതേ സമയം തങ്കച്ചൻ ഇതുവരെ കല്യാണം കഴിക്കാത്തത് എന്താണെന്ന് ചോദിച്ചാൽ രസകരമായ കാര്യങ്ങളാണ് താരത്തിന് പറയാനുണ്ടാവുക. ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കവേ വിവാഹക്കാര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

തങ്കച്ചൻ കല്യാണം കഴിക്കാത്തത് ഒരു ജനകീയ പ്രശ്‌നമാണോന്നാണ് അവതാരകൻ ചോദിച്ചത്. ‘കല്യാണം കല്യാണം എന്നുള്ളത് ആദ്യമൊരു സീരിയസ് പ്രശ്‌നമായിരുന്നു. പിന്നീടത് തമാശയായി. ഇപ്പോൾ അതിലും തമാശയായിരിക്കുകയാണ്. അതിനെ കുറിച്ച് ആളുകൾ പറയുമ്പോൾ കോമാളിയായിട്ടാണ് എനിക്ക് തോന്നുന്നത്. ആദ്യമൊക്കെ എല്ലാം സീരിയസായിരുന്നു. നമ്മളെ കൊണ്ട് നാട്ടുകാർക്ക് പ്രശ്‌നമൊന്നുമില്ല.നിന്ന് നിന്ന് അങ്ങനെ അങ്ങ് നിന്ന് പോയി. അതല്ലാതെ കല്യാണത്തിൽ വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരം പറയുന്നു. ഞാൻ കല്യാണം വിളിച്ചാൽ സാറ് വരുമോന്ന ചോദ്യത്തിന് തീർച്ചയായും വന്നിരിക്കുമെന്നാണ് ശ്രീകണ്ഠൻ നായർ ഉറപ്പിച്ച് പറയുന്നത്. ഞാൻ കല്യാണം കഴിച്ച് കാണാൻ അമ്മ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ രണ്ട് വർഷം മുൻപ് അമ്മയും രണ്ട് മാസം മുൻപ് അപ്പച്ചനും മരിച്ച് പോയെന്ന് തങ്കച്ചൻ പറയുന്നു.

പെണ്ണ് കാണാൻ പോയിട്ട് ഒരു പണി കിട്ടിയതിനെ കുറിച്ചും തങ്കച്ചൻ പറഞ്ഞിരുന്നു. ചില ബ്രോക്കർമാർ പെണ്ണിന്റെയും ചെക്കന്റെയും വീട്ടുകാരുടെ കൂടെ നിൽക്കും. പെണ്ണിന് നമ്മളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ബ്രോക്കർ നമ്മുടെ അടുത്ത് വന്നിട്ട് അവരുടെ കുറ്റം പറയും. നേരെ തിരിച്ച് അവരുടെ അടുത്ത് പോയിട്ട് നമ്മളെ പറ്റിയം പറഞ്ഞേക്കും. അങ്ങനെ എന്റെ കൈയ്യിൽ നിന്നും കാശ് വരെ വാങ്ങിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.
പത്താം ക്ലാസ് വരെയെ ഞാൻ പഠിച്ചിട്ടുള്ളു. സ്വന്തമായി എന്തെങ്കിലും നമുക്ക് വേണം. ഡിസ്‌കോ ഡാൻസ് കളിച്ചും മറ്റുമൊക്കെയാണ് അക്കാലം വരെ ഞാൻ ഓരോന്നും വാങ്ങിയിരുന്നത്. അതിന്റെ രുചി മനസിലായപ്പോൾ പഠനം ഉപേക്ഷിച്ചിറങ്ങി. സ്വന്തമായി എന്തെങ്കിലും വേണമെന്ന തോന്നലാണ് അന്നും ഇന്നും മിമിക്രിയിലേക്കും അല്ലാതെയുമൊക്കെ ഇറങ്ങാൻ കാരണമെന്നാണ് തങ്കച്ചൻ പറയുന്നത്.

മിമിക്രിയ്ക്ക് പോയിട്ട് ആദ്യം കിട്ടിയത് പത്ത് രൂപയാണ്. പിന്നെ അത് കൂടി ഇരുപതും മുപ്പതുമൊക്കെയായി. കാലങ്ങൾക്ക് ശേഷമാണ് നൂറ് രൂപ എന്റെ കൈയ്യിൽ കിട്ടുന്നത്. ഇന്ന് തരക്കേടില്ലാത്ത തുക കിട്ടുന്നുണ്ട്. അത് ഫ്‌ളവേഴ്‌സിന്റെ പരിപാടിയ്ക്ക് വന്നതിന് ശേഷമാണെന്ന് തങ്കച്ചൻ പറഞ്ഞു.പ്രശസ്തി നേടി കൊടുത്ത സ്റ്റാർ മാജിക്കിൽ തങ്കച്ചനെ കാണാതെ വന്നതോടെ ആരാധകരും നിരാശയിലായിരുന്നു. അങ്ങനെ കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം തങ്കച്ചൻ സ്റ്റാർ മാജിക്കിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ഇതിന് പുറമേ സിനിമകളിലും മറ്റ് ടെലിവിഷൻ പരിപാടികളിലുമൊക്കെ സജീവ സാന്നിധ്യമായി തുടരുന്നു.സ്റ്റാർ മാജിക്കിലെ ഹിറ്റ് ജോഡിയായിരുന്നു തങ്കുവും അനുമോളും.

More in Movies

Trending