Connect with us

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ദളപതി വിജയ്!

Malayalam Breaking News

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ദളപതി വിജയ്!

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ദളപതി വിജയ്!

ഒരു പ്രളയത്തിൽ നിന്നു കരകയറുന്നതിനു മുന്നേ വീണ്ടും അടുത്ത പ്രളയം വന്നു കേരള ജനങ്ങളെ സങ്കർഷത്തിൽ ആഴ്ത്തിയിരിക്കുകയാണ് .കഴിഞ പ്രളയം പെട്ടന്നുമുണ്ടായതിനാൽ തന്നെ ഏറെ പ്രയാസപ്പെടുകയും ഒരുപാട് ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും ചെയിതു . പ്രളയ ദുരിതത്തിനിടയിലും തളരാതെ കേരള ജനത അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വന്ന പ്രളയം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വലിയ ദുരിതമാണ് ഇത്തവണയും എല്ലാവര്‍ക്കും നേരിടേണ്ടി വന്ന

ത്. കഴിഞ്ഞ തവണ തെക്കന്‍ കേരളത്തിലാണ് പ്രളയും കൂടുതലായും ബാധിച്ചതെങ്കില്‍ ഇത്തവണ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍. പ്രളയ ബാധിതരെ സഹായിക്കാനായി സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുളളവരെല്ലാം സജീവമായി മുന്നിട്ടിറങ്ങുന്നുണ്ട്.

കൃത്യ സമയത്തുളള അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം അധിക പേരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വ്വഹിക്കുന്നുണ്ട്. കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി തമിഴ് സൂപ്പര്‍ താരം ദളപതി വിജയും മുന്നിട്ടിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാനായി തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വിജയ്.

ഇതിനായി കേരളത്തിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് വിജയ് സഹായങ്ങള്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം വിജയ് ഫാന്‍സ് സജീവമായി ഇടപെട്ടിരുന്നു. അതേപോലെ പരമാവധി സഹായങ്ങള്‍ ഇത്തവണയും ചെയ്യുവാനാണ് വിജയ് ഫാന്‍സ് അസോസിയേഷന്റെ തീരുമാനം.

ഇക്കാര്യങ്ങളിലെല്ലാം വിജയ് തന്നെ നേരിട്ട് ഇടപെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അറിയുന്നു. കൊല്ലം ജില്ലയിലെ വിജയ് ഫാന്‍സുകാരാണ് പ്രളയ ബാധിത മേഖലകളിലേക്ക് ആദ്യമായി സഹായ ഹസ്തവുമായി രംഗത്തുവന്നിരിക്കുന്നത്. വിജയുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഭക്ഷ്യ സാധനങ്ങളും ബോട്ടുമായി പ്രളയ ബാധിത പ്രദേശത്ത് വോളന്റിയര്‍മാരായി സേവനമനുഷ്ഠിക്കുന്നത്.

പ്രളയ ബാധിത മേഖലയില്‍ 15 പ്രവര്‍ത്തകരും വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നു. നീണ്ടകരയില്‍ ചവറ എംഎല്‍എ വിജയന്‍ പിളള ദുരിതാശ്വാസ വസ്തുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പരമാവധി സഹായങ്ങള്‍ എത്തിക്കുവാനാണ് ഇവര്‍ ശ്രിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് തുടങ്ങിയ ജില്ലകളിലും വിജയ് ഫാന്‍സ് അസോസിയേഷന്‍ സജീവമായി രംഗത്തുണ്ട്.

Thalapathy Vijay fans extraordinary efforts for Kerala Flood victims

More in Malayalam Breaking News

Trending