News
ഇപ്പോഴിതാ വിജയ് ശര്‍മയുമായി പ്രണയത്തിലാണോ, മറുപടിയുമായി തമന്ന
ഇപ്പോഴിതാ വിജയ് ശര്‍മയുമായി പ്രണയത്തിലാണോ, മറുപടിയുമായി തമന്ന
തെന്നിന്ത്യന്‍ നായിക തമന്ന ഭാട്ടിയയും ബോളിവുഡ് നടന്‍ വിജയ് ശര്‍മയും തമ്മില്‍ പ്രണയത്തിലാണെന്നുളള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഒന്നിലധികം വേദികളില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതാണ് വാര്‍ത്ത പ്രചരിക്കാനുളള പ്രധാന കാരണം.
ഇപ്പോഴിതാ വിജയ് ശര്‍മയുമായി പ്രണയത്തിലാണോ എന്ന ചോദയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് തമന്ന. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്. സിനിമാ ലോകത്ത് നടന്മാരേക്കാള്‍ നടിമാരാണ് ഇത്തരം ഗോസിപ്പ് വാര്‍ത്തകളില്‍ കൂടുതല്‍ അകപ്പെടുന്നതെന്ന് താരം പറയുന്നു.
ഇതെന്തു കൊണ്ടാണെന്ന് അറിയില്ല, പക്ഷേ, നടിമാര്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരാകുന്നതിനു മുമ്ബ് തന്നെ നിരവധി തവണ ഗോസിപ്പുകളില്‍ വിവാഹിതരായിട്ടുണ്ടാകും. എല്ലാ വെള്ളിയാഴ്ച്ചയും തങ്ങളുടെ വിവാഹം നടക്കുന്നുവെന്നാണ് തമന്ന തമാശരൂപേണ പറഞ്ഞത്.
ഡോക്ടര്‍മാര്‍ മുതല്‍ ബിസിസ്സുകാര്‍ വരെ നിരവധി പേരുമായി ഇതിനകം തന്റെ വിവാഹം പലരും നടത്തിക്കഴിഞ്ഞുവെന്നും ഇപ്പോള്‍ തന്നെ കുറേയധികം തവണ താന്‍ വിവാഹം കഴിച്ചു കഴിഞ്ഞെന്നും താരം പറഞ്ഞു.
ഇനി ശരിക്കും വിവാഹം കഴിക്കുമ്‌ബോള്‍ എന്താണ് സംഭവിക്കുക എന്നറിയില്ല, ആളുകള്‍ക്ക് അതില്‍ എന്തെങ്കിലും താത്പര്യം തോന്നുകയോ, അല്ലെങ്കില്‍ അതും ഗോസിപ്പാണെന്ന് കരുതുമോ എന്നാണ് സംശയം. തമന്ന പറഞ്ഞു.
തങ്ങള്‍ ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്. ഇത്തരം ഊഹാപോഹങ്ങള്‍ വന്നുകൊണ്ടേയിരിക്കും. അതിനെല്ലാം മറുപടി കൊടുക്കേണ്ടതിന്റെ കാര്യമില്ല. ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനുമില്ല. തമന്ന വ്യക്തമാക്കി.